കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രന്റെ ഫോൺവിളി സഭയിൽ, അടിയന്തര പ്രമേയത്തിന് അനുമതിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ആരംഭിച്ചിരിക്കെ സര്‍ക്കാരിനെ വെട്ടിലാക്കി മന്ത്രി എകെ ശശീന്ദ്രന്‍ ഉള്‍പ്പെട്ട ഫോണ്‍ വിളി വിവാദം. എകെ ശശീന്ദ്രന് എതിരെ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. കുണ്ടറ എംഎല്‍എ പിസി വിഷ്ണുനാഥ് ആണ് അടിയന്തര പ്രമേയത്തിന് അനുമതി തേടി നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ ഈ വിഷയത്തിലെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ച് ഇറങ്ങിപ്പോയി.

പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമിച്ചതിലൂടെ മന്ത്രി എകെ ശശീന്ദ്രന്‍ നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം ആണെന്ന് പിസി വിഷ്ണുനാഥ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സര്‍ക്കാരിനേയും എകെ ശശീന്ദ്രനേയും രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാര്‍ നില്‍ക്കുന്നത് വേട്ടക്കാര്‍ക്ക് ഒപ്പമാണെന്ന് വിഡി സതീശന്‍ നിയമസഭയില്‍ തുറന്നടിച്ചു.

ak

Recommended Video

cmsvideo
ശശീന്ദ്രനെതിരെ പരാതി നൽകിയത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി ? | Oneindia Malayalam

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

ഇടത് സര്‍ക്കാരിന്റെ സ്ത്രീപക്ഷ ക്യംപെയ്ന്‍ ഇത്തരത്തിലാണോ എന്ന് വിഡി സതീശന്‍ ചോദിച്ചു. മുഖ്യമന്ത്രി നിയമസഭയില്‍ ഇരിക്കുന്നത് തല കുനിച്ചാണ്. തന്നെ അപമാനിക്കാന്‍ ശ്രമിച്ചു എന്ന് യുവതി പരാതിപ്പെട്ട സംഭവം ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടതിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ ന്യായീകരിച്ചത് ശരിയായില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി ഈ വിഷയത്തില്‍ നല്‍കിയ മറുപടി സ്ത്രീകളെ ആക്രമിക്കുന്നവര്‍ക്കുളള ലൈസന്‍സ് ആയിരിക്കുമെന്നും എകെ ശശീന്ദ്രന്‍ മന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യന്‍ അല്ലെന്നും വിഡി സതീശന്‍ പറഞ്ഞു. സ്ത്രീകള്‍ക്ക് എതിരെയുളള അക്രമം പോലൊരു ഗുരുതര വിഷയത്തെ ലഘൂകരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയും കുറ്റപ്പെടുത്തി.

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

English summary
Opposition boycott assembly after permission denied for emergency notion in AK Saseendran issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X