കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എകെ ആന്റണിയെ ഹോട്ടലില്‍ പണയം വെച്ച് ഉമ്മന്‍ചാണ്ടി ഇറങ്ങിയോടി'; രസകരമായ ആ കഥയുമായി ഇന്നസെന്റ്

Google Oneindia Malayalam News

മലയാള സിനിമ രംഗത്തെ നുറുങ്ങ് കഥകളുടെ ആശാന്‍മാരാരാണ് മുകേഷും ഇന്നസെന്റും. ഇരുവരും തങ്ങളുടെ ഈ 'അനുഭവ' കഥകള്‍ പുസ്തകമാക്കി ഇറക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ തന്നെ ഏറെ പരിചയസമ്പത്തുള്ള വ്യക്തിയാണ് ഇന്നസെന്റ്. സിനിമയിലേക്ക് വരുന്നതിന് മുമ്പും ശേഷമുള്ള തന്റെ രാഷ്ട്രീയ ജീവിതത്തേക്കുറിച്ചും തീപ്പെട്ടി കമ്പനി ബിസിനസിനെക്കുറിച്ചുമെല്ലാം പല രസകരമായ കഥകളും ഇന്നസെന്റ് പറയാറുണ്ട്.

അത്തരത്തില്‍ തിരുവനന്തപുരത്ത് ഒരു പുസ്തക പ്രകാശനത്തിന് പോയപ്പോഴുണ്ടായ ഇന്നസെന്റിന്റെ കഥയാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. കൌമുദി മൂവീസിലെ പരമ്പരയിലായിരുന്നു അദ്ദേഹം ഈ കഥ പറഞ്ഞത്. അതുല്യ നടന്റെ വാക്കുകളിലേക്ക്..

സിനിമ നടന്മാരെ പലതരത്തിലുള്ള ഉദ്ഘാടനത്തിന്

സിനിമ നടന്മാരെ പലതരത്തിലുള്ള ഉദ്ഘാടനത്തിന് വിളിച്ചോണ്ട് പോവും. തുണിക്കട, സ്വർണ്ണക്കടയൊക്കെയാണെങ്കില്‍ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് രക്ഷപ്പെടാന്‍ സാധിക്കും. സ്കൂളുകളിലൊക്കെ പറയാനുള്ളത് നമ്മുടെ കയ്യിലുണ്ടെങ്കിലും സാഹിത്യ സദസ്സുകളിലൊന്നും പറയാനുള്ളത് എന്റെ കയ്യിലുണ്ട്. എവിടെ പോയി കഴിഞ്ഞാലും എന്റെ കഥയിലുള്ള കഥകളാണ് നാം പറയാറുള്ളത്. എന്തെങ്കിലും പഠിച്ച് പറയുന്ന പരിപാടി എനിക്കില്ലെന്നും ഇന്നസെന്റ് പറയുന്നു.

'ദില്‍ഷയ്ക്കൊരു മുട്ടന്‍പണി കൊടുക്കാം, അവളങ്ങനെ സുഖിച്ച് ജീവിക്കണ്ട': തന്ത്രം നിർദേശിച്ച് സൂരജ്'ദില്‍ഷയ്ക്കൊരു മുട്ടന്‍പണി കൊടുക്കാം, അവളങ്ങനെ സുഖിച്ച് ജീവിക്കണ്ട': തന്ത്രം നിർദേശിച്ച് സൂരജ്

നമ്മുടെ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ

നമ്മുടെ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിയുടെ പുസ്തക പ്രകാശനത്തിന് അദ്ദേഹം നേരിട്ട് വിളിച്ചു. അടുപ്പമുള്ളയാളാണെങ്കിലും എന്നെ അദ്ദേഹത്തിന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ വിളിക്കുക എന്ന് പറഞ്ഞാല്‍ നല്ല അന്തസ് പിടിച്ച കാര്യമാണ്. ഒരു സാഹിത്യകാരനും ആരുമല്ലാലോ ഞാന്‍. ഞാന്‍ തന്നെ വേണോ എന്ന് ചോദിച്ചു. എന്നാല്‍ കുറച്ച് ഹാസ്യമൊക്കെയുണ്ട് അതിനകത്ത്, അതുകൊണ്ട് നിങ്ങള്‍ തന്നെ വേണമെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി.

എവിടേലും കിടന്ന ദില്‍ഷയാണെങ്കില്‍ പ്രശ്നമല്ലായിരുന്നു: എനിക്ക് ഒരു ലക്ഷം തരാമെന്ന് പറഞ്ഞു: ബ്ലെസ്‌ലീഎവിടേലും കിടന്ന ദില്‍ഷയാണെങ്കില്‍ പ്രശ്നമല്ലായിരുന്നു: എനിക്ക് ഒരു ലക്ഷം തരാമെന്ന് പറഞ്ഞു: ബ്ലെസ്‌ലീ

അങ്ങനെ ആ പുസ്തകം അയച്ച് തരാന്‍ പറഞ്ഞു

അങ്ങനെ ആ പുസ്തകം അയച്ച് തരാന്‍ പറഞ്ഞു. എന്തെങ്കിലുമൊക്ക് അത് നോക്കി പറയണമല്ലോ. അങ്ങനെ ഞാന്‍ ആ പുസ്തകം വായിച്ചപ്പോള്‍ അതിലൊരു കഥയുണ്ട്. രാഷ്ട്രീയത്തിലൊക്കെ വരുന്നതിന്റെ തുടക്ക കാലത്തുള്ള സംഭവമാണ്. ഏകെ ആന്റണി കാലത്ത് തന്നെ എവിടുന്നോ കോട്ടയത്ത് വരികയാണ്. ഉമ്മന്‍ചാണ്ടിയാണ് റെയില്‍വേ സ്റ്റേഷനില്‍ വന്ന് അദ്ദേഹത്തെ കൂട്ടിക്കൊണ്ട് ഏതോ യോഗത്തിനൊക്കെ പോവുന്നത്.

പലചരക്ക് കട ഈ ദിശയിലല്ലെങ്കില്‍ നഷ്ടങ്ങള്‍ സംഭവം: വീടിന് മാത്രമല്ല, കടയ്ക്കുമുണ്ട് വാസ്തുവിദ്യ

ഇതിനിടയില്‍ ഒരു മര്യാദ എന്ന നിലയില്‍

ഇതിനിടയില്‍ ഒരു മര്യാദ എന്ന നിലയില്‍ ചായയോ കാപ്പിയോ കഴിച്ചാലോയെന്ന് ഉമ്മന്‍ചാണ്ടി ചോദിച്ചു. അങ്ങനെ രണ്ടാളും കൂടെ റെയില്‍വേ സ്റ്റേഷന്റെ അടുത്തുള്ള കടയില്‍ കയറി ഓരോ ചായകുടിച്ചു. ഇരുവരും അത്ര പ്രശസ്തരുമൊന്നും അല്ലാത്ത ആളുകളാണെങ്കിലും ചിലർക്കൊക്കെ അറിയാം. ചായകുടി തുടങ്ങിയപ്പോഴാണ് എനിക്ക് നല്ല വിശപ്പുണ്ട് വല്ല ഇഡ്ഡലിയും മുട്ടയുമൊക്കെ ഓർഡർ ചെയ്യാന്‍ പറയുന്നതെന്നും പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് ഇന്നസെന്റ് പറയുന്നു.

ആന്റണിയുടെ വാക്കുകള്‍ കേട്ട് ഉമ്മന്‍ചാണ്ടി

ആന്റണിയുടെ വാക്കുകള്‍ കേട്ട് ഉമ്മന്‍ചാണ്ടി ഒന്ന് തകർന്നു. ഇയാളുടെ കയ്യിലാണെങ്കില്‍ കാപ്പിക്കുള്ള കാശേയുള്ളു. എന്തായാലും ആന്റണിക്ക് വേണ്ടത് കൊടുക്കാന്‍ പറഞ്ഞു. ചായ കുടിച്ച് കഴിഞ്ഞപ്പോള്‍ അവിടേയുള്ള ഒരു പത്രം എടുത്ത് ആന്റണിക്ക് കൊടുത്തിട്ട് ഞാനിപ്പം വരാം എന്ന് പറഞ്ഞിട്ട് ഉമ്മന്‍ചാണ്ടി അടുത്തുള്ള പാർട്ടി ഓഫീസിലേക്ക് പോയതാണ്.

സത്യത്തില്‍ ഏകെ ആന്റണിയെ അവിടെ പണയം

സത്യത്തില്‍ ഏകെ ആന്റണിയെ അവിടെ പണയം വെച്ചിട്ട് ഉമ്മന്‍ചാണ്ടി നേരേ റോഡില്‍ കൂടെ ഓടി. പൈസ കൊടുത്ത് വേറൊരുത്തനെ ഏല്‍പ്പിച്ചിരുന്നെങ്കിലും അവന്‍ വരാതിരുന്നതാണ് പ്രശ്നമായത്. ഓടി പാർട്ടി ഓഫീസില്‍ പോയി പൈസയുമായി വന്നതിന് ശേഷമാണ് പണയപ്പണ്ടം എടുക്കുന്നത്. വന്ന ഏകെ ആന്റണിയുടെ കയ്യിലും പൈസയുമുണ്ടായിരുന്നില്ല. ഈ കഥയും വളരെ മാന്യമായി ഉമ്മന്‍ചാണ്ടി എഴുതിയിട്ടുണ്ട്.

ഈ കഥയൊക്കെ പ്രകാശന സമയത്ത് ഞാന്‍

ഈ കഥയൊക്കെ പ്രകാശന സമയത്ത് ഞാന്‍ പറഞ്ഞു. ഈ പുസ്തകം പ്രകാശനം ചെയ്യുന്നതിന് തൊട്ടുമുന്‍പാണ് അതേ വേദിയില്‍ വെച്ച് തന്റെ ഒരു പുസ്തകം കൂടി പ്രകാശനം ചെയ്യണമെന്ന് പറഞ്ഞ് ശശി തരൂർ വരുന്നത്. വലിയൊരു ഇംഗ്ലീഷ് പുസ്തകമാണ്. ഒരു തേങ്ങയും എനിക്ക് അറിയില്ല. ഏത് നേരത്താ ഇയാളെ ഇവിടെ കൊണ്ടുവന്നതെന്ന് ഞാന്‍ ആലോചിച്ചു. അന്ന് എനിക്ക് ശശി തരൂനെ പരിചയമില്ല. ഞാന്‍ ഉടനെ സന്ത്യന്‍ അന്തിക്കാടിനേയും ശ്രീകാന്ത് കോട്ടക്കലിനെക്കുറിച്ചും കാര്യം പറഞ്ഞു.

അവർ രണ്ടുപേരും തരൂരിനെ കുറിച്ചുള്ള ഏതാനും

അവർ രണ്ടുപേരും തരൂരിനെ കുറിച്ചുള്ള ഏതാനും വിവരവും പറഞ്ഞ് തന്നു. അങ്ങനെ ഉമ്മന്‍ചാണ്ടിയുടെ പുസ്തകം പ്രകാശനം ചെയ്തതിന് ശേഷം തരൂരിനെക്കുറിച്ചുള്ള എന്റെ പ്രസംഗം തുടങ്ങി. തരൂർ ഒരു രാഷ്ട്രീയക്കാരനാണെന്നാണ് പലർക്കും അറിയുക. എന്നാല്‍ അദ്ദേഹം എഴുതിയ പുസ്തകങ്ങളെക്കുറിച്ച് ആർക്കെല്ലാം അറിയാം, അറിയാവുന്നവർ പറയണം എന്ന് പറഞ്ഞപ്പോള്‍ ആർക്കും ഉത്തരമില്ല. അവര് വിചാരിച്ചു ഞാനും വളരെ മിടുക്കനാണ് എല്ലാം എനിക്ക് അറിയാമെന്ന്.

ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്നൊരു പുസ്തകം അദ്ദേഹം

ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്നൊരു പുസ്തകം അദ്ദേഹം എഴുതിയിട്ടുണ്ട്. ആ പുസ്തകത്തില്‍ പുരാണ കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അതൊക്കെ എത്രപേർ വായിച്ചിട്ടുണ്ട്. എല്ലവരും വന്നിരിപ്പുണ്ട്, എല്ലാവരും അതൊക്കെ വായിക്കണം. അതിന് വേണ്ടിയാണ് ഇത് എഴുതുന്നത്. നെഹ്റുവിനേയും ഗാന്ധിയേയും കുറിച്ച് അദ്ദേഹം എഴുതിയിട്ടുണ്ട്. ആർക്കൊക്കെ ഇതൊക്കെ അറിയാം എന്ന് ചോദിച്ച് ഞാനൊരു കലക്ക് കലക്കി. അപ്പോള്‍ അവർ പരസ്പരം എന്നെ നോക്കി ഭയങ്കര ആളാണെന്ന് പറയുകയാണ്. എനിക്ക് ആകെ അറിയുന്നത് സത്യന്‍ അന്തിക്കാട് പറഞ്ഞ കാര്യങ്ങളാണ്.

പ്രസംഗം കഴിഞ്ഞ് ഞാന്‍ നേരെ തരൂരിന്റെ അടുത്ത്

പ്രസംഗം കഴിഞ്ഞ് ഞാന്‍ നേരെ തരൂരിന്റെ അടുത്ത് വന്നിരുന്നു. അപ്പോള്‍ തരൂർ ചോദിച്ചു എന്റെ ഗ്രേറ്റ് ഇന്ത്യന്‍ നോവലൊക്കെ നിങ്ങള്‍ വായിച്ചിട്ടുണ്ടല്ലേന്ന്. ഞാന്‍ ഒരു തേങ്ങയും വായിച്ചിട്ടില്ലെന്നായിരുന്നു എന്റെ മറുപടി. അപ്പോള്‍ ഇപ്പം പറഞ്ഞതൊക്കെയായി അടുത്ത ചോദ്യം. സത്യനും ശ്രീകാന്തും പറഞ്ഞ് തന്ന കാര്യം പറഞ്ഞപ്പോള്‍ ജീവിതത്തില്‍ ഇയാളെ ഞാന്‍ മറക്കില്ലെന്നായിരുന്നു എന്റെ തുടയില്‍ ഒരു അടി അടിച്ചുകൊണ്ടു പറഞ്ഞത്. പിന്നെ കാണുന്നത് എംപിയായി ദില്ലിയിലെത്തിയപ്പോഴാണ്. എന്നെ വെറു വിടണം കേട്ടോ എന്നായിരുന്നു ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു.

English summary
Oommen Chandy left AK Antony as a hostage at the hotel; Innocent with that interesting story
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X