• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിഷയുടെ വിജയ സാധ്യതയില്‍ കോണ്‍ഗ്രസിനും സംശയം; പാലായില്‍ പ്രതിസന്ധി തുടരുന്നു, കടുപ്പിച്ച് ജോസഫും

കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി യുഡിഎഫില്‍ അനിശ്ചിതത്വം തുടരുന്നതിനിടെ കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം പാലായില്‍ സ്റ്റിയറിങ് കമ്മറ്റിയോഗം ചേരുന്നു. പാലായില്‍ സ്ഥാനാര്‍ത്ഥി ആരാകണം എന്ന കാര്യത്തില്‍ പാര്‍ട്ടി ആംഗങ്ങളുടെ അഭിപ്രായം അറിയുകയാണ് യോഗത്തിന്‍റെ ലക്ഷ്യമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

കെഎം മാണിയുടെ പിന്‍ഗാമിയായി അദ്ദേഹത്തിന്‍റെ കുടുംബത്തില്‍ നിന്ന് തന്നെ സ്ഥാനാര്‍ത്ഥി വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിഷ ജോസ് കെ മാണിയുടെ പേര് ജോസ് വിഭാഗം ഉയര്‍ത്തുമ്പോള്‍ ജയസാധ്യതയുടെ സംശയത്തില്‍ ഒരു പൊതുസമ്മതന്‍ എന്ന ആവശ്യമാണ് കോണ്‍ഗ്രസിനുള്ളത്. പിജെ ജോസഫ് വിഭാഗത്തിന്‍റെ തീരുമാനവും ഇതേ നിലയിലാണ്. എന്നാല്‍ ഇതിനെയെല്ലാം തള്ളിക്കൊണ്ട് നിഷയെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന് ജോസ് കെ മാണി വിഭാഗത്തിന്‍റെ നീക്കം. വിശദാംശംങ്ങള്‍ ഇങ്ങനെ..

ചര്‍ച്ച

ചര്‍ച്ച

സ്ഥാനാര്‍ത്ഥി കാര്യത്തില്‍ എല്ലാ കാര്യത്തിലും അഭിപ്രായം സ്വരൂപിക്കാനാണ് സ്റ്റിയറിങ് കമ്മിറ്റി അംഗങ്ങളുമായി ജോസ് മാണി ചര്‍ച്ച നടത്തുന്നത്. പാലായില്‍ ജോസഫ് വിഭാഗത്തിന് സ്വാധീനമില്ലാത്തതില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയെത്തെക്കുറിച്ചുള്ള എതിരഭിപ്രായങ്ങള്‍ കാര്യമാക്കേണ്ടതില്ലെന്ന നിലപാടാണ് ജോസ് കെ മാണി വിഭാഗത്തിനുള്ളത്.

ചിഹ്നം അനുവദിക്കുമോ

ചിഹ്നം അനുവദിക്കുമോ

പാര്‍ട്ടിയുടെ വര്‍ക്കിങ് ചെയര്‍മാന്‍ എന്ന അധികാരം ഉപയോഗിച്ച് ജോസഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുമോയെന്ന കാര്യത്തിലാണ് ജോസ് കെ മാണി വിഭാഗത്തിന് ആശങ്കയുള്ളത്. സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചിട്ട് കഴിഞ്ഞിട്ടും പിജെ ജോസഫ് കടുംപിടുത്തം തുടരുകയാണെങ്കില്‍ യുഡിഎഫിനെകൊണ്ട് സമ്മര്‍ദ്ദം ചെലുത്തി ചിഹ്നം അനുവദിപ്പിക്കാമെന്നും ജോസ് വിഭാഗം കണക്ക് കൂട്ടുന്നു.

നിഷ വരുമോ

നിഷ വരുമോ

നിഷയെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളാണ് ജോസ് വിഭാഗം ഇപ്പോള്‍ മുന്നോട്ടുവെയ്ക്കുന്നത്. ജോസ് വിഭാഗത്തിനൊപ്പം നില്‍ക്കുന്ന യുവജന-വനിതാ വിഭാഗങ്ങള്‍ നിഷയുടെ പേരാണ് നിര്‍ദ്ദേശിച്ചത്. കെഎം മാണി തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ മാണി കുടുംബത്തില്‍ നിന്നു തന്നെ ഒരാള്‍ വേണമെന്നാണ് ഇവരുടെ ആവശ്യം.

കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം

കോണ്‍ഗ്രസിന്‍റെ നിര്‍ദ്ദേശം

എന്നാല്‍ അതീവ പ്രധാന്യമുള്ള തിരഞ്ഞെടുപ്പ് ആയതിനാലും നിലവിലെ സാഹചര്യങ്ങളുടെ അടിസ്ഥാനത്തിലും നൂറുശതമാനം വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ വേണം പാലായില്‍ നിര്‍ത്താന്‍ എന്ന നിര്‍ദ്ദേശമാണ് കോണ്‍ഗ്രസ് നേതൃത്വം മുന്നോട്ട് വെയ്ക്കുന്നത്. ഇരുവിഭാഗം കേരള കോണ്‍ഗ്രസും തമ്മില്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

ജോസ് കെ മാണി വേണ്ട

ജോസ് കെ മാണി വേണ്ട

സമവായം എന്ന നിലയില്‍ ജോസ് കെ മാണിയുടെ പേര് ഉയര്‍ന്നു വന്നെങ്കിലും യുഡിഎഫിന് അദ്ദേഹം മത്സരിക്കുന്നതിനോട് യോജിപ്പില്ല. പാലായില്‍ ജോസ് കെ മാണി മത്സരിച്ച് വിജയിച്ചാല്‍ എംപി സ്ഥാനം രാജിവെക്കേണ്ടി വരും. അങ്ങനെ വരുന്ന ഒഴിവില്‍ യുഡിഎഫിന് ജയിക്കാനാവില്ല.

മാണി വിരുദ്ധര്‍ ഒന്നിക്കുമോ

മാണി വിരുദ്ധര്‍ ഒന്നിക്കുമോ

നിഷയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ മാണി വിരുദ്ധര്‍ 2004 ല്‍ മുവാറ്റുപുഴയില്‍ ജോസ് കെ മാണിക്കെതിരെ ഒന്നിച്ചത് പോലെ പാലായിലും അണിനിരക്കുമെന്ന ഭയം കോണ്‍ഗ്രസിനുണ്ട്. മൂവാറ്റുപുഴയില്‍ മാണിയുടെ കുടുംബ വാഴ്ചയുടെ പേരു പറഞ്ഞായിരുന്നു പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെയുള്ളവര്‍ ഒന്നിച്ചത്. ആ തിരഞ്ഞെടുപ്പില്‍ ജോസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിഷ സ്ഥാനാര്‍ത്ഥിയായാലും ഈ ഭീഷണി നിലനില്‍ക്കുന്നുണ്ട്.

പിജെ ജോസഫിന്‍റെ ആവശ്യം

പിജെ ജോസഫിന്‍റെ ആവശ്യം

വിജയസാധ്യതയുടെ കാര്യത്തില്‍ സംശയം ഉണ്ടെങ്കിലും കേരള കോണ്‍ഗ്രസിന് നല്‍കിയ സീറ്റായതിനാല്‍ നിഷ ജോസ് കെ മാണിയെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെടാന്‍ കോണ്‍ഗ്രസിന് സാധിക്കില്ല. അതിനാല്‍ നേരിട്ട് ഇടപെടേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. തങ്ങളുമായി കൂടിയാലോചിച്ചിട്ടുവേണം സ്ഥാനാര്‍ത്ഥിയെ നിശ്ചയിക്കേണ്ടത് എന്നാണ് പിജെ ജോസഫിന്‍റെ ആവശ്യവും. ജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥി മാത്രമെ ചിഹ്നം അനുവദിക്കുകയുള്ളു എന്ന ജോസഫിന്‍റെ വാക്കുകളും ശ്രദ്ധേയമാണ്.

ഇത് മനോഭാവം മാറിയ പുതിയ ഇന്ത്യ; യുവാക്കള്‍ക്ക് വലിയ അവസരങ്ങളാണ് രാജ്യത്ത് ഉള്ളതെന്ന് മോദിഇത് മനോഭാവം മാറിയ പുതിയ ഇന്ത്യ; യുവാക്കള്‍ക്ക് വലിയ അവസരങ്ങളാണ് രാജ്യത്ത് ഉള്ളതെന്ന് മോദി

<strong>കണ്ണൂരിന് പകരം വീട്ടാനൊരുങ്ങി സിപിഎം; കൊച്ചിയില്‍ യുഡിഎഫ് ഭരണം മറിച്ചിടാന്‍ തന്ത്രങ്ങളൊരുങ്ങുന്നു</strong>കണ്ണൂരിന് പകരം വീട്ടാനൊരുങ്ങി സിപിഎം; കൊച്ചിയില്‍ യുഡിഎഫ് ഭരണം മറിച്ചിടാന്‍ തന്ത്രങ്ങളൊരുങ്ങുന്നു

English summary
pala byelection; candidate crisis continues in udf
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X