കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓപ്പറേഷന്‍ ആഗ്': സംസ്ഥാനവ്യാപക പോലീസ് നടപടി; രണ്ടായിരത്തിലേറെ ​ഗുണ്ടകൾ പിടിയിൽ..

പിടികൂടുന്നതിൽ ജാമ്യമില്ലാത്ത വകുപ്പുപ്രകാരമള്ള കേസിൽപെട്ടവരെ റിമാൻഡ് ചെയ്യും. അല്ലാത്തവരെ 24 മണിക്കൂർ കരുതൽ തടങ്കലിൽ വച്ച് വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടയക്കും.

Google Oneindia Malayalam News
Arrest

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടകൾക്കെതിരായ വ്യാപക നടപടി വേ​ഗത്തിലാക്കി പോലീസ് . ഗുണ്ടകളെ അമർച്ച ചെയ്യാനുള്ള കേരള പോലീസിന്റെ പ്രത്യേക ദൗത്യമായ 'ഓപ്പറേഷൻ ആഗി'ന്റെ ഭാഗമായാണ് നടപടി. തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി ക്രിമിനലുകൾക്കെതിരെ പോലീസ് പിടികൂടുകയും കേസെടുക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രി 11 മണിയോടെ തുടങ്ങിയ പരിശോധനയിൽ സംസ്ഥാനത്ത് രണ്ടായിരത്തിലേറെ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും പിടിയിലായി. ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരത്തു നിന്നാണ്. ഇവിടെ 297 പേരാണ് പിടിയിലായത്.

കെഎസ്ഇബിയുടെ മധുരപ്രതികാരം; ലാഭത്തിൽ ഒന്നാം സ്ഥാനം; കഷ്ടപ്പെട്ടിട്ടും കാര്യമില്ലാതെ കെഎസ്ആർടിസികെഎസ്ഇബിയുടെ മധുരപ്രതികാരം; ലാഭത്തിൽ ഒന്നാം സ്ഥാനം; കഷ്ടപ്പെട്ടിട്ടും കാര്യമില്ലാതെ കെഎസ്ആർടിസി

എറണാകുളത്ത് 49 ഉം പാലക്കാട് 137 ഉം മലപ്പുറത്ത് 159 ഉം കോഴിക്കോട് 216 പേരും കണ്ണൂർ റൂറലിൽ 127 പേരും കാസർകോട് 85 പേരും പിടിയിലായിട്ടുണ്ട്. കാപ്പ ചുമത്തിയ ശേഷവും മുങ്ങിനടക്കുന്നവർ, പിടികിട്ടാപ്പുള്ളികൾ, വാറണ്ട് പ്രതികൾ തുടങ്ങിയവരെയാണ് പ്രധാനമായും പിടികൂടുന്നത്. പിടികൂടുന്നതിൽ ജാമ്യമില്ലാത്ത വകുപ്പുപ്രകാരമള്ള കേസിൽപെട്ടവരെ റിമാൻഡ് ചെയ്യും. അല്ലാത്തവരെ 24 മണിക്കൂർ കരുതൽ തടങ്കലിൽ വച്ച് വിവരങ്ങൾ ശേഖരിച്ച ശേഷം വിട്ടയക്കും. കഴിഞ്ഞവർഷം ഗുണ്ടാവിളയാട്ടം ശക്തമായ സമയത്ത് ഓപ്പറേഷൻ കാവൽ നടത്തിയിരുന്നു. അത് നിലച്ചതിന് ശേഷമാണ് ഡി.ജി.പി ഓപ്പറേഷൻ ആഗ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ഗുണ്ടകളുമായി ബന്ധമുണ്ടെന്ന കാരണത്താൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കുന്ന സാഹചര്യം ഉണ്ടായിരുന്നു.

നേരത്തെ ഗുണ്ടാസംഘവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് രണ്ട് ഡിവൈഎസ്പിമാർക്ക് സസ്പെൻഡ് ചെയ്തിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് കെ ജെ ജോൺസൺ, സെപഷ്യൽ വിജിലൻസ് യൂണിറ്റ് ഒന്നിലെ ഡിവൈഎസ്പി പ്രസാദ് എന്നവർക്കാണ് സസ്പെൻഷൻ.

നഗരത്തിൽ അടുത്ത കാലത്തായി ഉണ്ടായ ആക്രമണങ്ങളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഡിവൈഎസ്പി മാർക്ക് ഗുണ്ടകളുമായുള്ള ബന്ധം കണ്ടെത്തിയത്. തുടർന്ന് സംസ്ഥാന സർക്കാർ സസ്പെൻഷൻ ചെയ്യാനുള്ള തീരുമാനവുമായി രംഗത്തെത്തുകയായിരുന്നു. ഗുണ്ടകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ നാല് സിഐമാരേയും ഒരു എസ്ഐയേയും സസ്പെൻഡ് ചെയ്തിരുന്നു.

English summary
OPeration AAG: police conduct strict action against gangsters
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X