കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'തോല്‍ക്കുമെന്ന് ഭീതി, പിണറായിക്ക് സമനില പോയി'

  • By Aswathi
Google Oneindia Malayalam News

പത്തനംതിട്ട: കൊല്ലം മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്തിയെ പരനാറി എന്ന വിളിച്ച പിണറായി വിജയന്റെ പ്രസ്ഥാവനയ്‌ക്കെതിരെ വീണ്ടും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ഭീതികൊണ്ട് പിണറായിയ്ക്ക് സമനില പോയെന്ന് അദ്ദേഹം പറഞ്ഞു. പത്തനംതിട്ട ഐക്യമുന്നണി സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയുടെ പ്രചാരണപരിപാടിയുടെ ഭാഗമായി റാന്നിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരാജയപ്പെടുമെന്ന് ഭീതികൊണ്ടാണ് പിണറായി വിജയന്‍ ഇത്തരത്തിലുള്ള പ്രസ്താവനകള്‍ നടത്തുന്നത്. എന്‍ കെ പ്രേമചന്ദ്രനെതിരെ നടത്തിയ പരമാര്‍ശം പിന്‍വലിച്ച് പണറായി സമൂഹത്തോട് മാപ്പു പറയണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

oommen-chandy

പിണറായിയുടെ പരമാര്‍ശം ഒരു രാഷ്ട്രീയ നേതാവിനും ചേര്‍ന്നതല്ല. എതിര്‍ സ്ഥാനാര്‍ത്ഥിയോടുള്ള മര്യാദ ലംഘിച്ച ഇത്തരത്തില്‍ തരം താഴുന്നത് നിര്‍ഭാഗ്യകരമാണ്. ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നാണ് ഇടതുമുന്നണി വിട്ട് ആര്‍ എസ് പിയ്ക്ക് യു ഡി എഫില്‍ ചേരേണ്ടി വന്നത്. അത് അവരുടെ പാര്‍ട്ടി തീരുമാനമാണ്. അതുവരെ പ്രേമചന്ദ്രന്‍ എല്‍ ഡി എഫിന്റെ വക്താവായിരുന്നു. അന്ന് പ്രേമചന്ദ്രന്‍ യു ഡി എഫ് നേതാക്കളെ വിമര്‍ശിച്ചത് ജനാധിപത്യ മര്യാദകള്‍ക്കുള്ളി നിന്നുമാത്രമായിരുന്നു- ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൊല്ലത്ത് എം എ ബേബിയുടെ പ്രചാരണ പരിപാടിയിക്കിടെയായിരുന്നു പിണറായിയുടെ വിവാദ പരമാര്‍ശം. എതിര്‍ സ്ഥാനാര്‍ത്ഥിയെ കുറിച്ച് വ്യക്തിപരമായി പറയുന്നത് ശരിയല്ലെങ്കിലും പരനാറിയായാല്‍ എങ്ങനെ പറയാതിരിക്കുമെന്നായിരുന്നു പിണറായിയുടെ ആക്ഷേപം. സംഭവം വിവാദമായതോടെ താന്‍ പരനാറിയെന്ന് വിളിച്ചത് എന്‍ കെ പ്രേചന്ദ്രനെയല്ലെന്ന് ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ പിണറായി പറഞ്ഞിരുന്നു.

English summary
Chief Minister Oommen Chandi against Pinarayi Vijayan over the controversial statement about NK Premachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X