പച്ചക്കറിക്ക് തീ പിടിച്ച വില; ഒന്നും ചെയ്യാതെ പിണറായി സർക്കാർ, ചെറിയ ഉള്ളി തൊട്ടാൽ പോളളും!

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചക്കറിക്ക് പൊള്ളുന്ന വില. കേരളത്തിൽ ചെറിയ ഉള്ളിയുടെ വില ഉപഭോക്താക്കളുടെ കണ്ണ് നനയിക്കുന്ന വിധത്തിലായിരിക്കുകയാണ്. പൊതു വിപണിയില്‍ ഒരു കിലോ ഉള്ളിക്ക് 130 മുതല്‍ 140 രൂപ വരെയാണ് ഇപ്പോഴത്തെ വില. സിവില്‍ സപ്ലൈസ് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ 112 രൂപയും. ഉള്ളി വില വർധിച്ചതിനാൽ തത്കാലം സവാളയിലേക്ക് മാറാം എന്ന് കരുതിയാൽ പണി പാളും.

കാനത്തെ വേദിയിലിരുത്തി തോമസ് ചാണ്ടിയുടെ ഒളിയമ്പ്; പിന്നീട് വെല്ലുവിളിയും, മറുപടിയുമായി കാനവും..

ഇതാണ് സ്നേഹം; 80 വയസ്സുള്ള മകനെ ശുശ്രൂഷിക്കുന്ന 98 വയസ്സുള്ള അമ്മ, അമ്മ ചെയ്യുന്ന കാര്യങ്ങൾ....

സവാള കിലോഗ്രാമിന് 60 രൂപക്ക് അടുത്താണ് വില. തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ചെറിയ ഉള്ളി കേരളത്തില്‍ എത്തുന്നത്. കനത്ത മഴയില്‍ കൃഷി നശിച്ചതും, വിളവു കുറഞ്ഞതുമാണ് ഉള്ളിയുടെ വില ഉയരുന്നതിന് കാരണമായി വ്യാപാരികള്‍ ചൂണ്ടികാട്ടുന്നത്.ഉള്ളി വില ഗണ്യമായി ഉയർന്നപ്പോൾ ഒരു വിഭാഗം വ്യാപാരികൾ ചെറിയ സവാള, ഉള്ളി എന്ന പേരിൽ വില്പന തുടങ്ങിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ‌സൗത്ത് ലൈവാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പച്ചക്കറിക്കും മോശമല്ല

പച്ചക്കറിക്കും മോശമല്ല

മിക്ക പച്ചക്കറി ഇനങ്ങളുടെയും വില കിലോക്ക് 50 രൂപക്ക് മുകളിലാണ്. തക്കാളി വില 50 രൂപക്ക് മുകളിലെത്തിയപ്പോൾ, വെണ്ടക്ക, പാവയ്ക്കാ, ഏത്തക്ക എന്ന് വേണ്ട സർവ ഇനങ്ങളുടെയും വില താങ്ങാനാകാത്ത നിലയിലാണ്.

കുടുംബ ബജറ്റ് താളം തെറ്റുന്നു

കുടുംബ ബജറ്റ് താളം തെറ്റുന്നു

നേരത്തെ 100 രൂപയ്ക്ക് പച്ചക്കറി വാങ്ങുന്നവർ ഇന്ന് അതിനു 250 രുപയ്ക്ക് മുകളിൽ കൊടുക്കേണ്ടി വരും. തൊഴിലിന്റെ ലഭ്യതക്കുറവും വരുമാന കുറവും രൂക്ഷമായ സാഹചര്യത്തിൽ കുടുംബ ബഡ്ജറ്റുകൾ താളം തെറ്റുകയാണ്.

എല്ലാം ശരിയാക്കുന്ന പിണറായി സർക്കാർ

എല്ലാം ശരിയാക്കുന്ന പിണറായി സർക്കാർ

ഓണത്തിന് വിപണിയിൽ ഇടപെട്ടതോടെ തങ്ങളുടെ റോൾ കഴിഞ്ഞെന്ന മട്ടിൽ മാറി നിൽക്കുകയാണ് ഭക്ഷ്യ വകുപ്പും സിവിൽ സപ്ലൈസ് കോർപറേഷനും ഹോർട്ടി കോർപും. ജനങ്ങളുടെ ദുരിതം കാണാൻ എല്ലാം ശരിയാക്കുന്ന പിണറായി സർക്കാറും തയ്യാറാകുന്നില്ല.

തമിഴ്നാട്ടിൽ കൃഷി നാശം

തമിഴ്നാട്ടിൽ കൃഷി നാശം

ദിവസങ്ങളായി തുടരുന്ന കനത്ത മഴ തമിഴ്‌നാട്ടില്‍ വന്‍ കൃഷി നാശം വരുത്തിയിട്ടുണ്ട്. ഇതു മറ്റ് പച്ചക്കറികറികളുടെയും വിലക്കയറ്റത്തിന് വഴി തുറന്നിട്ടുണ്ട്.

അയൽ സംസ്ഥാനങ്ങലിൽ കനത്ത മഴ

അയൽ സംസ്ഥാനങ്ങലിൽ കനത്ത മഴ

തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നാണ് ചെറിയ ഉള്ളി കേരളത്തില്‍ എത്തുന്നത്. കനത്ത മഴയില്‍ കൃഷി നശിച്ചതും, വിളവു കുറഞ്ഞതുമാണ് ഉള്ളിയുടെ വില ഉയരുന്നതിന് കാരണമായി വ്യാപാരികള്‍ ചൂണ്ടികാട്ടുന്നത്.

English summary
Vegetables and onions prices rised in Kerala

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്