യാത്രക്കാരായി 5 പേര് മാത്രം..! നവകേരള ബസിന്റെ ഇന്നത്തെ സര്‍വീസും മുടങ്ങി
കോഴിക്കോട്: യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് നവകേരള ബസിന്റെ ഇന്നത്തെ സര്‍വീസും മുടങ്ങി. ഗരുഡ പ്രീമിയം ബസായി കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തുന്ന നവകേരള ബസിന്റെ യാത്രയാണ് മുടങ്ങിയത്. യാത്രക്കാരില്ലാത്തതിനാല്‍ ചൊവാഴ്ച മുതല്‍ ബസ് സര്‍വീസ് നടത്തുന്നില്ല. അഞ്ച് പേര് മാത്രമാണ് ഈ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്തത് എന്നാണ് വിവരം.
ഇന്ന് വെറും അഞ്ച് പേര് മാത്രമാണ് കോഴിക്കോട് നിന്ന് ബെംഗളുരുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തത്. ബെംഗളൂരുവില്‍ നിന്ന് തിരിച്ച് ഒരാളും ടിക്കറ്റ് ബുക്ക് ചെയ്തു. തിങ്കളാഴ്ച സര്‍വീസ് നടത്തിയത് ചുരുങ്ങിയ യാത്രക്കാരുമായാണ്. വെറും 14,000 രൂപയാണ് ബുധനാഴ്ചത്തെ വരുമാനം. ഞായറാഴ്ച 55,000 രൂപയോളം വരുമാനമുണ്ടായിരുന്നു. ബുക്ക് ചെയ്യാതെ വഴിയില്‍ നിന്ന് യാത്രക്കാര്‍ കയറുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ അതുമുണ്ടായില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വെറും 14,000 രൂപ മാത്രം കളക്ഷന്‍ കിട്ടുന്ന രീതിയിലേക്ക് സര്‍വീസ് മാറിയതോടെയാണ് ഇന്നലെയും ഇന്നുമായി സര്‍വീസ് നടത്തേണ്ട എന്ന തീരുമാനത്തിലേക്ക് അധികൃതര്‍ എത്തിയത്. നവകേരള ബസ് സര്‍വീസ് ആരംഭിച്ച ശേഷം യാത്രക്കാര്‍ ഇത്രയും കുറയുന്നത് ഇതാദ്യമായാണ്. അതേസമയം ഇന്ന് സര്‍വീസ് റദ്ദാക്കിയെങ്കിലും വെള്ളിയാഴ്ച ബസ് സര്‍വീസ് നടത്തും എന്ന് അധികൃതര്‍ അറിയിച്ചു.
സര്‍വീസ് മുടങ്ങിയ ദിവസങ്ങളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റ് ബസുകളില്‍ ആണ് ബെംഗളൂരുവിലേക്ക് അയച്ചത്. എന്നാല്‍ ബുധന്‍, വ്യാഴം പോലുള്ള ദിവസങ്ങളില്‍ താരതമ്യേന യാത്രക്കാര്‍ കുറയാറുണ്ട് എന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം വീക്കെന്‍ഡ് ദിവസങ്ങളിലും അവധി ദിവസങ്ങളിലും തിരക്കേറും.മേയ് അഞ്ച് മുതലാണ് കോഴിക്കോട് - ബെംഗളൂരു റൂട്ടില്‍ ബസ് സര്‍വീസ് ആരംഭിച്ചത്.
നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസാണ് ഇത്. ആധുനിക രീതിയില്‍ എസി ഫിറ്റ് ചെയ്ത ബസില്‍ 26 പുഷ് ബാക്ക് സീറ്റുകളുണ്ട്. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര് തുടങ്ങിയവര്‍ക്ക് കയറുന്നതിനായി പ്രത്യേകം തയാറാക്കിയ, യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റും ബസിന്റെ പ്രത്യേകതയാണ്.
ശുചിമുറി, വാഷ്ബേസിന്, ടിവി, മ്യൂസിക് സിസ്റ്റം, മൊബൈല്‍ ചാര്‍ജര്‍ തുടങ്ങിയ സംവിധാനങ്ങളും ബസിലുണ്ട്. ആദ്യ ഘട്ടങ്ങളില്‍ മികച്ച പ്രതികരണമാണ് ബസിന് ലഭിച്ചത്. പുലര്‍ച്ചെ നാലിന് കോഴിക്കോട്ട് നിന്ന് പുറപ്പെട്ട് 11.30-ന് ബെംഗളൂരുവിലെത്തുന്ന രീതിയിലും ഉച്ചയ്ക്ക് 2.30-ന് ബെംഗളൂരുവില്‍ നിന്ന് യാത്രയാരംഭിച്ച് രാത്രി 10-ന് കോഴിക്കോട്ട് തിരിച്ചെത്തുന്ന രീതിയിലാണ് ബസിന്റെ യാത്രാസമയം.
താമരശ്ശേരി, കല്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂരു വഴിയാണ് സര്‍വീസ്. 1171 രൂപയാണ് സെസ് അടക്കം ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്. കൂടാതെ എസി ബസുകള്‍ക്കുള്ള അഞ്ച് ശതമാനം ആഡംബക നികുതിയും നല്‍കണം.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications