തോറ്റവരെ ജയിപ്പിക്കാന്‍ കെടി ജലീലിന്‍റെ ഇടപെടല്‍; രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ചെന്നിത്തല
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെടി ജലീലിനെതിരെ പുതിയ ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എംജി സര്‍വ്വകാലശാലയിലെ ഒരു വിദ്യാര്‍ത്ഥിക്ക് ബിടെക്കിന് അഞ്ച് മാര്‍ക്ക് മോഡറേഷന്‍ നല്‍കിയതിലൂടെ വന്‍ ക്രമക്കേടാണ് മന്ത്രി നടത്തിയിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രി നടത്തിയ ആദാലത്തിലാണ് മാര്‍ക്ക് ദാനം തീരുമാനിച്ചത്. അദാലത്തിന്‍റെ പേരില്‍ വലിയ ക്രമക്കേടാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തതും ക്രമവിരുദ്ധമാണ്. അദാലത്തിലൂടെ മാര്‍ക്കി കൂട്ടിനല്‍കി തോറ്റവരെ ജയിപ്പിക്കുന്ന കെടി ജലീല്‍ മന്ത്രി സ്ഥാനത്ത് നിന്ന് രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നും സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും തിരുവന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ആറാം സെമസ്റ്ററില സപ്ലിമെന്‍ററി പരീക്ഷയില്‍ ഒരു മാര്‍ക്കിന് തോറ്റ വിദ്യാര്‍ത്ഥിക്കാണ് അദാലത്തിലൂടെ മാര്‍ക്ക് കൂട്ടിനല്‍കി വിജയിപ്പിക്കാന്‍ തീരുമാനിച്ചത്. നാഷണല്‍ സര്‍വീസ് സ്കീം അനുസരിച്ച് മാര്‍ക്കി കൂട്ടി നല്‍കണമെന്ന വിദ്യാര്‍ത്ഥിയുടെ അപേക്ഷ നേരത്തെ സര്‍വ്വകലാശാല തള്ളിയിരുന്നു. തുടര്‍ന്നാണ് ഇതേ ആവശ്യവുമായി വിദ്യാര്‍ത്ഥി അദാലത്തില്‍ പങ്കെടുത്തത്.
സര്‍വകാശാല ചട്ടമനുസരിച്ച് പരീക്ഷാഫലം വന്നതിനുശേഷം മാര്‍ക്ക് കൂട്ടിനല്‍കാന്‍ നിയമമില്ല. മന്ത്രിയും ഇടതുപക്ഷ സിന്‍ഡിക്കേറ്റ് അംഗങ്ങളും ചേര്‍ന്ന് തോറ്റവരെ ജയിപ്പിക്കുന്ന മാന്ത്രിക വിദ്യ നടത്തുകയാണ്. മന്ത്രിയുടേയും സിന്‍ഡിക്കേറ്റിന്‍റെയും നടപടി പരീക്ഷയുടം വിശ്വാസ്യത പൂര്‍ണ്ണമായി തകര്‍ത്തു. തോറ്റവരെ ജയിപ്പിക്കാനാണോ ഇത്തരം അദാലത്തുകള്‍ സംഘടിപ്പിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.












Click it and Unblock the Notifications