പാലക്കാട് ഇരട്ടക്കൊലപാതകം: നിരോധനാജ്ഞ 28 വരെ നീട്ടി; ഇരുചക്ര വാഹനങ്ങളിൽ യാത്രാ നിയന്ത്രണം
പാലക്കാട്: ജില്ലയിൽ നടന്ന ഇരട്ട കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ നിരോധനാജ്ഞ നീട്ടി. ഈ മാസം 28 - ന് വൈകിട്ട് ആറു മണി വരെയാണ് നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
ജില്ലാ കളക്ടർ മൃണ്‍മയീ ജോഷിയുടെതാണ് പുതിയ ഉത്തരവ്. നിരോധാജ്ഞ നീട്ടണമെന്ന് പൊലീസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് ജില്ലാ കളക്ടർ ഉത്തരവ് പുറത്തിറക്കിയത്. ജില്ലയിൽ രണ്ടാം തവണയാണ് നിരോധനാജ്ഞ നീട്ടുന്നത്.
നിരോധനാജ്ഞ പിൻവലിക്കാവുന്ന സാഹചര്യം നിലവിൽ ജില്ലയിൽ എത്തിയിട്ടില്ല എന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഏപ്രിൽ 28 വരെ നിരോധന നീട്ടിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ പൊതു സ്ഥലങ്ങളിൽ അഞ്ചോ അതിലധികമോ പേർ ഒത്തു ചേരാൻ പാടില്ല. പൊതു സ്ഥലങ്ങളിൽ മറ്റു യോഗങ്ങളോ പ്രകടനങ്ങളോ ഘോഷയാത്രകളോ ഉണ്ടാകരുത്. ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ് യാത്ര നിയന്ത്രണം തുടരും. നിരോധനാജ്ഞ ജില്ലയിൽ തുടരണമെന്നും നിയന്ത്രണങ്ങൾ പിൻവലിക്കരുതെന്നും പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതേസമയം, നേരത്തെ ഏപ്രിൽ 24 വരെയായിരുന്നു നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സാഹചര്യം കണക്കിൽ ആക്കി ജില്ലാ കളക്ടർ 28 വരെ നിരോധനാജ്ഞ നീട്ടുവാനുളള തീരുമാനമെടുക്കുകയായിരുന്നു.

എസ്ഡിപിഐ നേതാവ് സുബൈറിന്റെയും ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെയും കൊലപാതകത്തെ തുടർന്നാണ് ജില്ലയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയത്. പാലക്കാട് ആദ്യം കൊല്ലപ്പെട്ടത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ ആയിരുന്നു. പാലക്കാട് എലപ്പുള്ളിയിലാണ് സംഭവം നടന്നത്. 47 - കാരനായ സുബൈറാണ് കൊല്ലപ്പെട്ടത്. സുബൈറും പിതാവും പള്ളിയിൽ നിന്ന് നിസ്കരിച്ച് പുറത്തേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെ ആണ് ഇരുവർക്കും നേരെ അക്രമം ഉണ്ടായത്.

പിതാവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു സുബൈർ. കാറിൽ വന്ന ഒരു സംഘം ആണ് ഇരുവരെയും അക്രമിച്ചത്. ഇവരെ അക്രമി സംഘം ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷങ്ങൾക്കൊടുവിൽ സുബൈറിനെ വെട്ടിക്കൊലപ്പെടുത്തി. രണ്ട് കാറിൽ ആയിരുന്നു അക്രമി സംഘം എത്തിയത്. അക്രമത്തിൽ സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരുക്ക് പറ്റിയിരുന്നു. എന്നാൽ, അക്രമത്തിൽ സുബൈറിന് സാരമായ പരിക്കുകൾ പറ്റി. നിരവധി തവണ സുബൈറിനെ അക്രമികൾ വെട്ടിയതായാണ് റിപ്പോർട്ട്. ശരീരത്തിൽ വെട്ടേറ്റ പാടുകൾ ഉണ്ട്. സംഭവത്തിന് പിന്നാലെ ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയിരുന്നു. എന്നാൽ, ജീവൻ രക്ഷിക്കാൻ സാധിച്ചിരുന്നില്ല.
ഈ നിൽപ്പും നോട്ടവും കൊതിപ്പിക്കുന്നില്ലേ ?; ആരാണ് ഇത്; വൈറൽ ചിത്രത്തിൽ വീണ് ആരാധകർ

അതേസമയം, സുബൈറിന്റെ കൊലപാതകം നടന്നത് 24 മണിക്കൂർ തികയുന്നതിന് മുൻപ് ജില്ലയെ ഞെട്ടിച്ച് വീണ്ടും കൊലപാതകം നടക്കുകയായിരുന്നു. ആർ എസ് എസ് മുൻ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസൻ ആണ് പാലക്കാട് കൊല്ലപ്പെട്ടത്. 45 വയസ്സുണ്ട് ഇദ്ദേഹത്തിന്. ശ്രീനിവാസന് വെട്ടേൾക്കുകയായിരുന്നു. പാലക്കാട് മേലാമുറിൽ ആയിരുന്നു സംഭവം. ഇദ്ദേഹത്തിന് ഗുരുതരമായ പരിക്ക് പറ്റിയിരുന്നു. വെട്ടേറ്റതിന് പിന്നാലെ ഉടൻ തന്നെ ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.

ശ്രീനിവാസൻ വധം: പ്രതികൾക്ക് സി പി എം ബന്ധം എന്ന് ബി ജെ പി
പാലക്കാട്: ആർ എസ് എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതത്തിൽ ഗൂഢാലോചന നടന്നത് ശങ്കുവാരത്തോട് പള്ളിയിൽ ആണെന്ന് ബി ജെ പി പാലക്കാട് ജില്ലാ പ്രസിഡന്റ് സി കൃഷ്ണകുമാർ. ശങ്കുവാരത്തോട് പള്ളി റവന്യു പുറംപോക്ക് കൈയ്യേറിയാണ് നിർമ്മിച്ചിട്ടുള്ളത്. ഈ പള്ളിയിൽ ആയിരുന്നു കൊലപാതകം ആസൂത്രണം നടന്നിട്ടുളളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ ആയിരുന്നു പ്രതികരണം ഉണ്ടായത്.












Click it and Unblock the Notifications