കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മതനിരപേക്ഷതയ്ക്ക് വേണ്ടി ധീരമായി ശബ്ദമുയർത്തിയ കലാകാരനെ വേട്ടയാടുന്നത് ആർക്ക് വേണ്ടിയാണ്'

  • By Aami Madhu
Google Oneindia Malayalam News

തിരുവനന്തപുരം: പ്രസംഗത്തിനിടെ കൂവിയെ വിദ്യാര്‍ത്ഥിയെ സ്റ്റേജിലേക്ക് വിളിച്ചുവരുത്തി മൈക്കിലൂടെ കൂവിച്ച സംഭവത്തില്‍ നടന്‍ ടൊവീനോ തോമസിനെ പിന്തുണച്ച് ഡിവൈഎഫ്ഐ നേതാവ് പിഎ മുഹമ്മദ് റിയാസ്. മതനിരപേക്ഷതയ്ക്ക് വേണ്ടി ധീരമായി ശബ്ദമുയർത്തിയ കലാകാരനെ വേട്ടയാടുന്നത് ആർക്ക് വേണ്ടിയാണെന്ന് റിയാസ് ചോദിച്ചു. സംഭവത്തില്‍ ടൊവീനോ വിദ്യാര്‍ത്ഥിയെ അപമാനിച്ചുവെന്നും നടനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെഎസ്യു പറഞ്ഞിരുന്നു. ഇതിനെതിരെയാണ് റിയാസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് . പോസ്റ്റ് വായിക്കാം

tovi1

ടോവിനോയ്ക്ക് എതിരെ കേസ് കൊടുക്കുന്ന വിദ്യാർത്ഥി സംഘടന ആർക്കൊപ്പമാണ്?സ്വന്തം പ്രതിഛായയ്ക്ക് കോട്ടം തട്ടാതിരിക്കാൻ പല താരങ്ങളും മൗനം പാലിച്ചപ്പോൾ,ജാമിയ -ജെഎന്‍യു സമരത്തെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാറിനെതിരെ പരസ്യമായി സധൈര്യം പ്രതികരിച്ച ഒരു കലാകാരനെ വേട്ടയാടാൻ ശ്രമിക്കുമ്പോൾ ആരാവും അന്തിമഗുണഭോക്താവ് എന്നറിയാൻ
കെപിസിസി ഭാരവാഹി പട്ടികയിൽ ഇടം പിടിക്കേണ്ടതില്ല !!

പൗരത്വ നിയമയത്തിലെ മത വിവേചനത്തിനെതിരെ പരസ്യമായ നിലപാട് പറഞ്ഞ,
മത വർഗീയതയെ തുറന്നെതിർത്ത ഒരു കലാകാരന്റെ ഇടപെടൽ സമൂഹത്തെ വലിയ നിലയിൽ സ്വാധീനിക്കും.

"കരുത്തുറ്റ ജനാധിപത്യത്തിന്
തെരെഞ്ഞെടുപ്പ് സാക്ഷരത "
എന്ന വിഷയത്തിൽ ജില്ലാ ഭരണകൂടം നടത്തിയ പരിപാടിയിൽ പങ്കെടുക്കാനാണ് ടോവിനോ തോമസ് മാനന്തവാടി മേരി മാതാ കോളേജിൽ എത്തിയത്.ജനാധിപത്യത്തിലെ വിയോജിപ്പുകൾക്കുള്ള സ്വാതന്ത്ര്യത്തെ പ്രോത്സാഹിപ്പിച്ച, ജനാധിപത്യ പ്രതിഷേധങ്ങൾക്ക് ഇടം കൊടുത്ത സർഗാത്മക മറുപടിയാണ് ടോവിനോ നടത്തിയത്.

DYFI പ്രസിദ്ധികരണമായ യുവധാരയുടെ ഒരു പരിപാടിയിൽ ടൊവിനോ പങ്കെടുത്തതാണോ ഇവർക്ക് ഇത്ര വലിയ അപരാധമായി തോന്നിയത്. സംഘ പരിവാർ പരിപാടികളിൽ വർഗീയ വിഷം തുപ്പുന്ന കലാകാരൻമാരെ എതിർക്കുകയോ ഒന്ന് പ്രതിഷേധിക്കുകയോ ചെയ്യാത്ത ഈ വിദ്യാർത്ഥി സംഘടനയും ഒരു എം എൽ എ യും ജനാധിപത്യത്തിന് വേണ്ടി, മതനിരപേക്ഷതയ്ക്ക് വേണ്ടി ധീരമായി ശബ്ദമുയർത്തിയ കലാകാരനെ വേട്ടയാടുന്നത് ആർക്ക് വേണ്ടിയാണ് ?

English summary
PA Muhammed riyas against KSU
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X