Get Updates
Get notified of breaking news, exclusive insights, and must-see stories!

മുട്ടുമടക്കാതെ ഉമ്മന്‍ ചാണ്ടി; സുധാകരനെതിരെ കലാപക്കൊടി... സുധാകരന്‍ ചെയ്തത് തെറ്റ്, തങ്ങളുടെ കാലം മികച്ചത്

തിരുവനന്തപുരം: അച്ചടക്കത്തിന്റെ വാള്‍ വീശി കോണ്‍ഗ്രസിലെ കലാപം ഒതുക്കാനുള്ള പുതിയ നേതൃത്വത്തിന്റെ ശ്രമം വിഫലമാകുന്നു. പലകോണുകളില്‍ നിന്നുള്ള പൊട്ടിത്തെറികള്‍ ആണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ പ്രകടമായിക്കൊണ്ടിരിക്കുന്നത്. മുന്‍ മുഖ്യമന്ത്രിയും എഐസിസിസി ജനറല്‍ സെക്രട്ടറിയും ആയ ഉമ്മന്‍ ചാണ്ടിയും കടുത്ത പ്രതിഷേധവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.

കെ സുധാകരന്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ ആണ് ഉമ്മന്‍ ചാണ്ടിയെ പ്രകോപിപ്പിച്ചിരിക്കുന്നത്. സുധാകരന്‍ പറഞ്ഞതാണ് അസത്യം എന്ന രീതിയില്‍ ആണ് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചിരിക്കുന്നത്. സുധാകരന്റെ നടപടി തെറ്റാണെന്നും ഉമ്മന്‍ ചാണ്ടി ആഞ്ഞടിച്ചിരിക്കുകയാണ്. പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തി മുന്നോട്ട് പോവുക എന്നത് തന്നെയാണ് ഉമ്മന്‍ ചാണ്ടി ലക്ഷ്യമിടുന്നത്. വിശദാംശങ്ങളും വിലയിരുത്തലുകളും...

'നിലനിൽക്കുന്നതും നിരുപാധികവുമായ സ്നേഹം'; കടല്‍തീരത്ത് സഹോദരിയുമായി മഡോണയുടെ ഫോട്ടോഷൂട്ട്.. ചിത്രങ്ങള്‍ കാണാം

1

ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിക്കുന്നതിന് താന്‍ പട്ടിക ഒന്നും നല്‍കിയിട്ടില്ല എന്നാണ് ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുന്നത്. ഉമ്മന്‍ ചാണ്ടി നല്‍കിയ പട്ടിക എന്ന മട്ടില്‍ കെ സുധാകരന്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ ഡയറി ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതാണ് ഉമ്മന്‍ ചാണ്ടിയെ പ്രകോപിപ്പിച്ചത്. ചര്‍ച്ചയില്‍ ചില പേരുകള്‍ പറഞ്ഞിരുന്നു. അത് സുധാകരന്‍ എഴുതി എടുക്കുകയും ചെയ്തു എന്നതല്ലാതെ മറ്റൊന്നും നടന്നിട്ടില്ല എന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കുന്നുണ്ട്.

2

വാര്‍ത്താ സമ്മേളനത്തില്‍ കെ സുധാകരന്‍ ഡയറി എടുത്ത് ഉയര്‍ത്തിക്കാണിച്ചത് ശരിയായില്ലെന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു. ചര്‍ച്ച നടത്തി എന്ന് സ്ഥാപിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തത്. അത് ശരിയാണോ തെറ്റാണോ എന്നക് ഓരോരുത്തരുടേയും സമീപനത്തെ ആശ്രയിച്ചാണ്. ചിലരെ സംബന്ധിച്ച് അത് ശരിയാരിക്കാം എന്നാല്‍ തന്നെ സംബന്ധിച്ച് അത് തീര്‍ത്തും തെറ്റായ നടപടിയാണെന്നും ഉമ്മന്‍ ചാണ്ടി ആഞ്ഞടിച്ചു.

3

ഡിസിസി അധ്യക്ഷന്‍മാരെ തീരുമാനിക്കാന്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല എന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ല. നടന്ന ചര്‍ച്ചകള്‍ അപൂര്‍ണമായിരുന്നു എന്നാണ് പറഞ്ഞത്. പിന്നീട് കാണാം എന്ന് പറഞ്ഞ് പിരിഞ്ഞെങ്കിലും അതിന് ശേഷം കാണുകയോ ചര്‍ച്ച ചെയ്യുകയോ ഉണ്ടായില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. രണ്ട് പ്രാവശ്യം ചര്‍ച്ച നടന്നിരുന്നെങ്കില്‍ ഒരു തര്‍ക്കവും ഉണ്ടാവില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

4

പുതിയ നേതൃത്വം പൂര്‍ണമായും പരാജയം ആണെന്ന മട്ടിലായിരുന്നു അദ്ദേഹത്തിന്റെ തുടര്‍ പ്രതികരണം. താനും രമേശ് ചെന്നിത്തലയും നേതൃത്വത്തില്‍ ഉണ്ടായിരുന്ന കാലത്ത് മൂന്നോ നാലോ പുന:സംഘടന നടന്നിട്ടുണ്ട് എന്നും അതൊന്നും ഇതുപോലെ ഒരു സാഹചര്യം ഉണ്ടായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 18 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടാണ് ഇത്തരം ഒരു സാഹചര്യം എന്നും ഉമ്മന്‍ ചാണ്ടി വിമര്‍ശിച്ചു.

5

ഡിസിസി അധ്യക്ഷന്‍മാരെ നിശ്ചയിച്ചതില്‍ തൃപ്തിയില്ലെന്ന് കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പരസ്യമായി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിറകെ ആയിരുന്നു കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. കോണ്‍ഗ്രസില്‍ പതിവില്ലാത്ത വിധം ആയിരുന്നു രണ്ട് പേരുടേയും പ്രതികരണങ്ങള്‍. ഉമ്മന്‍ ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പൂര്‍ണമായും തള്ളുന്ന വിമര്‍ശനാത്മക നിലപാടായിരുന്നു ഇരുവരും സ്വീകരിച്ചിരുന്നത്.

6

വിശദീകരണം ചോദിക്കാതെയുള്ള അച്ചടക്ക നടപടികള്‍ക്കും കെ സുധാകരന്‍ തുടക്കം കുറിച്ചിരുന്നു. പുന:സംഘടനയെ ചാനല്‍ ചര്‍ച്ചയില്‍ വിമര്‍ശിച്ച കെപി അനില്‍കുമാറിനേയും കെ ശിവദാസന്‍ നായരേയും കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടിയ്‌ക്കെതിരെ പരസ്യ പ്രതികരണം നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് ആവര്‍ത്തിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഉമ്മന്‍ ചാണ്ടിയുടെ രണ്ടാമത്തെ രൂക്ഷ വിമര്‍ശനം വീണ്ടും ശ്രദ്ധേയമാകുന്നത്. അച്ചടക്കത്തിന്റെ വാള്‍ തനിക്ക് നേരെ വീശേണ്ട എന്ന കൃത്യമായ സന്ദേശമാണ് ഇപ്പോള്‍ ഉമ്മന്‍ ചാണ്ടി കൈമാറിയിരിക്കുന്നത്.

7

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കെപി അനില്‍കുമാര്‍ തന്നെ കഴിഞ്ഞ ദിവസം ഇക്കാര്യം ഉന്നയിച്ചിരുന്നു. പരസ്യ പ്രതികരണം നടത്തിയ ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ എടുക്കാത്ത നടപടി, തനിക്കും ശിവദാസന്‍ നായര്‍ക്കും എതിരെ എങ്ങനെ എടുത്തു എന്നായിരുന്നു ചോദ്യം. എന്തായാലും അനില്‍കുമാറിനും ശിവദാസന്‍ നായര്‍ക്കും പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട് ഇപ്പോള്‍. ഏഴ് ദിവസത്തിനകം വിശദീകരണം നല്‍കാന്‍ ആണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.

8

കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ആയിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ കെ സുധാകരന്‍ ഉന്നയിച്ചിരുന്നത്. രണ്ട് തവണ ഉമ്മന്‍ ചാണ്ടിയുമായി ചര്‍ച്ച നടത്തി എന്നും ഉമ്മന്‍ ചാണ്ടി തന്റെ പട്ടിക നല്‍കിയിരുന്നു എന്നും ആയിരുന്നു സുധാകരന്റെ വാദം. 'അസത്യം, വാസ്തവ വിരുദ്ധം, തെറ്റ്' എന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ ആരോപണത്തോടുള്ള സുധാകരന്റെ ആദ്യ പ്രതികരണം. 14 ജില്ലകളിലേക്കും ഉമ്മന്‍ ചാണ്ടി പാനല്‍ നിര്‍ദ്ദേശിച്ചിരുന്നു എന്നും ആ പാനലില്‍ നിന്നുള്ളവര്‍ ഒക്കെ തന്നെയണ് അധ്യക്ഷന്‍മാരായി എത്തിയത് എന്നും സുധാകരന്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍ രംഗത്ത് വന്നിരിക്കുന്നത്. കോട്ടയത്തെ സംബന്ധിച്ച് മാത്രമാണ് താന്‍ ഒരു പാനല്‍ നിര്‍ദ്ദേശിച്ചത് എന്നും അത് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യ പ്രകാരം ആയിരുന്നു എന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. ഒരാളുടെ പേര്‍ മാത്രമായിരുന്നു ആവശ്യമെങ്കില്‍ അത്തരത്തില്‍ നല്‍കാമായിരുന്നു എന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
    കത്തിക്കുത്ത് കിട്ടാതെ പിണറായി രക്ഷപെട്ടത് തലനാരിഴയ്ക്കെന്ന് കെ സുധാകരൻ
    9

    ഉമ്മന്‍ ചാണ്ടി പരസ്യ യുദ്ധത്തിനിറങ്ങുന്നതോടെ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ അതിന്റെ മൂര്‍ദ്ധന്യത്തിലെത്തുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പാര്‍ട്ടിയ്ക്ക് അതീതമായി വലിയ ജനപിന്തുണയുള്ള നേതാവാണ് ഉമ്മന്‍ ചാണ്ടി. മുന്നണിയ്ക്കുള്ളില്‍ ആയാലും ഉമ്മന്‍ ചാണ്ടിയോളം സ്വാധീനമുള്ള മറ്റൊരു നേതാവുണ്ടാവില്ല. ഈ ഘട്ടത്തില്‍ എഐസിസി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കും എന്നതും നിര്‍ണായകമാണ്. പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങള്‍ കൈമാറണമെന്ന് എഐസിസി നേതൃത്വം കെപിസിസിയ്ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും മെരുക്കാനുള്ള ചില നീക്കങ്ങള്‍ കേന്ദ്ര നേതൃത്വം തുടങ്ങിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+