ആരോപണങ്ങൾ സത്യം തന്നെ!! ഗോവിന്ദപുരത്ത് കടുത്ത ജാതി അയിത്തം!! പ്രതിപക്ഷ നേതാവ് പറയുന്നു!!

  • Posted By:
Subscribe to Oneindia Malayalam

പാലക്കാട്: ഗോവിന്ദപുരം അബ്ദേകർ കോളനിയിലെ ജാതി വിവേചന വാർത്തകൾ സ്ഥിരീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജാതി വിവേചനവും രാഷ്ട്രീയ വിവേചനവും കോളനിയിൽ നില നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോളനിയിൽ സന്ദർശനം നടത്തിയതിനു ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അംബേദ്കർകോളനിയിലെ വിവേചനം അവസാനിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. പ്രശ്നത്തിൽ ജില്ലാ ഭരണകൂടം ഇടപെടാതിരുന്നതിനെയും ചെന്നിത്തല വിമർശിച്ചു. പ്രശ്നത്തിൽ ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഇവരോട് കടുത്ത അവഗണന ഉണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ramesh chennithala

സംഭവത്തിൽ പട്ടിക ജാതി വർഗ കമ്മീഷൻ അന്വേഷണം നടത്തണമെന്നും ചെന്നിത്തല പറഞ്ഞു. വിഷയത്തിലെ ഗൗരവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകുമെന്നും ചെന്നിത്തല പറഞ്ഞു. ചക്കിലിയാർ വിഭാഗക്കാരുടെ വീടുകളിലെത്തി അവരുടെ പരാതികൾ ചെന്നിത്തല കേട്ടു. സിപിഎം എംഎൽഎ അപമാനിച്ചതായി ഇവർ പരാതി പറഞ്ഞെന്നും ചെന്നിത്തല പറഞ്ഞു. ഇവർ ഒപ്പിട്ട അപേക്ഷയും ചെന്നിത്തലയ്ക്ക് കൈമാറി.

ചക്കിലിയർ വിഭാഗത്തില്‍പ്പെട്ട ഒരു യുവതി ഈഴവ യുവാവിനെ വിവാഹം ചെയ്തതോടെയായിരുന്നു പ്രശ്‌നങ്ങളുടെ തുടക്കം. തുടര്‍ന്ന് ചക്കിലിയരുടെ വീടുകള്‍ ആക്രമിക്കപ്പെടുകയും അയിത്തവും ഊരുവിലക്കും കല്‍പ്പിക്കുകയുമായിരുന്നു. നടൻ സന്തോഷ് പണ്ഡിറ്റ് കഴിഞ്ഞ ദിവസം ജാതി വിവേചനം നേരിടുന്ന കുടുംബങ്ങളെ സന്ദർശിച്ച് അരിയും പച്ചക്കറിയും വിതരണം ചെയ്തിരുന്നു.

English summary
opposition leader ramesh chennithala visists ambedkar colony.
Please Wait while comments are loading...