കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിലെ ആ 'എല്‍ഡിഎഫുകാരന്‍' ആരാണ്... വോട്ട് ചോര്‍ച്ചയില്‍ യുഡിഎഫ് പ്രതിസന്ധി

Google Oneindia Malayalam News

തിരുവനന്തപുരം: കഴിഞ്ഞ നിയമസഭ പോലെയല്ല ഇത്തവണ. കഴിഞ്ഞ തവണ ആദ്യം സഭ ചേരുമ്പോള്‍ ഓരോ വോട്ടും ഭരണകക്ഷിയെ സംബന്ധിച്ച് നിര്‍ണായകമായിരുന്നു. 72-68 ആയിരുന്നല്ലോ കക്ഷി നില. എന്നാല്‍ ഇത്തവണ ഭരണ പക്ഷത്തിന് അത്ര 'ടെന്‍ഷന്‍' ഒന്നും ഇല്ല. മികച്ച ഭൂരിപക്ഷമുണ്ട്.

ഈ സാഹചര്യത്തില്‍ പ്രതിപക്ഷത്ത് നിന്ന് ആരുടേയും സഹായം തേടേണ്ട ആവശ്യമില്ല. എന്നാല്‍ ചോദിയ്ക്കാതെ തന്നെ അങ്ങനെ ഒരു സഹായം ഇങ്ങെത്തിയാല്‍ എന്ത് ചെയ്യും? അതാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ സംഭവിച്ചിരിയ്ക്കുന്നത്.

Niyamasabha

ഒരു യുഡിഎഫ് അംഗം വോട്ട് ചെയ്തിട്ടുള്ളത് ഇടത് സ്ഥാനാര്‍ത്ഥിയായ പി ശ്രീരാമകൃഷ്ണനാണ്. അത് ആരാണെന്ന് ഇതുവരെ കണ്ടുപിടിയ്ക്കാന്‍ പറ്റിയിട്ടും ഇല്ല.

എല്‍ഡിഎഫിന് ഇത്തവണ ആകെ കിട്ടിയത് 91 സീറ്റുകളാണ്. യുഡിഎഫിന് 47 ഉം. ബിജെപിയുടെ ഒ രാജഗോപാലും സ്വതന്ത്രന്‍ പിസി ജോര്‍ജ്ജും കൂടി കൂടിയാല്‍ 140 തികയും. സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ പ്രോ ടേം സ്പീക്കര്‍ വോട്ട് ചെയ്യില്ല. പ്രോ ടേം സ്പീക്കര്‍ എസ് ശര്‍മ സിപിഎം കാരനാണ്.

അങ്ങനെയെങ്കില്‍ എല്‍ഡിഎഫിന് സാധാരമ ഗതിയില്‍ ലഭിയ്‌ക്കേണ്ടത് 90 വോട്ടുകളാണ്. താന്‍ ശ്രീരാമകൃഷ്ണനാണ് വോട്ട് ചെയ്തതെന്ന് ബിജെപി അംഗം ഒ രാജഗോപാല്‍ സമ്മതിച്ചു. അപ്പോള്‍ പിന്നെയുള്ള ആ വോട്ട് ആരുടേതാണ് എന്നതാണ് ചോദ്യം.

യുഡിഎഫിന്റെ സ്പീക്കര്‍ സ്ഥാനാര്‍ത്ഥിയായ വിപി സജീന്ദ്രന് 47 വോട്ടുകള്‍ കിട്ടേണ്ടതാണ്. എന്നാല്‍ കിട്ടിയത് 46 എണ്ണം മാത്രം. 14-ാം സഭയുടെ ആദ്യ ദിവസം തന്നെ വോട്ട് മാറിക്കുത്തിയ ആ പ്രതിപക്ഷാംഗം ആരെന്ന ചോദ്യം ഇനി കുറച്ച് കാലം അന്തരീക്ഷത്തില്‍ ഉയര്‍ന്ന് നില്‍ക്കും എന്ന് ഉറപ്പാണ്. പരിചയക്കുറവുകൊണ്ട് വോട്ട് മാറി ചെയ്തതാകാം എന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഇക്കാര്യത്തില്‍ ഉള്ളത്.

English summary
One UDF MLA voted for P Sreeramakrishnan in Speaker election... who is he? UDF will enquire about this. O Rajagopal voted for Sreeramakrishnan.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X