ആഹ്ലാദ പ്രകടനം നടന്നത് എവിടെ? കുമ്മനത്തിന് മറുപടിയുമായി പി ജയരാജന്‍

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: പയ്യന്നൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ബിജുവിനെ കൊലചെയ്തതുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പുറത്തുവിട്ട വീഡിയോയ്്‌ക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. കുമ്മനം പുറത്തുവിട്ടത് വ്യാജ വീഡിയോ ആണെന്നും ഏതോ ഒരിടത്ത് എപ്പോഴോ നടത്തിയ ഘോഷയാത്രയുടെ ദൃശ്യമാണ് അതെന്നും പി ജയരാജന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

ജര്‍മ്മനിയില്‍ ഹിറ്റ്‌ലറുടെ അനുചരന്മാര്‍ നടത്തിയ കമ്മ്യൂണിസ്റ്റു വിരുദ്ധ പ്രചാരവേലയുടെ അനുകരണമാണ് സംഘപരിവാര്‍ കണ്ണൂരില്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ജയരാജന്റെ തന്റെ പോസ്റ്റില്‍ പരിഹസിച്ചു. ഇത്തരമൊരു പ്രചാരണം നടത്തിയ കുമ്മനം ഇത് എവിടെ നടന്നതാണെന്നത് കൂടി വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

jayarajanp

വാഹനങ്ങള്‍ കടന്നു പോവുന്നത് വീഡിയോയില്‍ കാണാം. ആബാലവൃദ്ധം ജനങ്ങള്‍ പങ്കെടുത്തതുമായുള്ള ഘോഷയാത്രയുടെ ദൃശ്യമാണത്. ഇതില്‍ എന്തെങ്കിലും തരത്തിലുള്ള മുദ്രാവാക്യവും വിളിക്കുന്നതായി കാണുന്നില്ല. ഇത്തരം കള്ള പ്രചാരണം ജനാധിപത്യ വ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന് പറ്റിയതല്ല. അതെസമയം ആര്‍ എസ് എസ് പ്രചാരക്കിന് മാത്രം നടത്താന്‍ കഴിയുന്ന ഒന്നാണതെന്നും ജയരാജന്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ ഈ കൊലപാതകത്തെ ഒരവസരമാക്കി മാറ്റി രാജ്യവ്യാപകമായി സിപിഎം വിരുദ്ധ വികാരം ഉയര്‍ത്താനാണ് സംഘപരിവാര്‍ പരിശ്രമം. അത് രാമന്തളി കൊലപാതകത്തിന് ശേഷമുള്ള സംഘപരിവാറിന്റെ പുതിയ ബോധോദയമല്ല, ആര്‍ എസ് എസിന്റെ അഖിലേന്ത്യാ പ്രതിനിധി സഭ കോയമ്പത്തൂരില്‍ യോഗം ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമാണ്.

കാരണം ഇന്ത്യന്‍ ജനാധിപത്യത്തിന് കടുത്ത ഭീഷണി ഉയര്‍ത്തുന്ന ആര്‍ എസ് എസ് എന്ന മതഭ്രാന്ത പ്രസ്ഥാനത്തെ തത്വാധിഷ്ഠിതമായി എതിര്‍ക്കാന്‍ കഴിയുന്നത് കോണ്‍ഗ്രസ്സിനല്ല, കമ്മ്യുണിസ്റ്റ് പ്രസ്ഥാനത്തിനാണെന്ന തിരിച്ചറിവ് ഉണ്ടായതിന്റെ ഫലമാണ് ഇത്തരം തീരുമാനം. അതിനാല്‍ നുണ നൂറാവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ഗീബല്‌സിയന്‍ രീതിയാണ് സംഘപരിവാര്‍ ഇപ്പോള്‍ പിന്തുടരുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും ജയരാജന്‍ വ്യക്തമാക്കി.

English summary
payyannur murder; p jayarajan against Kummanam video
Please Wait while comments are loading...