കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്ത് കേസ്: മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ ഒരു വിട്ടുവീഴ്ച്ചക്കുമില്ലെന്ന് പ്രതിപക്ഷം

Google Oneindia Malayalam News

തിരുവനന്തപുരം: സ്വര്‍ണ്ണകടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ശക്തമായ പ്രതിരോധമാണ് തീര്‍ക്കുന്നത്. കേസ് പുറത്തറിഞ്ഞതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐടി സെക്രട്ടറിയുമായ എം ശിവശങ്കറിനെ സസ്‌പെന്റ് ചെയതതിന്റെ കാരണം ജനങ്ങള്‍ക്ക് ബോധ്യമായെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.അന്താരഷ്ട്ര മാനമുള്ള കള്ളക്കടത്താണ് നടന്നത്. അതില്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിക്ക് പങ്കുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ramesh chennithala

മുഖ്യമന്ത്രിയുടെ ഇച്ഛക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന സെക്രട്ടറിയേറ്റാണിപ്പോള്‍ ഉള്ളത്. സിപിഎം മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കുകയായണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. എന്നാല്‍ ഇതൊന്നും പൊതു സമൂഹം വിശ്വാസത്തിലെടുക്കില്ലെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സ്വര്‍ണ്ണകടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജിയില്‍ കുറഞ്ഞ് ഒരു വിട്ടുവീഴ്ച്ചക്കും പ്രതിപക്ഷം ഒരുക്കമല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ശിവശങ്കറിനെ അവസാനം നിമിഷം സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കേസില്‍ ആരോപണം ഉയര്‍ന്ന് 12 ദിവസം കഴിഞ്ഞ ശേഷമാണ് നടപടി ഉണ്ടായത്. അഴിമതി ആരോപണം ഉന്നയിച്ചപ്പോഴൊക്കെ പ്രതിപക്ഷത്തെ പരിഹസിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്നും രമേസ് ചെന്നിത്തല പറഞ്ഞു.

Recommended Video

cmsvideo
മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് നിൽക്കുന്നതായി പ്രതിപക്ഷ നേതാവ്

സ്വര്‍ണ്ണകടത്ത് കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഐടി വകുപ്പിലെ നിയമനങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പില്‍ പ്രതിപക്ഷത്തിന് തൃപ്തിയില്ല. ഐടി വകുപ്പിനെ ഒരു സ്വര്‍ണ്ണ ഖനിയായിട്ടാണ് മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും കണ്ടത്. അവിടെ നടക്കുന്ന നിയമനങ്ങള്‍, അനധികൃതമായ കരാറുകള്‍, മന്ത്രിസഭ അറിയാതെ നടക്കുന്ന ഉടമ്പടികള്‍ എന്നിവ സംബന്ധിച്ച്് കൃത്യമായ അന്വേശണം ഉണ്ടാകണം. ശിവശങ്കര്‍ ചെയര്‍മാനായിട്ടുള്ള എല്ലാ സമിതികളെക്കുറിച്ചും അന്വേഷണം ആവശ്യമാണെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഐടി ഫെലോ എങ്ങനെയാണ് പ്രവാസികളുടെ പുനരധിവാസത്തിനായി രൂപീകരിച്ച ഡ്രീം കേരള സമിതിയില്‍ അംഗമായതെന്നും അദ്ദേഹം ചോദിച്ചു. ഐടി ഒരു മാഫിയ സംഘമായി അധപതിച്ചിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചൂ.

കേരളത്തിലെ ഇടതുമുന്നണി വലിയ തോതിലുള്ള വിശ്വാസ തകര്‍ച്ച നേരിടുകയയാണെന്നും ജനങ്ങള്‍ക്ക് വിശ്വാസമില്ലാത്ത ഒരു മുന്നണിയായി മാറിയെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. അഴിമതി കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. കൊവിഡിന്റെ മറവില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ഓരോ അഴിമതി കഥകളും പ്രതിപക്ഷം പുറത്ത് കൊണ്ട് വന്നിരുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യുഎഇ അറ്റാഷെയുടെ ഗൺമാനെ കണ്ടെത്തി, കൈ മുറിച്ച നിലയിൽ, ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്ഘോഷ്!യുഎഇ അറ്റാഷെയുടെ ഗൺമാനെ കണ്ടെത്തി, കൈ മുറിച്ച നിലയിൽ, ബ്ലേഡ് വിഴുങ്ങിയെന്ന് ജയ്ഘോഷ്!

English summary
Opposition Demands CM Pinarayi Vijayan's Resignation In Kerala Gold Smuggling Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X