ഉമ്മന്‍ചാണ്ടി കല്ലെറിഞ്ഞ കേസിൽ മൂന്ന് പേര്‍ കുറ്റക്കാര്‍; 110 പ്രതികളെ വെറുതെ വിട്ട് കോടതി
കണ്ണൂര്‍: മൂന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേര്‍ കുറ്റക്കാരാണെന്ന് കണ്ണൂര്‍ സബ്‌കോടതി വിധിച്ചു. 110 പ്രതികളെ വെറുതെ വിട്ടു. ദീപക്, സി ഒ ടി നസീര്‍ ബിജു പറമ്പത്ത് എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് വിധിച്ചത്. മുന്‍ എം എല്‍ എമാരായ ശ്രീകൃഷ്ണന്‍, കെ കെ നാരായണന്‍ എന്നിവര്‍ അടക്കം 113 പേരായിരുന്നു പ്രതികള്‍.

2013 ഒക്ടോബര്‍ 27ന് ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കാറിന് നേരെയുണ്ടായ കല്ലേറില്‍ ചില്ല് തകര്‍ന്ന് മുഖ്യമന്ത്രിക്ക് പരിക്കേറ്റിരുന്നു. പ്രതികള്‍ക്കെതിരെ ആയുധം കൊണ്ട് പരിക്കേല്‍പ്പിക്കല്‍, പൊതുമുതല്‍ നശിപ്പിക്കല്‍ എന്നീ വകുപ്പുകളാണ് തെളിയിക്കാന്‍ കഴിഞ്ഞത്.
എന്നാല്‍ വധശ്രമം, ഗൂഢാലോചന, പൊലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ തെളിയിക്കാനായില്ല. ശിക്ഷിക്കപ്പെട്ട രണ്ട് പേര്‍ സി പി എം പുറത്താക്കിയവരാണ്. തലശ്ശേരി സ്വദേശിയായ ഒ ടി നസീര്‍ നസീര്‍, ചാലാട് സ്വദേശിയായ ദീപക് എന്നിവരെയാണ് അച്ചടക്ക നടപടിയുടെ പേരില്‍ സിപിഎം പുറത്താക്കിയത്.
കണ്ണപുരം സ്വദേശിയായ ബിജു പറമ്പത്ത് നിലവില്‍ സി പി എം അംഗമാണ്. കേസില്‍ 88ാം പ്രതിയായ ദീപക് ചാലാടിന് മൂന്ന് വര്‍ഷവും 18ാം പ്രതി സി ഒ ടി നസീറിനും 99ാം പ്രതി ബിജു പറമ്പത്തിനും രണ്ട് വര്‍ഷം വീതമാണ് തടവ്. അഞ്ച് വര്‍ഷം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കോടതി വിധി പ്രഖ്യാപിച്ചത്.
ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ എല്‍ ഡി എഫ് പ്രഖ്യാപിച്ച ഉപരോധ സമരത്തിന്റെ ഭാഗമായാണ് സംഭവം നടന്നത്. അന്ന് വൈകീട്ട് 5.40ന് കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ സംസ്ഥാന പൊലീസ് അത്‌ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്യാന്‍ വേണ്ടി ഉമ്മന്‍ചാണ്ടി എത്തിയപ്പോഴാണ് സംഭവം. അന്ന് ഒപ്പം കാറിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കളായ കെ സി ജോസഫ്, ടി സിദ്ദിഖ് എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.
ഉമ്മന്‍ചാണ്ടിയെ വധിക്കാന്‍ ശ്രമിക്കുകയും കണ്ണൂര്‍ കാള്‍ടെക്‌സ് മുതല്‍ പൊലീസ് ക്ലബ്ബ് വരെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ റോഡില്‍ മാര്‍ഗ തടസം സൃഷ്ടിക്കുകയും വധിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്നുമാണ് കേസ്. അന്നുണ്ടായ കല്ലേറില്‍ ഉമ്മന്‍ചാണ്ടിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വധിക്കണമെന്ന ഉദ്ദേശ്യത്തോടെ മാരകായുധങ്ങളുമായി സംഘം ചേര്‍ന്ന് അക്രമിക്കാനായിരുന്നു പദ്ധതിയെന്നാണ് എഫ് ഐ ആറില്‍ പറഞ്ഞത്.












Click it and Unblock the Notifications