Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയയെ കണ്ട് കാല് പിടിക്കാന്‍ ഗ്രൂപ്പുകള്‍, സുധാകരന്റെ പട്ടിക വേണ്ട, നടക്കില്ലെന്ന് രാഹുല്‍

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസ് പുന:സംഘടനയില്‍ നെഞ്ചുപൊട്ടി ഗ്രൂപ്പുകള്‍. സോണിയാ ഗാന്ധിയെ അവസാന അത്താണിയായിട്ടാണ് നേതാക്കള്‍ കാണുന്നത്. എന്നാല്‍ അതുകൊണ്ടൊന്നും പരാതി പരിഹരിക്കപ്പെടുമോ എന്ന് ഉറപ്പില്ല.

കേരളത്തില്‍ എന്ത് മാറ്റം വേണമെങ്കിലും സുധാകരന് കൊണ്ടുവരാമെന്നാണ് രാഹുല്‍ ഗാന്ധി നിര്‍ദേശിച്ചിരിക്കുന്നത്. ഗ്രൂപ്പുകളെ ഒന്നും കേള്‍ക്കാതെയാണ് ഈ പട്ടിക സുധാകരന്‍ തയ്യാറാക്കിയതെന്നാണ് എ, ഐ ഗ്രൂപ്പുകള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചത്. അതൊന്നും കാര്യമാക്കേണ്ടതില്ല എന്ന സന്ദേശവും ഹൈക്കമാന്‍ഡ് ഇവര്‍ നല്‍കി കഴിഞ്ഞു.

ഹോട്ട് ലുക്കില്‍ അതീവ ഗ്ലാമറസായി മാളവിക മോഹനന്‍; വൈറല്‍ ചിത്രങ്ങള്‍ കാണാം

1

ഡിസിസി പട്ടിക ഹൈക്കമാന്‍ഡ് അംഗീകരിച്ചാല്‍ എന്ത് ചെയ്യണമെന്ന തീരുമാനവും ഗ്രൂപ്പുകള്‍ എടുത്ത് കഴിഞ്ഞു. കൂടുതല്‍ കടുത്ത നിലപാടിലേക്ക് നീങ്ങാനാണ് എ, ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നത് ഇരുഗ്രൂപ്പുകളെയും അലട്ടുന്ന വിഷയമാണ്. നിര്‍ദേശിച്ച പേരുകള്‍ക്കപ്പുറം കൂടുതല്‍ പേരുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതാണ് രോഷത്തിന് പ്രധാന കാരണം. സംസ്ഥാന കോണ്‍ഗ്രസ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും കൂടുതല്‍ ഒതുക്കപ്പെടുന്നു എന്ന് വ്യക്തമാണ്.

2

ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും തങ്ങളെ ഒതുക്കുന്നു എന്ന പരാതി ഉണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡാണെങ്കില്‍ കേള്‍ക്കാന്‍ തയ്യാറുമല്ല. നേരത്തെ ഇവര്‍ക്ക് രണ്ട് ഡിസിസി പുനസംഘടനകള്‍ നടക്കാറുള്ള ചര്‍ച്ചകളില്‍ പ്രാധാന്യം കിട്ടാറുണ്ടായിരുന്നു. ഇവര്‍ പറയുന്നത് പോലെയായിരുന്നു കാര്യങ്ങള്‍. എന്നാല്‍ സംസ്ഥാന തിരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് പിന്നാലെ ഇവരെ രാഹുല്‍ ഗാന്ധി അവഗണിക്കുകയാണ്. ഹൈക്കമാന്‍ഡിന് മുന്നില്‍ പരാതി പ്രവാഹവുമായി ഗ്രൂപ്പ് നേതാക്കള്‍ എത്തിയിട്ടും രാഹുലിന്റെ മനസ്സ് മാറിയിട്ടില്ല.

3

സ്വന്തം ജില്ലകളില്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പറയും പോലെയായിരുന്നു കാര്യങ്ങള്‍. ആലപ്പുഴയില്‍ ചെന്നിത്തല ബാബുപ്രസാദിന്റെ പേരാണ് മുന്നോട്ട് വെച്ചപ്പോള്‍. എന്നാല്‍ ഇതില്‍ കെസി വേണുഗോപാല്‍ ഇടപെട്ടു. അദ്ദേഹത്തിന്റെ നോമിനായി എംജെ ജോബും ഇടംപിടിച്ചു. കോട്ടയത്ത് ഉമ്മന്‍ ചാണ്ടി മൂന്നിലേറെ പേരാണ് നല്‍കിയത്. എന്നാല്‍ പട്ടിക സമര്‍പ്പിക്കും മുമ്പ് അദ്ദേഹത്തിനോട് ആലോചിച്ചില്ലെന്നാണ് പരാതി. വിഡി സതീശനും സുധാകരനും പലവട്ടം ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തിയതാണ്.

4

കെസി വേണുഗോപാലിന് കേരളത്തില്‍ സ്വാധീനം വര്‍ധിക്കുന്നു എന്ന് ഡിസിസി പുനസംഘടാ പട്ടികയില്‍ നിന്ന് വ്യക്തമാണ്. സാധ്യതാ പട്ടികയില്‍ പല പേരുകളും വേണുഗോപാലിനെയും സതീശനെയും പിന്തുണയ്ക്കുന്നവരാണ്. എ, ഐ ഗ്രൂപ്പുകള്‍ പൂര്‍ണമായും ഇവരിലേക്ക് മാറുമെന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇതിന് പുറമേ ദില്ലിയില്‍ നിന്ന് ചര്‍ച്ചയിലേക്ക് പോലും ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും വിളിച്ചില്ല. സതീശന്‍ അനുകൂലികള്‍ ഇതിനെ തള്ളുന്നു. ഹൈക്കമാന്‍ഡ് വെച്ച നിര്‍ദേശമാണ് ഇതെന്ന് അവര്‍ പറയുന്നു.

5

സാധ്യതാ പട്ടികയില്‍ വനിതയും പിന്നോക്ക വിഭാഗം പ്രതിനിധിയും ഇല്ല. ഇതും വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അതേസമയം സോണിയാ ഗാന്ധിയുടെ ഇടപെടലിനായി ഗ്രൂപ്പുകള്‍ കഷ്ടപ്പെടുകയാണ്. തര്‍ക്കത്തില്‍ സോണിയയുടെ സഹായവും ഇവര്‍ ചോദിച്ച് കഴിഞ്ഞു. എന്നാല്‍ സീനിയര്‍ നേതാക്കളുടെ എതിര്‍പ്പിനെ രാഹുല്‍ ഗാന്ധി കാര്യമാക്കുന്നതേയില്ല. ഇതോടെ പരിഹാര ഫോര്‍മുല രാഹുലില്‍ നിന്ന് പ്രതീക്ഷിക്കേണ്ടെന്ന് നേതാക്കള്‍ ഉറപ്പിച്ചിരിക്കുകയാണ്. കെ സുധാകരന്‍ ഈ നേതാക്കളെ കണ്ട് ഒപ്പം നിര്‍ത്താനും തുടങ്ങിയിട്ടുണ്ട്.

6

അതേസമയം രാഹുല്‍ രണ്ട് ദിവസത്തെ മണ്ഡല സന്ദര്‍ശനത്തിനായി ഇന്ന് വയനാട്ടില്‍ എത്തും. ആഭ്യന്തര കലഹം രൂക്ഷമായ കേരളത്തിലെ കോണ്‍ഗ്രസിനെ അദ്ദേഹം സഹായിക്കുമോ എന്നുള്ളതാണ് ചോദ്യം. ടീം രാഹുലാണ് കേരളത്തിലെ കാര്യങ്ങള്‍ ഇപ്പോള്‍ നേരിട്ട് മേല്‍നോട്ടം വഹിക്കുന്നത്. ഈ സാഹചര്യത്തില്‍ സോണിയാ ഗാന്ധിയുടെ ഇടപെടല്‍ ഉണ്ടാവാന്‍ സാധ്യത കുറവാണ്. സോണിയ ഇടപെട്ടാല്‍ തന്നെ വളരെ ചെറിയ തോതില്‍ മാത്രമായിരിക്കും. സുധാകരനാണെങ്കില്‍ രാഹുലിന്റെ പൂര്‍ണ പിന്തുണയുണ്ട്.

Recommended Video

cmsvideo
    Fake screenshot of Rahul Gandhi circulating on social media | Oneindia Malayalam
    7

    എകെ ആന്റണിയെ കണ്ട് സമ്മര്‍ദം ചെലുത്തുകയാണ് എ, ഐ ഗ്രൂപ്പുകള്‍. ആന്റണി പക്ഷേ വിഷയത്തില്‍ ഇടപെടാന്‍ മടിച്ച് നില്‍ക്കുകയാണ്. ഹൈക്കമാന്‍ഡ് ചോദിച്ചാല്‍ മാത്രം കാര്യം പറയുമെന്നാണ് ആന്റണിയും നിലപാട്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ സംസ്ഥാന കോണ്‍ഗ്രസിന്റെ രക്ഷകരായിരുന്ന ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരെ പിണക്കുന്നത് തിരിച്ചടിയാവുമെന്ന വിലയിരുത്തലിലാണ് സോണിയ. അതേസമയം മണ്ഡല പര്യടനത്തിനായി എത്തിയ രാഹുലുമായി സതീശനും സുധാകരനും സംസാരിക്കാനാണ് സാധ്യത. ഭേദഗതി വരുത്താന്‍ സുധാകരന്‍ സമ്മതിച്ചിട്ടുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+