കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റവന്യൂ വകുപ്പിന്റെ ഓപ്പറേഷന്‍ അനന്ത പദ്ധതി ഒറ്റപ്പാലം താലൂക്കിലെ മറ്റ് നഗരങ്ങളിലും

  • By Desk
Google Oneindia Malayalam News

പാലക്കാട്: റോഡ് കൈയേറ്റങ്ങള്‍ കണ്ടെത്തി ഒഴിപ്പിക്കുന്ന റവന്യൂ വകുപ്പിന്റെ ഓപ്പറേഷന്‍ അനന്ത പദ്ധതി ഒറ്റപ്പാലം താലൂക്കിലെ മറ്റ് നഗരങ്ങളിലും. ഇതിനായുള്ള പരിശോധനകള്‍ പത്തിരിപ്പാല നഗരത്തില്‍ തുടങ്ങി. ഒറ്റപ്പാലം നഗരത്തിലെ റോഡ് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ കോടതിയുടെ സ്റ്റേയില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യത്തിലാണ് താലൂക്കിലെ മറ്റിടങ്ങളില്‍ പരിശോധന നടക്കുന്നത്. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള ഒറ്റപ്പാലം സബ് കളക്ടറുടെ പ്രത്യേക സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്.

കഴിഞ്ഞ ദിവസം പത്തിരിപ്പാല നഗരത്തില്‍ നടത്തിയ പരിശോധനയില്‍ 49 കൈയേറ്റങ്ങള്‍ പ്രത്യേകസംഘം കണ്ടെത്തി. പാലക്കാട്-കുളപ്പുള്ളി പാതയില്‍ പത്തിരിപ്പാല ജങ്ഷനില്‍നിന്ന് അരകിലോമീറ്റര്‍ ദൂരമാണ് പരിശോധന നടന്നത്. കൈയേറ്റമുണ്ടെന്ന് കാണിച്ച് റവന്യൂ വകുപ്പിന് കിട്ടിയ 20 പരാതികള്‍ ഉള്‍പ്പെടെയാണ് 49 കേസുകള്‍ കണ്ടെത്തിയത്. പാലക്കാട്-കുളപ്പുള്ളി പാതയിലെ പല അങ്ങാടികളിലും വ്യാപകമായ റോഡ് കൈയേറ്റങ്ങളുണ്ടെന്ന് താലൂക്ക് വികസനസമിതി യോഗത്തിലും പരാതികളുയര്‍ന്നു. വ്യാപാരികളും തട്ടുകടക്കാരും തെരുവുകച്ചവടക്കാരുമാണ് കൈയേറിയവരില്‍ കൂടുതലും. പത്തിരിപ്പാലയില്‍ തന്നെ ഇതില്‍ കൂടുതല്‍ കൈയേറ്റങ്ങളുണ്ടെന്നും പരിശോധന തുടരുമെന്നും റവന്യൂ അധികൃതര്‍ അറിയിച്ചു. പത്തിരിപ്പാലയ്ക്ക് പുറമേ കടമ്പഴിപ്പുറത്തും റവന്യൂ വകുപ്പിന്റെ പരിശോധനകള്‍ നടന്നുവരികയാണ്. വൈകാതെ മറ്റ് സ്ഥലങ്ങളിലും ഉടന്‍ പരിശോധന നടക്കും. ഒറ്റപ്പാലത്തെ ഓപ്പറേഷന്‍ അനന്തയുടെ സ്റ്റേ മാറ്റുവാനായി വകുപ്പ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും അനുകൂലമായ ഉത്തരവൊന്നും ലഭിച്ചിട്ടില്ല.

palakkadmap

അതിനായുള്ള ശ്രമങ്ങള്‍ തുടരുമെന്നും അധികൃതര്‍ പറയുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ കെ.പി. രമേഷ്, സി.എം. അബ്ദുള്‍ മജീദ്, വി. ഗോപാല്‍, എം. ശ്രീനിവാസന്‍, താലൂക്ക് സര്‍വ്വേയര്‍ അജിതകുമാരി, സര്‍വ്വേയര്‍ പി.സി. രമേഷ്, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. നോട്ടീസ് നല്‍കും പത്തിരിപ്പാലയില്‍ റോഡ് കൈയേറിയവരുടെ വാദം കേള്‍ക്കാനായി ഉടന്‍ നോട്ടീസ് നല്‍കും. വാദം കേട്ടശേഷം കൈയേറ്റമുണ്ടെന്ന് തെളിഞ്ഞാല്‍ ഒഴിപ്പിക്കാനുള്ള നോട്ടീസ് നല്‍കും. പറഞ്ഞ സമയത്തിനുള്ളില്‍ ഒഴിഞ്ഞില്ലെങ്കില്‍ വകുപ്പ് നേരിട്ട് ഒഴിപ്പിക്കും -സ്‌പെഷ്യല്‍ സ്‌ക്വാഡ് അധികൃതര്‍

English summary
Operation Anandha project in other cities of Ottapalam taluk,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X