Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ ചാണ്ടി ബല്‍റാമിന് പഠിക്കുന്നോ... എഫ്ബിയില്‍ പലരേയും 'ബ്ലോക്കി'

തിരുവനന്തപുരം: ഫേസ്ബുക്കില്‍ സജീവമായി ഇടപെടുന്ന ആളാണ് കോണ്‍ഗ്രസിന്റെ യുവ എംഎല്‍എ ആയ വിടി ബല്‍റാം. എന്നാല്‍ ഇദ്ദേഹത്തിനെതിരെ ഒരു ആരോപണം ഉണ്ട്. ഫേസ്ബുക്കില്‍ ഇദ്ദേഹം ഇടുന്ന പോസ്റ്റുകള്‍ക്ക് താഴെ വ്യക്തമായ നിലപാടോടെ വരുന്ന കമന്റുകള്‍ ഡിലീറ്റ് ചെയ്യുകയും കമന്റ് ഇടുന്നവരെ ബ്ലോക്ക് ചെയ്യുകയും ചെയ്യുമെന്നാണ് ആ ആരോപണം.

എന്നാല്‍ വിടി ബല്‍റാം അല്ല ഇവിടെ ചര്‍ച്ചാ വിഷയം. നമ്മുടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ്. അടുത്തിടെ താന്‍ പറയുന്ന എന്തും ഏതും ഫേസ്ബുക്കില്‍ ഇടുന്ന സ്വഭാവം ഉണ്ട് ഉമ്മന്‍ ചാണ്ടിക്ക്.

Oommen Chandy

ബജറ്റ് ദിനത്തില്‍ പ്രതിപക്ഷ വനിത അംഗങ്ങളെ ഭരണകക്ഷി അംഗങ്ങള്‍ അശ്ലീലച്ചുവയോടെ ആക്രമിച്ചു എന്ന ആരോപണത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വിഷയം. പത്ര സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ മുഖ്യമന്ത്രി ഫേസ്ബുക്കിലും ഇട്ടു. എന്നാല്‍ ഇതിനെതിരെ കമന്റ് ചെയ്ത പലരേയും അദ്ദേഹം ബ്ലോക്ക് ചെയ്യുന്നു എന്നാണ് ആക്ഷേപം.

Vipin Comment

'ആയിരത്തോളം പേര്‍ നേരിട്ട് നോക്കിക്കാണുകയും, 100 ലധികം ക്യാമറകള്‍ കണ്ണ് തുറന്നിരിക്കുകയും ചെയ്യുന്ന ഏറ്റവും സംഘര്‍ഷമയമായ സാഹചര്യത്തില്‍ ലൈംഗികച്ചുവയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് പറഞ്ഞാല്‍ ആര് വിശ്വസിക്കും'- ഇതായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മാധ്യമ പ്രവര്‍ത്തകനും ഫേസ്ബുക്കില്‍ സജീവ ഇടപെടല്‍ നടത്തുന്ന ആളുമായ വിപിന്‍ പാണപ്പുഴ ആണ് ഉമ്മന്‍ ചാണ്ടി ബ്ലോക്ക് ചെയ്തവരില്‍ ഒരാള്‍. ഉമ്മന്‍ ചാണ്ടിയുടെ പോസ്റ്റിന് താഴെ 'ശരി രായാവേ. വിശ്വസിച്ചു' എന്നാണ് വിപിന്‍ കമന്റ് ചെയ്തത്. വിപിന്‍ മാത്രമല്ല, മറ്റ് പലര്‍ക്കും മുഖ്യമന്ത്രിയുടെ 'ബ്ലോക്കിങ്' നേരിടേണ്ടി വന്നിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+