പുതുവത്സരാഘോഷം അതിരു കടന്നു; തിരുവനന്തരപുരത്ത് ഒരാൾ കൊല്ലപ്പെട്ടു!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പുതുവത്സരാഘോഷം അതിര് കടന്നപ്പോൾ തിരുവന്തപുരത്ത് നഷ്ടപ്പെട്ടത് ഒരു ജീവൻ. മാറാനെല്ലൂർ സ്വദേശി അരുൺ ജിത്താണ് ആഘോഷങ്ങൾക്കിടെ കൊല്ലപ്പെട്ടത്.

വർഷങ്ങൾക്ക് മുൻപ് സിഐയെ അക്രമിച്ചതടക്കം ഒട്ടേറെ കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട അരുൺ ജിത്ത്. ബാലരാമപുരത്തിന് സമീപമുള്ള കോളനിയിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഘർഷമുണ്ടായത്.

Murder

ഗുണ്ടാസംഘങ്ങൾ തമ്മിലായിരുന്നു സംഘർഷമെന്നാണ് സൂചന. അരുൺ ജിത്തിനൊപ്പമുണ്ടായിരുന്ന അനീഷ് എന്നയാൾക്കും സംഭവത്തിൽ വെട്ടേറ്റിട്ടുണ്ട്.അതേസമയം കോട്ടയത്ത് മദ്യലഹരിയില്‍ കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ ഒരാള്‍ മുങ്ങിമരിച്ചു. അടിമാലി ഇരുട്ടുകാനം പറമുട്ടത്ത് മാത്യുവിന്റെ മകന്‍ നിധിന്‍ (29)ആണ് തടാകത്തില്‍ മുങ്ങി മരിച്ചത്.

വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയില്‍ കവഴിഞ്ഞ ദിവസം സന്ധ്യയോടെയാണ് അടിമാലി സ്വദേശികളായ അഞ്ചംഗ സംഘം എത്തിയത്. മദ്യലഹരിയില്‍ തടാകത്തില്‍ നീന്തിക്കുളിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

നിധിന്‍ മുങ്ങിതാഴുന്നത് കൂട്ടുകാര്‍ കണ്ടെങ്കിലും രക്ഷിക്കാനായില്ല. പുതുവര്‍ഷം പ്രമാണിച്ച് ഇവിടെ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കിയിരുന്നില്ല. പോലീസിന്റെയും മറ്റും മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ തടാകത്തില്‍ കുളിക്കാനിറങ്ങിയതെന്നാണ് റിപ്പോർട്ട്.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
One killed during new year celebration in Thiruvananthapuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്