കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്ളിക്കര മേല്‍പാലം തറക്കല്ലിടല്‍ വൈകല്‍: സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച; എംപി മാപ്പ് പറയണം ബിജെപി

Google Oneindia Malayalam News

കാഞ്ഞങ്ങാട്: നീലേശ്വരം പള്ളിക്കര മേല്‍പ്പാലത്തിന്റെ നിര്‍മ്മാണം വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാര്‍ നിര്‍മ്മാണ ചെലവ് ഉള്‍പ്പെടെ നല്‍കിയിട്ടും ദേശീയ പാത അതോറിറ്റിക്ക് ഭൂമി വിട്ടുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാറിന് ഇത് വരെ കഴിഞ്ഞിട്ടില്ല. സംസ്ഥാന സര്‍ക്കാറിന്റെ വീഴ്ച മറച്ചുവെക്കാനാണ് പി.കരുണാകരന്‍ എം.പിയും സ്ഥലം എം.എല്‍.എ രാജഗോപാലും ശ്രമിക്കുന്നത്.

ഭൂമി വിട്ടുകൊടുക്കാത്തത് മറച്ചുവെച്ച് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശിലാസ്ഥാപനത്തിനുള്ള സംഘാടക സമിതി ഉണ്ടാക്കിയത്. ഭൂമി വിട്ടുനല്‍കയിട്ടില്ലെന്നറിഞ്ഞിട്ടും തീയതി പ്രഖ്യാപിക്കുകയും പിന്നീട് ശിലാസ്ഥാപന തീയതി മാറ്റിവെക്കുകയും ചെയ്ത് കപടനാടകം കളിച്ച എം.പി പി. കരുണാകരന്‍ ജനങ്ങളോട് മാപ്പ് പറയാന്‍ തയ്യാറാകണം.

 bjp

ഭൂമി കൈമാറ്റം ചെയ്യപ്പെടാന്‍ ആവശ്യമായ സാഹചര്യം ഉണ്ടാക്കാത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം എം.പിക്കാണ്. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സംഘാടക സമിതി പിരിച്ചു വിട്ട് ഒരാഴ്ചക്കകം ദേശീയപാത അതോറിറ്റിക്ക് ഭൂമി കൈമാറാന്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ പി. കരുണാകരന്‍ എം.പി തയ്യാറാകണം. ഭൂമിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനൊപ്പം സ്ഥലം എം.എല്‍.എ രാജഗോപാലും റവന്യു മന്ത്രി ഇ. ചന്ദ്രശേഖരനും ഉത്തരവാദികളാണ്. സ്ഥലം വിട്ടുകൊടുക്കാന്‍ കഴിയാത്ത സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ചക്കെതിരെ സമരം നടത്താന്‍ എം.പിയും എം.എല്‍.എയും തയ്യാറുണ്ടോയെന്നും ശ്രീകാന്ത് ചോദിച്ചു.

പി. കരുണാകരന്‍ എം.പി റെയില്‍വെ മന്ത്രിക്ക് കത്തെഴുതിയിരിക്കുന്നത് സംസ്ഥാന സര്‍ക്കാരിന് ഉണ്ടായ വീഴ്ച മറച്ചുവെക്കാനാണ്. കേന്ദ്ര മന്ത്രിയുടെ തീയതി ലഭിക്കാത്തതുകൊണ്ടാണ് ശിലാസ്ഥാപനം വൈകുന്നതെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ഈ ശ്രമം ജനങ്ങള്‍ തിരിച്ചറിയുമെന്നും ശ്രീകാന്ത് പറഞ്ഞു. പത്രസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി എം. ബല്‍രാജ്, തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് എം. ഭാസ്‌കരന്‍ എന്നിവരും സംബന്ധിച്ചു.

English summary
pallikara over bridge is delaying due to state government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X