കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനാഥാലയവിവാദം:ദുരൂഹതയെന്ന് വിഎസ്

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: കോഴിക്കോട്ടെ മുക്കം ഓര്‍ഫനേജിലേക്ക് ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ അടിമുടി ദൂരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വിഎസ് ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും വിവാദത്തില്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. അനാഥാലയങ്ങള്‍ മതേതരമാകണം എന്നും പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു.

VS Achuthanandan

അനാഥാലങ്ങളുടെ നടത്തിപ്പ് സംവിധാനത്തെ പുനര്‍ നിര്‍ണയിക്കണം എന്നും വിഎസ് ആവശ്യപ്പെടുന്നുണ്ട്. കുട്ടികളെ കൊണ്ടുവന്നതില്‍ നിയമ ലംഘനം നടന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് വിശദാംശങ്ങള്‍ ഓരോ ദിവസവും പുറത്ത് വരുന്നുണ്ട്. സമഗ്രമായ അന്വേഷണം ആണ് ആവശ്യമെന്നും വിഎസ് പറഞ്ഞു.

വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിക്കണമെന്ന് വിഎസ് അച്യുതാനന്ദനവും പിണറായി വിജയനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വിവാദത്തില്‍ ഇപ്പോള്‍ എന്തെങ്കിലും പറഞ്ഞ് കൂടുതല്‍ വിവാദം സൃഷ്ടിക്കാനില്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.

അന്വേഷണം നടക്കുന്ന കാര്യമായതിനാല്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്നാണ് മുഖ്യമന്ത്രി ഇതേക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചത്. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്താണെന്നും അനാഥാലയം അന്യസംസ്ഥാനത്ത് പോയി നടത്തട്ടേയെന്നും ഉള്ള് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു.

English summary
Orphanage Controversy: VS seeks detailed investigation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X