Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശസ്ത നടന്‍ ഉള്‍പ്പെടെ മാസങ്ങളോളം പീഡിപ്പിച്ചു !! ഉന്നത രാഷ്ട്രീയബന്ധങ്ങൾ !! ഞെട്ടിക്കുന്ന മൊഴി !!

കൊച്ചി: മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചി പാലാരിവട്ടത്തെ ഫ്‌ളാറ്റില്‍ അടച്ചിട്ട മുറിയില്‍ യുവതി പീഡനത്തിന് ഇരയായ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. പീഡനത്തിന് ഇരയായ യുവതിയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

Read Also: ബാലതാരത്തെ കൂട്ടബലാത്സംഗം ചെയ്ത കേസ് അട്ടിമറിക്കുന്നു...!! പിന്നില്‍ മന്ത്രിസഭയിലെ വനിതാ അംഗം ???

Read Also: ജയലളിതയുടെ കൊലപാതകി..!! ഇഞ്ചിഞ്ചായി ഫലം അനുഭവിക്കും...!! ശശികലയെ ജയിലില്‍ ജയലളിത വേട്ടയാടുന്നു..!!

Read Also: മിഷേലിന്റെ ദാരുണ മരണം ഒഴിവാക്കാന്‍ സ്വന്തം അമ്മയ്ക്ക് സാധിക്കുമായിരുന്നു..!! കാരണമിതാണ്..!

സീരിയല്‍ രംഗത്തെ പ്രമുഖ നടന്‍ ഉള്‍പ്പെടെ നിരവധി പേര്‍ തന്നെ മാസങ്ങളോളം പീഡിപ്പിച്ചതായി യുവതി വെളിപ്പെടുത്തുന്നു. മാത്രമല്ല കേസിലെ മുഖ്യപ്രതിയും സൂത്രധാരനുമായ ഷൈന്‍ മൊഴിമാറ്റാന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി വെളിപ്പെടുത്തി.

ഉന്നത് രാഷ്ട്രീയ ബന്ധം

പാലാരിവട്ടത്തെ ഫ്‌ളാറ്റില്‍ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ഇതുവരെ മൂന്ന് പ്രതികളാണ് പിടിയിലായിരിക്കുന്നത്. മുഖ്യപ്രതിയായ ഷൈനിന് ഉന്നത രാഷ്ട്രീയ ബന്ധങ്ങളുണ്ടെന്നും യുവതി ആരോപിക്കുന്നു. മാത്രമല്ല കേസില്‍ മൊഴി മാറ്റാനും ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപിക്കുന്നു.

പീഡിപ്പിച്ചത് 11 പേർ

തന്നെ പീഡിപ്പിക്കാന്‍ സഹോദരിയുടെ ഭര്‍ത്താവും കൂട്ടുനിന്നുവെന്നും യുവതി ആരോപിക്കുന്നു. തന്നെ പതിനൊന്നു പേരാണ് പീഡിപ്പിച്ചതെന്നും മംഗലാപുരത്ത് കൊണ്ടുപോയും പീഡനത്തിന് ഇരയാക്കിയെന്നും യുവതി പറയുന്നു.

പ്രമുഖ നടനും പീഡിപ്പിച്ചു

കഴിഞ്ഞ ഡിസംബര്‍ ഇരുപത്തിമൂന്നിനാണ് പ്രമുഖ സീരിയല്‍ നടന്‍ പീഡിപ്പിച്ചത്. ഈ സംഘത്തിന്റെ പിടിയില്‍ നിന്നും യുവതി പിന്നീട് രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ അതിന് ശേഷം തന്നെ വാഹനമിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്നതായി യുവതി വെളിപ്പെടുത്തുന്നു.

മൊഴി മാറ്റിയില്ലെങ്കിൽ കൊല്ലും

കഴിഞ്ഞ ദിവസമാണ് മുഖ്യപ്രതി ഷൈന്‍ യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയത്. മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴി മാറ്റിയില്ലെങ്കില്‍ കൊന്നുകളയുമെന്നാണ് ഭീഷണി. ഇക്കാര്യങ്ങളെല്ലാം പുതിയ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നതായും യുവതി പറയുന്നു.

അന്വേഷണത്തിൽ വീഴ്ച

ഭീഷണി കാരണം ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്ത് നിന്നും മാറിത്താമസിക്കാന്‍ ശ്രമിക്കുകയാണ് യുവതി. കേസില്‍ വീഴ്ച വരുത്തിയെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് കേസ് അന്വേഷിച്ച നോര്‍ത്ത് സിഐ ടിബി വിജയനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നു. മാത്രമല്ല കേസില്‍ കൈക്കൂലി ആരോപണവും ഉയര്‍ന്നിരുന്നു.

കേസിൽ നിന്നൊഴിവാക്കാൻ കൈക്കൂലി

കൈക്കൂലി ആരോപണ ഉയര്‍ന്ന പശ്ചാത്തലത്തില്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. കേസില്‍ നിന്നൊഴിവാക്കാന്‍ പ്രതികളിലൊരാളായ മനുവിനോട് അഭിഭാഷകന്‍ 8 ലക്ഷം കൈക്കൂലി ആവശ്യപ്പെട്ടതായി ആരോപണം ഉയര്‍ന്നിരുന്നു.

വീണ്ടും അന്വേഷിക്കുന്നു

മുഖ്യപ്രതി ഷൈനിന്റെ മാതാവാണ് കമ്മീഷണറോട് കൈക്കൂലിയാരോപണം ഉന്നയിച്ചത്. മകന്‍ നിരപരാധി ആണെന്നും കേസില്‍ നിന്ന് രക്ഷിക്കാം എന്ന് പറഞ്ഞ് അഭിഭാഷകന്‍ 8 ലക്ഷം ആവശ്യപ്പെട്ടെന്നും ഇവര്‍ പരാതി നല്‍കി. കൊച്ചി സിറ്റി അഡ്മിനിസ്‌ട്രേഷന്‍ ഡിസിപി എ ആര്‍ പ്രേംകുമാറിനാണ് അന്വേഷണ ചുമതല

പീഡനം ജോലി വാഗ്ദാനം ചെയ്ത്

ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനത്തില്‍ ജോലി നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയ ശേഷം പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനിലെ ഫ്‌ളാറ്റില്‍ ഒന്നരമാസത്തോളം പൂട്ടിയിട്ട് യുവതിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. മൂവാറ്റുപുഴ സ്വദേശിനിയാണ് പീഡിപ്പിക്കപ്പെട്ട യുവതി.

വിശ്വാസ്യത സംശയത്തിൽ

അതേസമയം യുവതിയെ ആരോപണത്തിന് വിശ്വാസ്യതയില്ലെന്ന് കേസ് ആദ്യം അന്വേഷിച്ചിരുന്ന സിഐ പറഞ്ഞിരുന്നു. മാത്രമല്ല സംഭവം നടന്ന കാലയളവില്‍ യുവതി ബാംഗ്ലൂര്‍ യാത്ര നടത്തിയെന്നും സിഐ കണ്ടെത്തിയതായി പറയുകയുണ്ടായി.

പോലീസിന്റെ പങ്കെന്ത്?

പരാതിക്ക് പിന്നില്‍ സാമ്പത്തിക ഇടപാട് സംബന്ധിച്ച തര്‍ക്കമാണെന്നും സംശയിക്കപ്പെട്ടിരുന്നു. എന്നാല്‍ യുവതി പരാതിയില്‍ ഉറച്ചുനിന്നു. പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസില്‍ ആരോപണം ഉന്നയിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ പോലീസിന് പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+