ഒരു കടയുണ്ടാകണമല്ലോ, സിസിടിവി കാണുമല്ലോ, അവർ അന്ധരായിരിക്കില്ലല്ലോ- സന്ദീപിന് റിയാസിന്റെ മറുപടി
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ക്കും മരുമകനും സ്വര്‍ണക്കടത്ത് കേസ് പ്രതിയുമായി ബന്ധമുണ്ടെന്നാണ് ബിജെപിയുടെ ആരോപണം. മുഖ്യമന്ത്രിയുടെ മകളുടെ വിവാഹത്തിന് സ്വപ്‌ന സുരേഷ് സമ്മാനമായി ഫര്‍ണീച്ചറുകള്‍ നല്‍കിയെന്ന് വരെ ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ആരോരിച്ചു.
ഇതിനോട് ശക്തമായി പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ മരുമകനും ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റും ആയ പിഎ മുഹമ്മദ് റിയാസ്. അംസംബന്ധം എന്നാണ് ആരോപണത്തെ റിയാസ് വിശേഷിപ്പിക്കുന്നത്. തെളിവുകള്‍ പുറത്ത് വിടാന്‍ ആരോപണം ഉന്നയിച്ച ആള്‍ക്ക് ബാധ്യതയുണ്ട് എന്നും റിയാസ് പറയുന്നു. റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

അസംബന്ധം
തിരുവനന്തപുരത്ത് ഞങ്ങൾ താമസിക്കുന്ന ഫ്ലാറ്റിലെ ഫർണ്ണിച്ചറാണ് ചിലർക്ക് ഇപ്പോൾ ആരോപണത്തിനുള്ള വിഷയം.
അസംബന്ധം എന്നല്ലാതെ എന്തു പറയാൻ .?

മുഖാമുഖം കണ്ടിട്ടും ചോദിച്ചിട്ടും തെളിവില്ല
ആരോപണം ഉന്നയിച്ചയാളെ ഇന്നലെ മാതൃഭൂമിന്യൂസിലെ ചർച്ചയിൽ മുഖാമുഖം കണ്ടിരുന്നു.
തെളിവ് പുറത്തു വിടാനും അന്വേഷണ ഏജൻസികൾക്ക് കൈമാറാനും ആ ചർച്ചയിൽ ആവശ്യപ്പെട്ടിരുന്നു.
ചാനലിൽ മുഖാമുഖം ഉണ്ടായ ഒന്നര മണിക്കൂറും ഒരു തെളിവും പുറത്തു വിട്ടത് കണ്ടിട്ടില്ല.

ധാർമിക ബാധ്യത
ഇനി ഇപ്പോഴും വിനയത്തോടെ ആവശ്യപ്പെടുന്നു, ആരോപണം ഉന്നയിച്ചയാൾ അതിൽ ഉറച്ചുനിൽക്കുകയാണെങ്കിൽ തെളിവുകൾ പുറത്തുവിടൂ. തെളിവുകൾ പുറത്തുവിടാൻ ആരോപണം ഉന്നയിച്ചയാൾക്ക് ധാർമ്മികമായി ബാധ്യത ഉണ്ട്.
Recommended Video

ഒരു കട ഉണ്ടാകണമല്ലോ
ആരോപണം ഉന്നയിച്ചയാൾ പറഞ്ഞതു പോലെ ഫർണ്ണിച്ചർ വാങ്ങി എങ്കിൽ വാങ്ങിയ ഒരു കട ഉണ്ടാകണമല്ലോ.?
വലിയൊരു കടയാണെങ്കിൽ ആ കടയിൽ സിസിടിവിയും കാണുമല്ലോ ...?
ഇനി സിസിടിവി ഇല്ലാത്തിടത്താണെങ്കിൽ,
ഞങ്ങളെ ഒക്കെ കണ്ടാൽ തിരിച്ചറിയാതിരിക്കുവാൻ ആ കടയിൽ ഉള്ളവർ അന്ധരായിരിക്കില്ലല്ലോ ?
മറുവശം പോലും തേടാത്ത നിഷ്പക്ഷർ
ആരോപണം വസ്തുതാപരമാണെങ്കിൽ തെളിവു കിട്ടാൻ ആരോപണം ഉന്നയിച്ചയാൾക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ചുരുക്കം.
മറുവശം പോലും തേടാതെ ചില നിഷ്പക്ഷർ ഇത്
തൊണ്ട തൊടാതെ വിഴുങ്ങി ഛർദ്ദിക്കുന്നത് കൊണ്ടാണ് ഇത്രയും എഴുതിയത്.












Click it and Unblock the Notifications