ബി നിലവറയില്‍ എന്ത്? ആ രഹസ്യം ഇനി പരസ്യം; ദില്ലിയില്‍ നിന്നു അദ്ദേഹം വരുന്നു

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് തുടക്കമാകുന്നു. നിലവറ തുറന്നാല്‍ എന്താണ് പ്രശ്‌നമെന്നും അതിന് തടസം നില്‍ക്കുന്ന രാജകുടുംബത്തിന്റെ ഉദ്ദേശം സംബന്ധിച്ചും ചോദ്യങ്ങള്‍ ഉയരവെയാണ് അമിക്കസ്‌ക്യൂറി കേരളത്തിലേക്ക് വരുന്നത്.

രാജകുടുംബവുമായി അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ചര്‍ച്ച നടത്തും. തന്ത്രിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഈ മാസം 20ന് മുമ്പ് അദ്ദേഹം തലസ്ഥാനത്തെത്തുമെന്നാണ് കരുതുന്നത്. നിലവറ തുറക്കുന്നതിന് ആചാരപരമായ കാരണങ്ങള്‍ തടസമാണെന്നാണ് രാജകുടുംബാംഗം അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ഭായ് പറഞ്ഞിരുന്നത്.

വരവിന്റെ വഴി

വരവിന്റെ വഴി

നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞാഴ്ച സുപ്രീംകോടതി ചില സംശയങ്ങള്‍ ആരാഞ്ഞിരുന്നു. തുടര്‍ന്ന് അമിക്കസ് ക്യൂറിയോട് ഇതിലുള്ള സാധ്യതകള്‍ ആരായാനും കോടതി നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ വരവ്.

തടസവാദങ്ങള്‍

തടസവാദങ്ങള്‍

നിലവറ തുറന്നാല്‍ കൂടുതല്‍ പേര്‍ കയറുന്നതും ഫോട്ടോയും വീഡിയോയും ചിത്രീകരിക്കുന്നതും രാജകുടുംബം തടസവാദമായി ഉന്നയിച്ചിട്ടുണ്ട്. ഇത്തരം തടസങ്ങള്‍ക്കെല്ലാം പരിഹാരം കാണുകയാണ് അമിക്കസ് ക്യൂറിയുടെ വരവിന്റെ ഉദ്ദേശം. നിലവറ തുറക്കാതിരുന്നാല്‍ ദുരൂഹത തുടരുമെന്നും അത് അവസാനിപ്പിക്കണമെന്നും നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു.

മുമ്പ് തുറന്നിട്ടില്ലേ?

മുമ്പ് തുറന്നിട്ടില്ലേ?

ബി നിലവറ ഇതുവരെ തുറന്നിട്ടില്ലെന്നാണ് രാജകുടുംബം പറയുന്നത്. എന്നാല്‍ ഇത് ഏഴ് തവണ തുറന്നിട്ടുണ്ടെന്ന് മുന്‍ സിഎജി വിനോദ് റായ് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. നിലവറ തുറക്കുമ്പോള്‍ എന്തെങ്കിലും പ്രശ്‌നമുണ്ടായാല്‍ രാജകുടുംബം ഉത്തരവാദികളാകില്ലെന്നും ഗൗരി ലക്ഷ്മി ഭായ് പറയുന്നു. ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും നിലവറ തുറക്കണമെന്ന അഭിപ്രായം പ്രകടിപ്പിച്ചിരുന്നു.

തുറക്കേണ്ടതാണ്

തുറക്കേണ്ടതാണ്

ബി നിലവറ തുറക്കേണ്ടതാണെന്ന് സുപ്രീംകോടതി കഴിഞ്ഞാഴ്ച കേസ് പരിഗണിക്കുമ്പോള്‍ അഭിപ്രായപ്പെട്ടിരുന്നു. സുതാര്യമായ കണക്കെടുപ്പിന് നിലവറ തുറക്കണം. നിലവറ തുറക്കുന്നത് ആരുടെയും വികാരം വ്രണപ്പെടുന്ന നടപടിയല്ലെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

ദുരൂഹത നിലനില്‍ക്കും

ദുരൂഹത നിലനില്‍ക്കും

ബി നിലവറ തുറന്നില്ലെങ്കില്‍ എക്കാലത്തും ദുരൂഹത നിലനില്‍ക്കും. അതുണ്ടാകാന്‍ പാടില്ല. അമിക്കക് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ഈ വിഷയത്തില്‍ രാജ കുടുംബവുമായി ചര്‍ച്ച നടത്തണം. അതിന് ശേഷം പ്രതികരണം അറിയിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

വിശ്വാസത്തിന്റെ പ്രശ്നം

വിശ്വാസത്തിന്റെ പ്രശ്നം

അതേസമയം, ബി നിലവറ തുറക്കുന്നത് വിശ്വാസത്തിന്റെ പ്രശ്നമാണെന്നാണ് തിരുവതാംകൂര്‍ രാജകുടുംബം കോടതിയില്‍ അറിയിച്ചത്. എന്നാല്‍ വികാരം വ്രണപ്പെടുന്ന വിഷയമല്ല ഇതെന്നാണ് കോടതി നിരീക്ഷിച്ചത്. കുടുംബത്തിന്റെ അനുമതി വാങ്ങിയ ശേഷം നിലവറ തുറക്കണമെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

എട്ട് വജ്രങ്ങള്‍ കാണാനില്ല

എട്ട് വജ്രങ്ങള്‍ കാണാനില്ല

ക്ഷേത്ര ഭരണത്തിന്റെ മേല്‍നോട്ടം സുപ്രീംകോടതിയില്‍ നിന്നു വിരമിച്ച ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതിക്ക് കൈമാറണമെന്ന് അമിക്കസ് ക്യൂറി ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് മുമ്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്. പത്മനാഭ സ്വാമിയുടെ പേരിലുള്ള എട്ട് വജ്രങ്ങള്‍ കാണാതായ വിഷയം നിലവിലെ ഭരണസമിതി ഗൗരവത്തിലെടുത്തില്ലെന്ന് അമിക്കസ് ക്യൂറി കുറ്റപ്പെടുത്തി.

പ്രത്യേക സമിതിയുണ്ടാക്കണം

പ്രത്യേക സമിതിയുണ്ടാക്കണം

80 വര്‍ഷം പഴക്കമുള്ള വജ്രങ്ങളാണ് കാണാതായത്. ക്ഷേത്രത്തിലെ വസ്തുവകകളുടെ മൂല്യം കണക്കാക്കാന്‍ പ്രത്യേക സമിതിയുണ്ടാക്കണമെന്നും ധനകാര്യം കൈകാര്യം ചെയ്യുന്നതിന് ഫിനാന്‍ഷ്യല്‍ കണ്‍ട്രോളറെ ചുമതലപ്പെടുത്തണമെന്നും അമിക്കസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം ആവശ്യപ്പെട്ടു.

English summary
B Cavern in Sree Padmanabha Swamy Temple: Gopal Subramanyan Coming to meet Royal family
Please Wait while comments are loading...