കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷ് വരും, ഷിബു പോകും: മന്ത്രിസഭ പുന:സംഘടന

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് തരക്കേടില്ലാത്ത വിജയം നേടിയതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ആശ്വാസം. ഇതോടെ പാര്‍ട്ടിയിലും സര്‍ക്കാരിലും പൂര്‍ണമായും അധീശത്വം സ്ഥാപിക്കാനുളള ശ്രമത്തിലാണ് ഉമ്മന്‍ ചാണ്ടി.

ഉടന്‍ തന്നെ മന്ത്രിസഭ പുന:സംഘടന ഉണ്ടാകും എന്ന സൂചനയാണ് ലഭിക്കുന്നത്. മുഖ്യമന്ത്രിക്ക് പ്രിയപ്പെട്ടവനായ കേരളകോണ്‍ഗ്രസ് ബി നേതാവ് ഗണേഷ് കുമാര്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുമെന്നാണ് വിവരം. ഗണേഷിനെ മന്ത്രിയാക്കാന്‍ ഒരു കോണ്‍ഗ്രസ് മന്ത്രി രാജിവക്കേണ്ടി വരും. തന്റെ ഗ്രൂപ്പിലുള്ളവരെ സംരക്ഷിച്ച് ഐ ഗ്രൂപ്പിലെ ഒരാളെ കുരുതി കൊടുക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ നീക്കം.

Ganesh Kumar

കൊല്ലത്ത് മികച്ച വിജയം നേടിയതോടെ ആര്‍എസ്പിക്ക് യുഡിഎഫില്‍ കുറച്ച്കൂടി മാന്യമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. നിലവില്‍ ആര്‍എസ്പി മന്ത്രിയായ ഷിബു ബേബി ജോണ്‍ രാജിവച്ചേക്കും എന്നാണ് വിവരം. പകരം ഇടതുപക്ഷത്ത് നിന്നെത്തിയ അസീസ് എംഎല്‍എ മന്ത്രിയാകും. ഷിബു പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുക്കും.

നിലവില്‍ മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പുകളെല്ലാം തന്നെ ഐ ഗ്രൂപ്പിന്റെ കയ്യിലാണെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പിന്റെ ആക്ഷേപം. രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായി എത്തിയതോടെ ഐ ഗ്രൂപ്പിന്റെ ശക്തി വര്‍ദ്ധിച്ചു. അതുകൊണ്ട് ഐ ഗ്രൂപ്പുകാരനെ തന്നെ വെട്ടാനാണ് പരിപാടി.

ആഭ്യന്തരം, റവന്യൂ വകുപ്പ്, ആരോഗ്യം, ടൂറിസം, സഹകരണം എന്നിവ ഐ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. എ ഗ്രൂപ്പിന് മുഖ്യമന്ത്രിയല്ലാതെ മറ്റ് പ്രധാനികള്‍ ആരും ഇല്ലാത്ത സ്ഥിതിയാണ്. മന്ത്രിസഭ പുന:സംഘടനക്ക് ഐ ഗ്രൂപ്പ് നിലവില്‍ എതിരാണ്. കെപിസിസി അധ്ക്ഷന്‍ വിഎം സുധീരനും ഇക്കാര്യത്തില്‍ അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.

എന്നാല്‍ ദേശീയ തലത്തില്‍ പാര്‍ട്ടി വന്‍ തകര്‍ച്ച നേരിട്ടപ്പോള്‍ മികച്ച വിജയം സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസവും കരുത്തും ഉമ്മന്‍ ചാണ്ടിക്ക് കൂട്ടിനുണ്ട്.

English summary
Oommen Chandy to re organise cabinet.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X