Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉമ്മന്‍ചാണ്ടിക്ക് ഇന്ന് 79ാം പിറന്നാള്‍; ആശംസ അറിയിക്കാന്‍ നേരിട്ടെത്തി മെഗാസ്റ്റാര്‍ മമ്മൂട്ടി

കൊച്ചി: 79ാം പിറന്നാള്‍ ആഘോഷിക്കുന്ന ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാന്‍ നടന്‍ മമ്മൂട്ടി നേരിട്ടെത്തി. കൊച്ചിയിലെ വസതിയാണ് മമ്മൂട്ട് എത്തിയത്. ഏറെ നേരം ആദ്ദേഹം ഉമ്മന്‍ചാണ്ടിക്കും കുടുംബത്തിനുമൊപ്പം ചെലവഴിച്ചു. നിര്‍മ്മാതാവായ ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേരാനാണ് താന്‍ നേരിട്ടെത്തിയതെന്നും അദ്ദേഹത്തിന്റെ അസുഖം ഭേദമായി എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടയെന്ന് ആശംസിക്കുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

1

മമ്മൂട്ടിയെ കൂടാതെ രാഷ്ട്രീയ രംഗത്തെ പ്രമുഖരും ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. ജനക്കൂട്ടത്തില്‍ നില്‍ക്കുമ്പോഴും ഓരോരുത്തരെയും കേള്‍ക്കാന്‍ കുടുംബാംഗത്തെ പോലെ അവരിലേക്ക് അലിഞ്ഞു ചേരുന്നതാണ് ഉമ്മന്‍ ചാണ്ടിയെ ആള്‍ക്കൂട്ടത്തിന്റെ ആരാധനാപാത്രമാക്കുന്നതെന്ന് പിറന്നാള്‍ ആശംസ നേര്‍ന്നുകൊണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.

2

നോക്കിലും വാക്കിലും അതിസാധാരണം, രാഷ്ട്രീയ നീക്കങ്ങളില്‍ തീര്‍ത്തും അസാധാരണം. ഉമ്മന്‍ ചാണ്ടിക്ക് നാളെ 79 വയസാണ്. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങള്‍ക്കൊപ്പം അവരുടെ ശബ്ദമായി രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കുന്ന ഉമ്മന്‍ ചാണ്ടി സാറിന് ജന്മദിനാശംസകള്‍- വി ഡി സതീശന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

3

കേരളം കണ്ട മികച്ച നേതാക്കളില്‍ ഒരാളായ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും, മുന്‍ മുഖ്യമന്ത്രി കൂടിയായ ഉമ്മന്‍ ചാണ്ടിക്ക് ജന്മദിന ആശംസകള്‍ നേരുന്നെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേരള ജനതയുടെ ആശംസകളും പ്രാര്‍ത്ഥനകളും ശ്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം എന്നും ഉണ്ടാവും. ജനങ്ങള്‍ക്ക് വേണ്ടി സേവനം അനുഷ്ഠിക്കുവാനും, പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുവാനും കഴിയട്ടെ എന്ന് ഈ ജന്മദിനത്തില്‍ ആശംസിക്കുന്നു. എന്നും കൂട്ടായി നില്‍ക്കുന്ന ഈ ജേഷ്ഠ സഹോദരന് എല്ലാ ഭാവുകങ്ങളും ഈ ദിനത്തില്‍ നേരുന്നു- രമേശ് ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

4

'സ്‌നേഹം' കൊണ്ട് ലോകം ജയിച്ച രാജാവിന്റെ കഥ കേട്ടു വളര്‍ന്നവരാണ് നമ്മള്‍. നമുക്കിടയിലുമുണ്ട് അത്തരമൊരാള്‍! അരികിലെത്തുന്നവരുടെ ഹൃദയം കവരുന്നൊരാള്‍ . കേരള രാഷ്ട്രീയത്തിന്റെ ജനകീയ മുഖത്തിന് ഇന്ന് 79 തികയുകയാണ്. ജന്മദിനാശംസകള്‍- ഉമ്മന്‍ചാണ്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

5

തന്റെ പ്രിയപ്പെട്ട നേതാവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പി സി വിഷ്ണുനാഥ് എം എല്‍ എയും രംഗത്തെത്തി. അദ്ദേഹം പങ്കുവച്ച കുറിപ്പ് ഇങ്ങനെയാണ്. രണ്ടുദിവസം മുമ്പാണ് കൊച്ചിയില്‍ വെച്ച് ഉമ്മന്‍ചാണ്ടി സാറിനെ കണ്ടത്. കണ്ടപ്പോള്‍ തന്നെ എന്നോട് ചോദിച്ചു 'താന്‍ സതീശന്റെ അടുത്ത് പോയില്ലേ ... ? ' സതീശന്‍ പച്ചേനിയുടെ വിയോഗമറിഞ്ഞ് അവിടേക്ക് പോയില്ലേ എന്നതാണ് അദ്ദേഹം ആരാഞ്ഞത്.

6

ഞാന്‍ പറഞ്ഞു ' പോയിരുന്നു. ഇന്നലെ വൈകുന്നേരം വരെ ഡിസിസി ഓഫീസില്‍ ഉണ്ടായിരുന്നു. ഇന്നാണ് അവിടുന്ന് മടങ്ങിയത്...'
തന്റെ പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായ് കാണാന്‍ കഴിയാത്തതിലുള്ള പ്രയാസമാണ് സാറിന്റെ വാക്കുകളില്‍ എന്ന് എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചു.

7

ചികിത്സയുടെ ഭാഗമായി വിദേശത്ത് പോകുന്നതുകൊണ്ട് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം യാത്രകളെല്ലാം കുറച്ചതായിരുന്നു. അതുകൊണ്ടാണ് സാറിന് കണ്ണൂരില്‍ പോവാന്‍ കഴിയാതിരുന്നത്. പക്ഷേ സാറിനെ അടുത്തറിയുന്ന ഞങ്ങള്‍ക്കെല്ലാം തിരിച്ചറിയാനാവും അദ്ദേഹത്തിന്റെ വിഷമത്തിന്റെ ആഴം. എപ്പോഴും പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി തന്റെ വ്യക്തിപരമായ എല്ലാ വിഷമതകളെയും മാറ്റിവെച്ച് ഓടി നടക്കുന്നതാണല്ലോ സാറിന്റെ പ്രകൃതം.

8

ഭാരത് ജോഡോ യാത്രയില്‍ ആള്‍ക്കൂട്ടത്തിനൊപ്പം ഉമ്മന്‍ചാണ്ടിയും നടക്കാന്‍ വന്നിരുന്നു. കുറേ ദൂരം നടന്നപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞു ' ഇത്രയും നടന്നത് മതി. ഇനി കാറില്‍ യാത്ര തുടര്‍ന്നാല്‍ മതി ....' കുഴപ്പമില്ല താന്‍ നടന്നോളാം എന്ന് പറഞ്ഞ് സിരകളില്‍ ആവേശം നിറച്ച് വീണ്ടും കുറച്ചു ദൂരം കൂടി അദ്ദേഹം നടന്നു. ഒടുവില്‍ രാഹുല്‍ ഗാന്ധി സ്‌നേഹത്തോട് കൂടി പറഞ്ഞു 'ചാണ്ടിജി ഞാന്‍ പറയുന്നത് കേള്‍ക്കണം. കാറില്‍ കയറണം '

9

രാഹുല്‍ ഗാന്ധി തന്നെ അദ്ദേഹത്തെ കൈപിടിച്ചു കൊണ്ടുവന്ന് ഡോര്‍ തുറന്ന് കാറിനകത്ത് ഇരുത്തിയപ്പോഴാണ് മനസില്ലാ മനസ്സോടെ ഉമ്മന്‍ചാണ്ടി നടത്തം അവസാനിപ്പിച്ചത്. ആള്‍ക്കൂട്ടമാണ് അദ്ദേഹത്തിന്റെ ഊര്‍ജ്ജം. വിശ്രമിക്കുമ്പോള്‍ ക്ഷീണിക്കുന്ന മനുഷ്യനാണ് ഉമ്മന്‍ചാണ്ടി. മത്സ്യം ജലാശയത്തില്‍ എന്ന പോലെ ആള്‍ക്കൂട്ടത്തെ കണ്ടാല്‍ ആ മനുഷ്യന്‍ അതില്‍ അലിഞ്ഞൊഴുകും; ആള്‍ത്തിരക്കില്‍ നിന്ന് ഊര്‍ജ്ജം സംഭരിക്കും.

10

ആ സ്‌നേഹ രസതന്ത്രമാണ് അഞ്ചര പതിറ്റാണ്ടിലേറെയായ് അദ്ദേഹത്തിന്റെ മരുന്നും മന്ത്രവും. ഇപ്പോഴത്തെ ആരോഗ്യ ബുദ്ധിമുട്ടിനെ അതിജീവിച്ച് കൂടുതല്‍ പ്രസരിപ്പോടെ ജനക്കൂട്ടത്തില്‍ അലിയാന്‍ അദ്ദേഹം തിരിച്ചു വരുമെന്ന് ഉറപ്പാണ്.
പ്രിയ നേതാവിന് പിറന്നാള്‍ ആശംസകള്‍.... ആയുരാരോഗ്യ സൗഖ്യം.... പ്രാര്‍ത്ഥനകള്‍ ....- പി സി വിഷ്ണുനാഥ് ഫേസ്ബുക്കില്‍ കുറിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+