കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ-സിന്ധ്യ-പൈലറ്റ്; ഇന്ത്യയുടെ ഭാവി, ബിജെപിയിൽ ചേർന്നവരുടെ പേര് നിരത്തി കോൺഗ്രസിനെ ട്രോളി റിയാസ്!

Google Oneindia Malayalam News

കോഴിക്കോട്: മധ്യപ്രദേശില്‍ ഭരണം പോയതിന് പിറകേ രാജസ്ഥാനില്‍ വിമത നീക്കം ഉയര്‍ന്നത് കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയായിരിക്കുകയാണ്. സമീപകാലത്തായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രമുഖ നേതാക്കള്‍ അടക്കമുളളവര്‍ ബിജെപിയിലേക്ക് ചുവട് മാറുന്നത് പാര്‍ട്ടിയെ നാണക്കേടിലേക്ക് തളളിയിട്ടിരിക്കുന്നത്.

മധ്യപ്രദേശിലും രാജസ്ഥാനിലും വിമത നീക്കം നടത്തിയ ജ്യോതിരാദിത്യ സിന്ധ്യയും സച്ചിന്‍ പൈലറ്റും രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസിന്റെ ഭാവി വാഗ്ധാനങ്ങളായി വിലയിരുത്തപ്പെട്ട നേതാക്കളാണ് എന്നതാണ് ശ്രദ്ധേയം. രാജസ്ഥാനിലെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെ ഭിത്തിയിലൊട്ടിച്ചിരിക്കുകയാണ് ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ട് അഡ്വക്കേറ്റ് പിഎ മുഹമ്മദ് റിയാസ്.

ഒന്നിനും കൊള്ളാത്തവൻ

ഒന്നിനും കൊള്ളാത്തവൻ

"നികമ്മ".. "ധോഖേബാസ്".... കേരളത്തിലെ കോൺഗ്രസ് നേതൃത്വമേ, നിങ്ങളും ഈ വിളികൾക്ക് കാതോർക്കുക! എന്ന ആമുഖത്തോടെയാണ് മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പൂർണരൂപം വായിക്കാം: "ഹം ജാൻതേ തേ കീ സച്ചിൻ പൈലറ്റ് നികമ്മ ഹൈ". രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ ഇന്നലെത്തെ വാക്കുകളാണിത്. "നികമ്മ" എന്ന ഹിന്ദി പദത്തിൻറെ അർത്ഥം ഒന്നിനും കൊള്ളാത്തവൻ എന്നാണ്.

ഇന്ത്യയുടെ ഭാവി നേതാക്കൾ

ഇന്ത്യയുടെ ഭാവി നേതാക്കൾ

കഴിഞ്ഞ ദിവസം വരെ ഉപമുഖ്യമന്ത്രിയായിരുന്ന, സംസ്ഥാന കോൺഗ്രസ് അധ്യക്ഷനായിരുന്ന പൈലറ്റിനെ ഗെഹലോട്ട് അഭിസംബോധന ചെയ്തത് ഇങ്ങനെയാണെങ്കിൽ രാജസ്ഥാനിലെ മറ്റൊരു കോൺഗ്രസ് നേതാവ് അദ്ധേഹത്തെ വിശേഷിപ്പിച്ചത് "ധോഖേബാസ്"എന്നാണ്. ധോഖേബാസിന്റെ അർത്ഥം വഞ്ചകൻ എന്നാണ്. കുറച്ചു മാസങ്ങൾക്ക് മുൻപ് രാഹുൽഗാന്ധി, ജോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ് യുവത്രയങ്ങളാണ് ഇന്ത്യയുടെ ഭാവി എന്നായിരുന്നു കേരളത്തിലെ കോൺഗ്രസ് നേതൃത്വം പ്രചരിപ്പിച്ചിരുന്നത്.

രണ്ട് പേർ കൂടാരം വിട്ടു

രണ്ട് പേർ കൂടാരം വിട്ടു

എന്നാൽ അതിൽ രണ്ട് പേർ കോൺഗ്രസ് കൂടാരം വിട്ടിരിക്കുന്നു. കോൺഗ്രസ് വിട്ട് ബിജെപി ആയതിൽ സന്തോഷിക്കുകയല്ല ഞങ്ങൾ, മാറാൻ തയ്യാറാകാത്ത കോൺഗ്രസിനെ ആലോചിച്ച് സഹതപിക്കുക മാത്രമാണ് ഞങ്ങൾ. സംഘപരിവാർ വിരുദ്ധ പോരാട്ടം രാജ്യത്ത് ശക്തിപ്പെടുന്ന കാലത്ത്, ആ പോരാട്ടത്തിന് നേതൃത്വം നൽകുന്ന കാര്യത്തിൽ വിശ്വസിക്കാൻ കൊള്ളാത്തവരാണ് കോൺഗ്രസ് നേതാക്കൾ എന്നതിന് ആദ്യ ഉദാഹരണമല്ല ജോതിരാദിത്യ സിന്ധ്യയും സച്ചിൻ പൈലറ്റും.
ഇതുവരെ ബി.ജെ.പി.യിലേക്ക് പോയ കോൺഗ്രസിലെ ചില നേതാക്കളെ ഒന്ന് ഓർക്കുന്നത് നല്ലതാണ്. ഇതാ ചുവടെ കൊടുക്കാം.

ബിജെപിയിൽ ചേർന്നവർ

ബിജെപിയിൽ ചേർന്നവർ

1) എൻഡി തിവാരി- കോൺഗ്രസ്സിലെ തല മുതിർന്ന നേതാവായിരുന്ന എൻഡി തിവാരി ഇന്ന് ജീവിച്ചിരിക്കുന്നില്ല. 2 സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രി ആയ ഏക രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. അദ്ദേഹം കോൺഗ്രസ്സ് വിട്ട് ബിജെപിയിൽ ചേർന്നു. 2) .നജുമ ഹെപ്തുള്ള- കോൺഗ്രസിലെ പ്രമുഖ വനിതാ നേതാവായിരുന്നു. നജുമ ഹെപ്തുള്ള. കോൺഗ്രസ്സ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയും രാജ്യസഭാ ഉപാധ്യക്ഷയും ആയിരുന്നു. 3) നാരായൺ റാണെ- മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ആയിരുന്നു നാരായൺ റാണെ. മഹാരാഷ്ടയിലെ മുഖ്യമന്ത്രിയായും, റവന്യു മന്ത്രിയായും, വ്യവസായ മന്ത്രിയായും തെരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു.

മുൻ മുഖ്യമന്ത്രി വരെ

മുൻ മുഖ്യമന്ത്രി വരെ

4) എസ് എം കൃഷ്ണ- കർണ്ണാടകയിലെ മുഖ്യമന്ത്രിയും യുപിഎ സർക്കാരിൽ വിദേശകാര്യ വകുപ്പ് മന്ത്രിയും ആയിരുന്നു. 5) ചൗധരി വീരേന്ദ്ര സിങ്- അദ്ദേഹം ഹരിയാനയിലെ കോൺഗ്രസ്സ് നേതാവായിരുന്നു. നിരവധി തവണ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്നു തവണ ഹരിയാനയിൽ ക്യാബിനറ് മന്ത്രിയും ആയിട്ടുണ്ട്. അതിനു ശേഷം മൂന്നു തവണ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച പാർലമെന്റിലും എത്തി. പിന്നീട് ബിജെപി ആയി, അതിനു ശേഷം കേന്ദ്ര മന്ത്രിയുമായി.

Recommended Video

cmsvideo
Priyanka Gandhi Gives Assurance To Sachin Pilot For A Place In Congress | Oneindia Malayalam
റിത്ത ബഹുഗുണ ജോഷി

റിത്ത ബഹുഗുണ ജോഷി

6) റാവു ഇന്ദ്രജിത് സിംങ്- ഹരിയാനയിൽ നാല് തവണ കോണ്‍ഗ്രസ് എം.എല്‍.എ. യും മൂന്ന് തവണ എം.പി. യും രണ്ട് തവണ കേന്ദ്രമന്ത്രിയും ആയിരുന്ന ആളായിരുന്നു റാവു ഇന്ദ്രജിത് സിംങ്. യുപിഎ സർക്കാരിൽ വനം മെഡിക്കൽ ടെക്ക്നിക്കൽ വിദ്യാഭ്യാസം എന്നീ വകുപ്പുകളിൽ സഹമന്ത്രി കൂടിയായിരുന്നു. 7) റിത്ത ബഹുഗുണ ജോഷി- ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധൃക്ഷയും മഹിളാകോണ്‍ഗ്രസ് അഖിലേന്തൃാ പ്രസിഡന്റ്റും ആയിരുന്ന നേതാവായിരുന്നു റിത്ത ബഹുഗുണ ജോഷി. മുൻ യുപി മുഖ്യമന്ത്രിയും കോൺഗ്രസ്സ് നേതാവുമായിരുന്ന HN ബഹുഗുണയുടെ മകളാണ്.

 ഉത്തർപ്രദേശിലെ അവസാന കോൺഗ്രസ് മുഖ്യമന്ത്രി

ഉത്തർപ്രദേശിലെ അവസാന കോൺഗ്രസ് മുഖ്യമന്ത്രി

8) ജഗദാംബിക പാൽ- ഉത്തർപ്രദേശിന്റെ ചരിത്രത്തിൽ മൂന്ന് ദിവസം മാത്രം മുഖ്യമന്ത്രി ആയിരുന്ന കോൺഗ്രസ്സ് നേതാവാണ് ജഗദാംബിക പാൽ. ഉത്തർപ്രദേശിലെ അവസാന കോൺഗ്രസ് മുഖ്യമന്ത്രി പിന്നീട് ബിജെപി ആയി.9) വിജയ് ബഹുഗുണ- ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയും രണ്ടു തവണ ലോകസഭാ എംപി യും ആയിരുന്ന കോൺഗ്രസ്സ് നേതാവായിരുന്നു വിജയ് ബഹുഗുണ. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു 8 കോൺഗ്രസ്സ് എംഎൽഎ മാരെയും കൊണ്ട് ബിജെപിയിലേക്ക് ചേക്കേറിയ കോൺഗ്രസ്സ് നേതാവാണ് വിജയ് ബഹുഗുണ.

ഹിമാന്ത ബിശ്വ ശർമ്മ

ഹിമാന്ത ബിശ്വ ശർമ്മ

10) സത്പാല്‍ മഹാരാജ്- ഉത്തരാഖണ്ഡിലെ കോണ്‍ഗ്രസ് എം.പി. യും കേന്ദ്രസഹമന്ത്രിയും പ്രതിരോധ സ്റ്റാന്‍ഡിംങ് കമ്മിറ്റി ചെയർമാനും ആയിരുന്ന നേതാവായിരുന്നു സത്പാല്‍ മഹാരാജ്. 11) ഹിമാന്ത ബിശ്വ ശർമ്മ- ആസാമിൽ‍ ആരോഗ്യ വകുപ്പും പിന്നീട് വിദ്യാഭാസ വകുപ്പും കൈകാര്യം ചെയ്തിരുന്ന കോൺഗ്രസ്സ് നേതാവായിരുന്നു ഹിമാന്ത ബിശ്വ ശർമ്മ. 12) എൻ ബൈറൺ സിംഗ്- മണിപ്പൂരിലെ കോൺഗ്രസ്സിന്റെ അനിഷേധ്യ നേതാവായിരുന്നു ബൈറൺ സിംഗ്. മണിപ്പൂർ സർക്കാരിൽ ആദ്യം വിജിലൻസ് വകുപ്പ് മന്ത്രിയായും പിന്നീട് ജലവിഭവ -യുവജനക്ഷേമ -സ്പോർട്സ് വകുപ്പ് മന്ത്രിയും ആയിരുന്നു. പിന്നീട് ബിജെപി ആയി.
മണിപ്പൂർ മുഖ്യമന്ത്രിയുമായി.

കെപിസിസി ഭാരവാഹി പട്ടികയെക്കാൾ നീളം

കെപിസിസി ഭാരവാഹി പട്ടികയെക്കാൾ നീളം

ഇനിയുമേറെയുണ്ട് പേരുകൾ. പക്ഷെ എഴുതിയാൽ ചെറിയ സമയം കൊണ്ട് തീരില്ല, കാരണം കെപിസിസി ഭാരവാഹി പട്ടികയെക്കാൾ നീളമുണ്ടതിന്. ഇവിടെ കേരളത്തിൽ,ചില കോൺഗ്രസ് നേതാക്കൾ ബി.ജെ.പി.യുമായി കൈകോർത്ത് ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമത്തിലാണല്ലോ. ഈ കോവിഡ് കാലത്ത് കേന്ദ്രസർക്കാർ നടപ്പാക്കിയ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരളത്തിലെ സുപ്രധാന കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചിട്ടുണ്ടോ?

 കേരളത്തിൽ കോൺഗ്രസ് ശബ്ദം കേട്ടോ?

കേരളത്തിൽ കോൺഗ്രസ് ശബ്ദം കേട്ടോ?

രാജ്യത്ത് പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിറ്റഴിച്ചതിനെതിരെ കേരളത്തിൽ കോൺഗ്രസ് ശബ്ദം കേട്ടോ? റെയിൽവേ സ്വകാര്യവൽക്കരണത്തിനെതിരെ കോൺഗ്രസ് മിണ്ടിയോ? തുടർച്ചയായ ദിവസങ്ങളിൽ കേന്ദ്ര സർക്കാർ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് പകൽക്കൊള്ള നടത്തിയതിനെതിരെ കോൺഗ്രസ് മൗനം മറക്കാനാകുമോ? കോവിഡ് ദുരിതകാലത്ത് കേരളത്തിന് അർഹമായ സാമ്പത്തിക സഹായം നിഷേധിച്ചപ്പോൾ ആഹ്ലാദനൃത്തം ചവിട്ടിയവരല്ലേ കോൺഗ്രസ്?

ആ കാലം വിദൂരമല്ല

ആ കാലം വിദൂരമല്ല

പ്രധാനമന്ത്രിയുടെ പി.എം കെയർ ഫണ്ടിൽ നിന്ന് പ്രവാസികൾക്ക് സഹായം ലഭ്യമാക്കാതിരുന്നപ്പോൾ കോൺഗ്രസിന്റെ നാവ് എന്ത് കൊണ്ട് ചലിച്ചില്ല?ബിജെപിയുടെ ഏജന്റ് പണിയെടുക്കുന്ന കേരളത്തിലെ ഈ കോൺഗ്രസ് നേതാക്കൾ "നികമ്മ" എന്നും "ധോഖേബാസ്" എന്നും പ്രവർത്തകരാൽ അഭിസംബോധന ചെയ്യപ്പെടുന്ന കാലം വിദൂരമല്ല''.

English summary
P A Muhammad Riyas lists names of Congress leaders who defected to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X