കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളയും ജോര്‍ജും ഗണേഷും ഭീഷണിയല്ലെന്ന് മുഖ്യമന്ത്രി

  • By Anwar Sadath
Google Oneindia Malayalam News

തിരുവനന്തപുരം: അരുവിക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചൂടുപിടിക്കവെ യുഡിഎഫ് വിട്ട പ്രമുഖന്മാര്‍ ഭീഷണിയല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫുമായുണ്ടായ പ്രശ്‌നത്തെ തുടര്‍ന്ന് വിട്ടുപോയ പിസി ജോര്‍ജ്, കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണ പിള്ള, മകന്‍ ഗണേഷ് കുമാര്‍ എന്നിവര്‍ സര്‍ക്കാരിന് ഭീഷണിയല്ലെന്ന് അദ്ദേഹം പറഞ്ഞു.

മന്ത്രിയാക്കാത്തതുകൊണ്ടാണ് ഗണേഷ് കുമാറും പിള്ളയും യുഡിഎഫ് വിട്ടതെന്ന സൂചനയും അദ്ദേഹം നല്‍കി. അഴിമതി വിഷയമാണ് അവര്‍ ഇപ്പോള്‍ ഉയര്‍ത്തിക്കാട്ടുന്നതെങ്കിലും അഴിമതിയല്ല അവര്‍ യുഡിഎഫ് വിട്ടുപോകാന്‍ ഉണ്ടായ കാരണം. മന്ത്രിസഭയില്‍ നിന്നും പുറത്തുപോയ ഗണേഷ് കുമാറിന് തിരിച്ചുവരാന്‍ സാധിക്കാത്തതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കി.

oommen-chandy

പിസി ജോര്‍ജിനെതിരെയും മുഖ്യന്‍ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്. പിസി ജോര്‍ജ് ഭാവിയില്‍ ഒന്നുമാകില്ലെന്ന് ഉമ്മന്‍ചാണ്ടി പ്രവചിച്ചു. തെരഞ്ഞെടുപ്പ് കഴിയുന്നതോടുകൂടി അക്കാര്യം വ്യക്തമാകും. ചീഫ് വിപ്പ് ആയിരുന്നപ്പോള്‍ തന്നെ ജോര്‍ജിന്റെ പ്രവര്‍ത്തനത്തില്‍ യുഡിഎഫിന് അതൃപ്തി ഉണ്ടായിരുന്നു. എ്ന്നാല്‍ അഡ്ജസ്റ്റ് ചെയ്യുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

അരുവിക്കരയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. വിഴിഞ്ഞം പദ്ധതി അരുവിക്കരയിലും പ്രതിഫലിക്കും. സര്‍ക്കാരിന്റെ വിലയിരുത്തല്‍ കൂടിയാകും തെരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫിന്റെ നുണപ്രചരണം വിലപ്പോകില്ല. പ്രതിപക്ഷ നേതാവ് വ്യക്തപരമായി ആക്ഷേപിക്കുന്നത് തുടരുകയാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

English summary
Oommen Chandy Aruvikkara by election campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X