കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പറേഷന്‍ പി ഹണ്ട്: കുട്ടികളുടെ അശ്ലീല ദൃശ്യം പ്രചരിപ്പിച്ച പത്ത് പേര്‍ കൂടി അറസ്റ്റില്‍

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നടത്തിയ ഒപ്പറേഷന്‍ പി ഹണ്ട് റെയ്ഡില്‍ 161 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോയും പ്രചരിപ്പിച്ചതിന് 10 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച 186 ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 286 പേരാണ് കേസില്‍ അറസ്റ്റിലായത്.

കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ സൈബര്‍ഡോമിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള പോലീസ് സി സി എസ് ഇ സെല്‍ ഇതിനു പിന്നിലുള്ള കുറ്റവാളികളെ കണ്ടെത്തുന്നതിനു വേണ്ടി ആരംഭിച്ച ഓപ്പറേഷന്‍ പി ഹണ്ടിലൂടെ 286 പേരാണ് ഇത് വരെ അറസ്റ്റിലായിട്ടുള്ളത്.

kerala

പി-ഹണ്ടിന്റെ പത്താം സ്‌പെഷ്യല്‍ ഡ്രൈവായ പി - ഹണ്ട് 22.1 പ്രകാരം 2022 ജനുവരി 16- ന് ഞായറാഴ്ച രാവിലെ മുതല്‍ 410 സ്ഥലങ്ങളിലാണ് ഒരേ സമയം റെയ്ഡുകള്‍ നടത്തിയത്. കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട 10 പേരെ അറസ്റ്റ് ചെയ്യുവാനും അതിനുപയോഗിച്ച പിടിച്ചെടുക്കാനും ഇതിലൂടെ കഴിഞ്ഞു. 22 കേസുകളാണ് പി ഹണ്ട് 22.1 പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

അശ്ലീല ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിപ്പിച്ചവരില്‍ പലരും ഐടി മേഖലയിലുള്‍പ്പെടെ ഉന്നത പദവികളില്‍ ജോലി ചെയ്യുന്നവരാണ്. ഓപ്പറേഷന്‍ പി ഹണ്ടില്‍ മുന്‍പും അറസ്റ്റിലായിട്ടുള്ളവര്‍,. വീണ്ടും ഈ കുറ്റകൃത്യം ചെയ്തതിന്റെ ഭാഗമായി പിടിയിലായിട്ടുണ്ട്. അഞ്ച് വയസ്സിനും 16 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളുടെ ചിത്രങ്ങളാണ് ഇവര്‍ പ്രധാനമായും പ്രചരിപ്പിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നും പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയ എഡിജിപി മനോജ് എബ്രഹാം വ്യക്തമാക്കി.

Recommended Video

cmsvideo
ദിലീപിനെ പൂട്ടാനുറച്ച് പ്രോസിക്യൂഷന്‍, 3 സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി

English summary
Operation P Hunt: Ten more people arrested for spreading child pornography
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X