കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോഴമാണി രാജിവക്കണം': നയപ്രഖ്യാപനം പ്രതിപക്ഷം ബഹിഷ്‌കരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ആദ്യ ദിവസം തന്നെ പ്രക്ഷുബ്ധം. ബാര്‍ കോഴ വിഷയത്തില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു.

കെഎം മാണിക്കെയിരെ പ്ലക്കാര്‍ഡുകളുമാണ് പ്രതിപക്ഷ അംഗങ്ങള്‍ എത്തിയത്. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നയപ്രഖ്യാപന പ്രസംഗം തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.

Opposition Protest

കോഴമാണി രാജിവക്കുക, മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ല തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രതിഷേധത്തില്‍ ഉയര്‍ന്നത്. ഗവര്‍ണര്‍ സഭയില്‍ എത്തിയപ്പോള്‍ തന്നെ പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി പ്രതിഷേധം തുടങ്ങിയിരുന്നു.

കെഎം മാണി ബജറ്റ് അവതരിപ്പിക്കരുതെന്ന് പ്രതിപക്ഷ നേതാവ് വിസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. ഗവര്‍ണറോട് ഇക്കാര്യം പറഞ്ഞപ്പോള്‍ ആവശ്യം പരിഗണിക്കാമെന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്ന് വിഎസ് പറഞ്ഞു. അതെങ്ങനെ വരുമെന്ന് കണ്ടറിയാമെന്നാണ് വിഎസ് പറഞ്ഞത്.

അഴിമതിക്കാരായ മന്ത്രിമാരെ പുറത്താക്കണം എന്നും വിഎസ് ആവശ്യപ്പെട്ടു. മാണിക്കെതിരായ പ്രതിഷേധം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

English summary
Opposition boycotted Governor's Policy Proclamation Speech of Kerala Assembly's budget session
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X