കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമ്പ്യൂട്ടര്‍ സമരം അസംബന്ധമായിരുന്നെന്ന് ശ്രീമതി ടീച്ചര്‍

  • By Gokul
Google Oneindia Malayalam News

കണ്ണൂര്‍: ചില കാര്യങ്ങളില്‍ എത്രയധികം വിമര്‍ശനമുണ്ടായാലും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നല്‍ക്കുകയും പിന്നീടവ അബദ്ധമായിപ്പോയെന്ന് ഏറ്റുപറയുകയും ചെയ്യുന്നവരില്‍ സിപിഎം ഏറെ മുന്‍പിലാണ്. തെറ്റുകള്‍ ചെയ്യുകയും പിന്നീടവ തിരുത്തകുയും ചെയ്യുന്നത് സിപിഎമ്മിന് പുതുമയുള്ള കാര്യമല്ല.

സിപിഎം വിമര്‍ശകര്‍ ഇപ്പോഴും പല ചര്‍ച്ചകളിലും ഉന്നയിക്കുന്ന കാര്യമാണ് പഴയ കമ്പ്യൂര്‍ വിരുദ്ധ സമരം. മുതിര്‍ന്ന നേതാക്കള്‍ പലരും അവയെ പല തരത്തില്‍ ന്യായീകരിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ മുന്‍ മന്ത്രിയും കണ്ണൂര്‍ എംപിയുമായ പി കെ ശ്രീമതി ടീച്ചര്‍ പറയുന്നു പഴയ കമ്പ്യൂട്ടര്‍ വിരുദ്ധസമരം അങ്ങേയറ്റം അബദ്ധമായിപ്പോയെന്ന്. കണ്ണൂരില്‍ മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ച പ്രകൃതിവാതകവും വികസനസാധ്യതകളും എന്ന ശില്പശാല ഉദ്ഘാടനം ചെയ്യവെയാണ് ശ്രീമതി ടീച്ചര്‍ തെറ്റ് ഏറ്റു പറഞ്ഞത്.

p-k-sreemathi

കമ്പ്യൂട്ടര്‍ വരുമ്പോഴുള്ള ആശങ്കയായിരുന്നു സമരത്തിന് അടിസ്ഥാനമായതെന്ന് അവര്‍ പറഞ്ഞു. കമ്പ്യൂട്ടര്‍, ജോലികള്‍ നഷ്ടപ്പെടുത്തുമെന്നും അതിനാല്‍ അവ ഒഴിവാക്കണം എന്നാവശ്യപ്പെട്ടായിരുന്നു സമരം. എന്നാലിപ്പോള്‍ കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവര്‍ അതും തൂക്കിപ്പിടിച്ചാണ് നടത്തമെന്ന് ശ്രീമതി ടീച്ചര്‍ വ്യക്തമാക്കി.

പുതിയതിനെ സ്വീകരിക്കാന്‍ പലപ്പോഴും നാം അറച്ചു നില്‍ക്കും അനാവശ്യമായ ആശങ്കയാണ് പ്രധാന കാരണം. എല്ലാറ്റിനും പോരായ്മകളുണ്ടാകും. ആ പോരായ്മകളാണ് പരിഹരിക്കേണ്ടതെന്നും അവര്‍ പറഞ്ഞു. പ്രകൃതി വാതകത്തിനെതിരെ ചിലയിടങ്ങളില്‍ നടക്കുന്ന സമരത്തെയും ശ്രീമതി ടീച്ചര്‍ പരോക്ഷമായി വിമര്‍ശിച്ചു. പോരായ്മകള്‍ പരിഹരിച്ച് വേണ്ടരീതിയില്‍ നടപ്പാക്കാന്‍ തന്റെ പിന്തുണയുണ്ടാകുമെന്ന് ശ്രീമതി ടീച്ചര്‍ ഉദ്ഘാടന പ്രസംഗത്തിനിടെ വ്യക്തമാക്കി.

English summary
P K Sreemathi teacher against Anti-computer protests
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X