കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ട്ടിയാണ് എല്ലാം; ഞാന്‍ പാര്‍ട്ടിക്ക് പിറകിലാണെന്ന് പി ജയരാജന്‍; സെക്രട്ടറിയേറ്റിലേക്ക്?

  • By Rajesh Mc
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കളുടെ ആര്‍ഭാട ജീവിതവും അതുമായി ബന്ധപ്പെട്ട വിവാദവുമാണ് എങ്ങും. ദുബായില്‍ കോടികള്‍ വായ്പയെടുത്ത് ബിസിനസ് നടത്തുകയും പിന്നീട് പണം തിരിച്ചുനല്‍കാതെ മുങ്ങിയെന്നുമൊക്കെയാണ് ഇവര്‍ക്കെതിരായ ആരോപണങ്ങള്‍.

ഒന്നരവയസുകാരി ദിയ എവിടെ പോയി?; നാലുവര്‍ഷമായിട്ടും ഉത്തരമില്ലാതെ പോലീസ്ഒന്നരവയസുകാരി ദിയ എവിടെ പോയി?; നാലുവര്‍ഷമായിട്ടും ഉത്തരമില്ലാതെ പോലീസ്

ഇത്തരം ആരോപണങ്ങള്‍ സജീവമാകുമ്പോഴാണ് പാര്‍ട്ടിയിലെ തന്നെ മറ്റൊരു നേതാവായ പി ജയരാജന്‍ മാതൃകയാകുന്നത്. സ്വന്തം മക്കള്‍ അന്നന്നത്തെ അന്നത്തിനുവേണ്ടി ജോലി ചെയ്യുമ്പോള്‍ ജയരാജന്‍ പറയുന്നത് പാര്‍ട്ടിയാണ് തനിക്കെല്ലാം എന്നാണ്. പാര്‍ട്ടിക്ക് അതീതനാകാന്‍ ജയരാജന്‍ ശ്രമിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് ജയരാജന്റെ പ്രതികരണം.

pjayarajan

നേതാക്കളും വ്യക്തികളും പാര്‍ട്ടിയെക്കാള്‍ വലുതല്ലെന്ന് ജയരാജന്‍ പറയുന്നു. പാര്‍ട്ടിക്ക് മേലെ ആരുമില്ല. വ്യക്തികള്‍ പാര്‍ട്ടിക്കു പിന്നിലാണ് അണിനിരക്കേണ്ടത്. വ്യക്തികളെ കേന്ദ്രീകരിച്ചുള്ള ചര്‍ച്ചകളും മറ്റും നന്നല്ല. വി.എസ്. ഉള്‍പ്പെടെ എല്ലാവര്‍ക്കും ഇന് ബാധകമാണ്. അതില്‍നിന്ന് മാറുമ്പോള്‍ പാര്‍ട്ടിയില്‍ വിമര്‍ശനമുണ്ടാവുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതിനിടെ കണ്ണൂരില്‍ വീണ്ടും ജില്ലാ സെക്രട്ടറിയായ ജയരാജന്‍ സംസ്ഥാന സെക്രട്ടറിയേറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്ന് ജയരാജന്‍ വ്യക്തമാക്കി. പാര്‍ട്ടി ഇപ്പോള്‍തന്നെ തനിക്ക് സ്ഥാനങ്ങള്‍ നല്‍കിയിട്ടുണ്ട്. ഏത് ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
P Jayarajan may be considered for elevation as cpm secretariat member
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X