കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അങ്ങനെ 'കൈ കഴുകാന്‍' വരട്ടെ; ബന്ധു നിയമന ഫയല്‍ പിണറായി കണ്ടതിന് തെളിവുണ്ട് ?

  • By വരുണ്‍
Google Oneindia Malayalam News

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ തനിക്കെന്നുമറിയില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ കൈ കഴുകല്‍. ഉറ്റ സുഹൃത്തും വിശ്വസ്ഥനുമായ ഇപി ജയരാജനെ തള്ളിപ്പറഞ്ഞ് പിണറായി വിജയന്‍ നിയമസഭയില്‍ വ്യവസായവകുപ്പിലെ നിയമനം സംബന്ധിച്ച് തനിക്ക് അറിയില്ലെന്ന് പരസ്യ നിലപാടുമെടുത്തു. എന്നാല്‍ വകുപ്പിലെ സുപ്രാധന നിയമനം മുഖ്യമന്ത്രി അറിയാതെ ആണെന്നത് പച്ചക്കള്ളമാണെന്നാണ് പ്രതിപക്ഷത്തിന്‍രെ ആരോപണം.

മുഖ്യമന്ത്രി കാണാതെ ജയരാജന്റെ ബന്ധു സുധീര്‍ നമ്പ്യാരടക്കമുള്ളവരെ നിയമിക്കില്ലെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. മുഖ്യമന്ത്രി ഫയല്‍ കാമേണ്ട ആവശ്യമില്ലെന്നുംഅതൊരു കീഴ് വഴക്കം മാത്രമാണെന്നുമാണ് പിണറായയുടെ വാദം. ജയരാജനെ പൂര്‍ണഅണമായും തള്ളിപ്പറഞ്ഞ് അഴിമതി നടന്നത് താന്‍ അറിഞ്ഞില്ലെന്ന് പിണറായി വാദിക്കുന്നു. പിണറായിയുടെ അറിവോടെ തന്നെയാണ് ബന്ധു നിയമനം നടന്നതെന്ന പ്രതിപക്ഷ വാദം തെളിവുകള്‍ ചൂണ്ടിക്കാട്ടിയാണ്. എന്താണ് വാസ്തവം...

ജയരാജന്‍ പറയുന്നത്

ജയരാജന്‍ പറയുന്നത്

ചട്ടവരുദ്ധമായല്ല തന്റെ ബന്ധു സുധീര്‍ നപ്യാരെ പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇയില്‍ നിയമിച്ചതെന്നാണ് ഇപി ജയരാജന്റെ വാദം.

നിയമനം നടന്നത്

നിയമനം നടന്നത്

റിയാബിന്റെ പാനലില്‍ നിന്നാണ് നിയമനം നടന്നത്. വിജിലന്‍സ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷമാണ് നിയമം. കെഎസ്ഇയിലെ എംഡി നിയമനത്തിന് പ്രത്യേക വ്യവസ്ഥകളില്ലെന്നും കീഴ് വഴക്കങ്ങള്‍ മാത്രമാണെന്നും ജയരാജന്‍ വ്യക്തമാക്കുന്നു.

കീഴ് വഴക്കം മാത്രം

കീഴ് വഴക്കം മാത്രം

പൊതുമേഖലാ സ്ഥാപനമായ കെഎസ്ഇയിലെ എംഡി നിയമനം മുഖ്യമന്ത്രി അറിയേണ്ട കാര്യമില്ല. വകുപ്പ് മന്ത്രിയാണ് നിയമനത്തില്‍ ഒപ്പിടുന്നത്. മുഖ്യമന്ത്രിയെ വേണമെങ്കില്‍ അറിയിക്കാം. പക്ഷെ താനറിഞ്ഞില്ലെന്ന് പിണറായി പറയുന്നു.

ഉത്തരവാദി ജയരാജന്‍ മാത്രമല്ല

ഉത്തരവാദി ജയരാജന്‍ മാത്രമല്ല

ബന്ധു നിയമന വിവാദത്തില്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. മുഖ്യമന്ത്രി ഫയല്‍ കാമാതെ നിയമനം നടക്കില്ല. അതിന് തെളിവുണ്ടെന്നും പ്രതിപക്ഷം പറയുന്നു.

ജയരാജന്റെ ബന്ധുക്കള്‍

ജയരാജന്റെ ബന്ധുക്കള്‍

ആരോപണ വിധേയമായ മറ്റ് ബന്ധു നിയമനങ്ങളില്‍ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ജയരാജന്റെ ബന്ധുക്കളായ രണ്ടു പേരുടെ നിയമനങ്ങള്‍ മാത്രമാണ് റദ്ദാക്കിയതെന്നും ആരോപണമുണ്ട്.

വിജിലന്‍സ് അന്വേഷണം

വിജിലന്‍സ് അന്വേഷണം

ബന്ധുനിയമനം സംബന്ധിച്ച വിജിലന്‍സ് അന്വേഷണം എങ്ങുമെത്തില്ലെന്നാണ് ആക്ഷേപം. വിജിലന്‍സ് കൂട്ടിലടച്ച തത്തയാണ്. കൂട്ടിലടച്ച തത്ത ക്ലിഫ് ഹൗസിനു ചുറ്റും പറന്ന് നടക്കുകയാണ്. തത്തയുടെ കാലും ചിറകും എല്‍ഡിഎഫ് തല്ലിയൊടിച്ചെന്നും പ്രതിപക്ഷം ആക്ഷേപിക്കുന്നു.

വണ്‍ഇന്ത്യയിലേക്ക് നിങ്ങള്‍ക്കും വാര്‍ത്തകളും ഫോട്ടോകളും അയയ്ക്കാം. ഉചിതമായവ പ്രസിദ്ധീകരിക്കും. അയയ്‌ക്കേണ്ട വിലാസം [email protected]

English summary
opposition says they have evidence on the involvement of cm on EP jayarajan issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X