കാതോലിക്കാ ബാവയെ യാക്കോബായ വിഭാഗം തടഞ്ഞുവെച്ചു; സംഘടിച്ചെത്തിയത് നൂറുകണക്കിനാളുകൾ, സംഘർഷം...
കൊച്ചി: എറണാകുളം വരിക്കോലി പള്ളിയില്‍ കത്തോലിക്കാ ബാവയെ യാക്കോബായ വിഭാഗം തടഞ്ഞുവെച്ചു. രാവിലെ ഏഴ് മണിക്കായിരുന്നു കുര്‍ബാന അര്‍പ്പിക്കുന്നതിനായി കാതോലിക്ക ബാവ എത്തിയത്. കോടതി വിധി അനുകൂലമായതിനെ തുടര്‍ന്നാണ് ബാവ പള്ളിയില്‍ പ്രാര്‍ഥന ചടങ്ങിനായി എത്തിയത്. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
പോലീസുകാര്‍ സ്ഥലത്തുണ്ടെങ്കിലും ഇവര്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം ആരോപിക്കുന്നു. കുര്‍ബാന അര്‍പ്പിച്ചതിന് ശേഷം കത്തോലിക്കാ ബാവ അടക്കമുള്ളവര്‍ പുറത്തേക്കിറങ്ങാന്‍ ശ്രമിക്കവേയാൈണ് സംഘടിച്ചെത്തിയ യാക്കോബായ വിഭാഗം ഇവരെ തടഞ്ഞുവെച്ചത്. കഴിഞ്ഞ ഒരാഴ്ചയായി ഓര്‍ത്തഡോക്‌സ് വിഭാഗമാണ് പള്ളിയില്‍ കുര്‍ബാന അര്‍പ്പിച്ചിരുന്നത്.

അതിനിടയില്‍ ചില സംഘര്‍ഷങ്ങള്‍ ഉണ്ടാവുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇതേപള്ളിയിലെ വികാരിയായ ബിജു ഏലിയാസിന് മര്‍ദ്ദനമേറ്റിരുന്നു. ഇതിന് പിന്നാലെയാണ് ഓര്‍ത്തഡോക്‌സ് സഭായുടെ കത്തോലിക്കാ ബാവയെ തടഞ്ഞുവെച്ചിരിക്കുന്നത്. സുപ്രീം കോടതി വിധി അനുകൂലമായതിനെ തുടര്‍ന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം വരിക്കോലി പള്ളിയില്‍ കുര്‍ബാന അര്‍പ്പിക്കാനെത്തിയത്.
ര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസോലിയോസി മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കതോലിക്ക ബാവയെയാണ് വരിക്കോലി സെന്റ് മേരീസ് പള്ളിയില്‍ തടഞ്ഞുവെച്ചത്. സമാധാന ശ്രമങ്ങള്‍ പൊലീസിന്റെയും സഭകളുടെയും ഭാഗത്തുനിന്ന് നടക്കുന്നുണ്ട്.












Click it and Unblock the Notifications