തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ കിട്ടാനില്ല!! സംഭവിച്ചത്? ചതിച്ചത് കമ്പനി!!
15 ടണ്‍ ഓക്‌സിജനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഒമ്പത് ടണ്‍ ഓക്സിജനാണ് പതിനേഴാം തീയതി എത്തിച്ചത്.
തിരുവന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാനില്ല. ഓക്സിജന്‍ ക്ഷാമത്തെ തുടര്‍ന്ന് അടിയന്തര ശസ്ത്രക്രിയകള്‍ അടക്കം വൈകി. ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വരുത്തിയ കാലതാമസത്തെ തുടര്‍ന്നാണ് പ്രതിസന്ധി. അതേസമയം വൈകിയാണെങ്കിലും ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ടന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
15 ടണ്‍ ഓക്‌സിജനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് വേണ്ടിയിരുന്നത്. എന്നാല്‍ ഒമ്പത് ടണ്‍ ഓക്സിജനാണ് പതിനേഴാം തീയതി എത്തിച്ചത്. ഓക്‌സിജന്‍ തീര്‍ന്നതോടെ അടിയന്തര ശസ്‌ത്രക്രിയകള്‍ ഉള്‍പ്പെടെ വൈകി. വാര്‍ഡുകളിലും ഓക്‌സിജന്‍ മുടങ്ങി.

ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് പ്രതിസന്ധി ഉണ്ടാക്കിയതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. ബെല്ലാരി കേന്ദ്രമായ ലിന്‍ഡേ എന്ന കമ്പനിയാണ് മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ വിതരണം നടത്തുന്നത്.
ജലദൗര്‍ലഭ്യം നേരിടുന്നതിനാല്‍ ഓക്സിജന്‍ നിര്‍മാണത്തില്‍ കാലതാമസമുണ്ടാകുന്നുവെന്ന് കമ്പനി അറിയിച്ചിരുന്നു. മറ്റൊരു കമ്പനിയില്‍ നിന്ന് ലിക്വിഡ് ഓക്‌സിജന്‍ എത്തിക്കാനുള്ള ശ്രമവും നടത്തി.
സംസ്ഥാനത്തെ നിരവധി സ്വകാര്യ ആശുപത്രികളിലേക്കും ലിന്‍ഡേ എന്ന കമ്പനിയില്‍ നിന്നു തന്നെയാണ് ഓക്‌സിജന്‍ എത്തിക്കുന്നത്. എന്നാല്‍ അവിടെയൊന്നും ഓക്സിജന്‍ ക്ഷാമം ഉണ്ടായിട്ടില്ലെന്ന് ആരോപണം ഉണ്ട്.












Click it and Unblock the Notifications