ആദ്യം മരുമകള്‍... ഇപ്പോള്‍ മരുമകന്‍, പാലക്കാട്ടെ അപകട മരണം കൊലപാതകം, കാരണം...

  • Posted By: Sooraj
Subscribe to Oneindia Malayalam

പാലക്കാട്: മരുമകളും കാമുകനും കൂടി വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത്തിന്റെ നടുക്കം മാറും മുമ്പ് പാലക്കാട്ട് മറ്റൊരു കൊലപാതകം കൂടി. ഇത്തവണ മരുമകനാണ് പ്രതിയെന്നു പോലീസ് കണ്ടെത്തി. പാലക്കാട് കല്ലടിക്കോട്ടാണ് സംഭവം നടന്നത്. ഇടക്കുറിശി കളത്തില്‍ക്കുന്നേല്‍ ജോസ് (56) ആണ് കൊല ചെയ്യപ്പെട്ടത്. ഇയാളുടെ മരുമകന്‍ ബിജോയിയെ കൊലപാതകവുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്തു.

1

ഈ മാസം 11നു ഉച്ചയ്ക്കു ശേഷമാണ് ജോസിന്റെ മൃതദേഹം കാഞ്ഞിരപ്പുഴ കനാലിനു സമീപത്തു കണ്ടെത്തിയത്. ഇതിന് അടുത്തു തന്നെ ജോസിന്റെ സ്‌കൂട്ടര്‍ മറിഞ്ഞ നിലയില്‍ കാണപ്പെട്ടിരുന്നു. ജോസിന്റെ തലയ്ക്ക് മാരകമായി മുറിവേറ്റ നിലയിലായിരുന്നു. സ്‌കൂട്ടര്‍ അപകടത്തിലാവാം ജോസ് മരിച്ചതെന്നാണ് ബന്ധുക്കളും പോലീസും ആദ്യം കരുതിയത്.

2

സ്‌കൂട്ടര്‍ അപകടത്തില്‍ പെടുന്നതിന് മുമ്പ് ഒരു ഓട്ടോ ഡ്രൈവറുമായി ജോസ് വഴക്കിടുന്നത് കണ്ടുവെന്ന ചിലരുടെ മൊഴിയാണ് കേസില്‍ വഴിത്തിരിവായത്. തുടര്‍ന്നു നടത്തിയ അന്വേഷത്തിലാണ് ഓട്ടോ ഡ്രൈവര്‍ കൂടിയായ ബിജോയ് തന്നെയാണ് ജോസുമായി വഴക്കിട്ടതെന്നു തെളിഞ്ഞത്. ഇരുവരും തമ്മില്‍ സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നുവെന്നും ഇതാണ് കൊലയ്ക്കു കാരണമെന്നുമാണ് പോലീസ് പറയുന്നത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Palakkad accident death is murder says police

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്