പി ജയരാജന്റെ നേട്ടങ്ങള്‍ സമാനതകളില്ലാത്തത്; ഏതു പാര്‍ട്ടിയും ആഗ്രഹിക്കുന്ന നേതാവ്

  • Posted By:
Subscribe to Oneindia Malayalam

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരെ പാര്‍ട്ടി അച്ചടക്ക നടപടിക്ക് തയ്യാറെടുക്കുമ്പോള്‍ സമാനതകളില്ലാത്ത നേട്ടങ്ങളാണ് ജയരാജന്‍ കണ്ണൂരില്‍ പാര്‍ട്ടിക്ക് ഉണ്ടാക്കിക്കൊടുത്തതതെന്ന് കാണാം. കൊലപാതക പാര്‍ട്ടിയെന്ന പേരില്‍ ബിജെപി കണ്ണൂര്‍ സിപിഎമ്മിനെതിരെ ദേശീയതലത്തില്‍ പ്രചരണം നടത്തുമ്പോഴാണ് പാര്‍ട്ടി ജയരാജന്റെ കീഴില്‍ കരുത്താര്‍ജ്ജിച്ചത്.

അഴിമതിയെന്നൊക്കെ പറയുന്നത് വെറും തട്ടിപ്പ്; സൗദി കിരീടാവകാശി ചെയ്തത് എതിരാളികളെ വെട്ടിനിരത്തല്‍

ഒട്ടേറെ രാഷ്ട്രീയ വിജയങ്ങളാണ് ജയരാജന്റെ കീഴില്‍ കണ്ണൂരില്‍ പാര്‍ട്ടി സ്വന്തമാക്കിയത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ അസംബ്ലി മണ്ഡലം പിടിച്ചെടുത്തതാണ്. ചരിത്രത്തിലാദ്യമായാണ് കോണ്‍ഗ്രസിന്റെ കോട്ടയില്‍ ഇടതുപക്ഷം വിജയം നേടിയത്. മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ കോണ്‍ഗ്രസ് നേതാവ് സതീശന്‍ പാച്ചേനിയെയാണ് ഇവടെ തോല്‍പിച്ചത്.

pjayarajan

അതിനു മുന്‍പുതന്നെ കണ്ണൂര്‍ ടൗണ്‍ മേഖലയില്‍ കോണ്‍ഗ്രസ് അപ്രമാദിത്വം തകരാന്‍ തുടങ്ങിയിരുന്നു. കോര്‍പറേഷന്‍ രൂപീകരിച്ചശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ തന്നെ ഇടതുപക്ഷം ഇവിടെ അധികാരത്തിലെത്തി. കോണ്‍ഗ്രസ് വിമതന്‍ കെകെ രാഗേഷിനെ കൂട്ടുപിടിച്ചാണ് സിപിഎം ഇവിടെ ഭരിക്കുന്നത്. രാഗേഷിനെ ഇടതുപക്ഷം തങ്ങളുടെ പാളയത്തിലെത്തിച്ചത് ജയരാജന്റെ ഇടപെടലിലൂടെയായിരുന്നു.

പി ജയരാജന്റെ നേതൃത്വത്തില്‍ തുടങ്ങിയ ഐആര്‍പിസി എന്ന പാലിയേറ്റിവ് സംഘടന സംസ്ഥാനത്ത് ആകെ നടപ്പാക്കാന്‍ തീരുമാനിച്ചത് അഭിമാനകരമായ ഒന്നായാണ് വിലയിരുത്തുന്നത്. ദേശീയ തലത്തില്‍തന്നെ മാതൃകയാണ് ഇത്തരമൊരു സംരംഭം. സംഘപരിവാറിനെ കായികമായും രാഷ്ട്രീയമായും ചെറുക്കാന്‍ സിപിഎമ്മിന് കരുത്താകുന്നതും ജയരാജന്റെ നേതൃത്വമാണ്. ഒട്ടനവധി യുവാക്കളെയാണ് അടുത്തിടെ ഇതര രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ജയരാജന്‍ സിപിഎമ്മിലെത്തിച്ചത്. ഇത്തരത്തില്‍ രാഷ്ട്രീയ ഗ്രാഫ് മുകളിലേക്ക് കുതിച്ചുയരുമ്പോഴാണ് അച്ചടക്ക നടപടിയെന്നതും ശ്രദ്ധേയമാണ്.


ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
p jayarajan is one of the best cpm leader from kannur

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്