ബ്രണ്ണൻ കോളേജ് മാഗസീൻ; വിവാദ ഭാഗങ്ങൾ എസ്എഫ്ഐ പിൻവലിക്കുന്നു! രണ്ട് പേജില്ലാതെ പുന:പ്രസിദ്ധീകരിക്കും

  • By: അക്ഷയ്
Subscribe to Oneindia Malayalam

കണ്ണൂർ: ദേശീയ പതാകയെയും ദേശീയഗാനത്തെയും ആക്ഷേപിക്കുന്നെന്ന ആരോപണതച്തെ തുടർന്ന് ബ്രണ്ണൻ കോളേജിലെ മാഗസീനിൽ നിന്നും വിവാദ ഭാഗങ്ങൾ നീക്കം ചെയ്യും. തിയേറ്ററിൽ ദേശീയഗാനത്തിന്റെ ഭാഗമായി ദേശീയപതാക കാണിക്കുമ്പോൾ കസേരയ്ക്ക് പിറകിൽ ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്ന കാർട്ടൂണാണ് വിവാദത്തിന് വഴിമരുന്നിട്ടത്.

വിവാദമായ രണ്ട് പേജുകൾ പിൻവലിച്ച് മാസിക പുന:പ്രസിദ്ധീകരിക്കുമെന്ന് എഡിറ്റോറിയൽ ബോർഡ് വ്യക്തമാക്കി. എസ്എഫ്ഐയുടെ നോതൃത്വത്തിലുള്ള യൂണിയൻ പ്രസിദ്ധീകരിക്കുന്ന 'പെല്ലറ്റ്' എന്ന കോളേജ് മാഗസീനിലാണ് ദേശീയ പതാകയെയും ദേശീയ ഗാനത്തെയും അപമാനിക്കുന്ന തരത്തിൽ കാർ‌ട്ടൂൺ വന്നിരിക്കുന്നത്. ഇതിനെതിരെ കെഎസ് യുവും എബിവിപിയും രംഗത്ത് വന്നിട്ടുണ്ട്.

Magazine

കശ്മീരില്‍ പെല്ലറ്റ് ഗണ്‍ ആക്രമണത്തിനെ തുടര്‍ന്ന് കണ്ണ് നഷ്ടപ്പെട്ട കുട്ടിയുടെ ചിത്രമാണ് കവര്‍പേജായി നല്‍കിയിരിക്കുന്നത്, കോളേജിന്റെ 125ആം വര്‍ഷത്തെ മാഗസിനാണ് വിവാദത്തിലായിരിക്കുന്നത്. മാഗസിനിലെ മറ്റ് പല ഇല്ലുസ്‌ട്രേഷനുകളും വിവാദമായിട്ടുണ്ട്. സംഭവത്തില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്എഫ്‌ഐ സംസ്ഥാനസെക്രട്ടറി എം വിജിന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

English summary
Pages to be removed from the controversial college magazine
Please Wait while comments are loading...