Get Updates
Get notified of breaking news, exclusive insights, and must-see stories!

ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി ഇന്ന് ഓശാന: കുരുത്തോലകളേന്തി വിശ്വാസികള്‍

കോഴിക്കോട്: വിശുദ്ധ വാരാചരണത്തിനു തുടക്കം കുറിച്ച് ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ലോകമെങ്ങുമുള്ള ദേവാലയങ്ങളില്‍ ഇന്ന് പ്രത്യേക തിരുകർമ്മങ്ങള്‍ നടക്കും. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണര്‍ത്തി കുരുത്തോലകളുമേന്തിയാണ് വിശ്വാസികള്‍ ഓശാനപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.

യേശുക്രിസ്തുവിനെ യഹൂദജനം രാജകീയപദവികളോടെ ഒലിവ് ഇലകളേന്തി ജറുസലേം നഗരത്തിലേക്ക് വരവേറ്റുവെന്നാണ് വിശ്വാസം. ഇതിന്റെ ഓർമ്മയിലാണ് കുരുത്തോലയും എന്തിയുള്ള പ്രദക്ഷിണം. വലിയ ആഴ്ചയുടെ പ്രവേശനകവാടമെന്നാണ് ഓശാന ഞായർ അറിയപ്പെടുന്നത്. ക്രിസ്ത്യാനിയുടെ ജീവിതത്തിന്റെ തീവ്രതയും തീക്ഷ്ണതയും ഉരച്ചുനോക്കപ്പെടുന്ന ദിനം കൂടിയാണിതെന്നാണ് സോഷ്യല്‍ മീഡിയില്‍ വിശ്വാസികള്‍ വലിയ തോതില്‍ ഷെയർ ചെയ്തുകൊണ്ടിരിക്കുന്ന ഒശാന സന്ദേശത്തില്‍ പറയുന്നത്.

 oshana-

'പിതാവിനാൽ ഏൽപ്പിക്കപ്പെട്ട ധൗത്യപൂർത്തീകരണത്തിനുള്ള സമയമായി എന്ന് തിരിച്ചറിഞ്ഞവൻ ജെറുസലേം പ്രവേശനത്തിനായി തിരഞ്ഞെടുത്ത തികച്ചും അനന്യവും എന്നാൽ രാജകീയവുമായ രീതി. പിതാവിന്റെ തിരുഹിതത്തിന് തന്റെ ഇഷ്ടങ്ങളെയും ജീവിതത്തെത്തന്നെയും വിട്ടുകൊടുക്കുമ്പോഴാണ് താൻ ജയിക്കുകയെന്ന തിരിച്ചറിവാണ് എളിമയോടും വിധേയത്വത്തോടെയും കൂടി ഈ ദിനത്തെ സ്വീകരിക്കാൻ അവനെ പ്രാപ്തനാക്കിയത്. അങ്ങനെ, അനുദിന ജീവിതത്തിൽ ദൈവേഷ്ടം അറിഞ്ഞു ജീവിക്കണമെന്ന് പഠിപ്പിക്കുന്നു അവൻ. '- ഒശാന സന്ദേശത്തില്‍ പറയുന്നു.

തന്നെ, വരവേറ്റവർ, ആര്‍പ്പു വിളിച്ചവർ , സ്തുതികൾ പാടിയവർ എല്ലാം ദിവസങ്ങളുടെ വ്യത്യാസത്തിൽ കൊലവിളി നടത്തിയപ്പോൾ അത് ലോകത്തിന് എല്ലാ കാലത്തേക്കുമുള്ള ഒരു സന്ദേശം ആയിരുന്നു. അർത്ഥവും ആത്മാർത്ഥതയുമില്ലാത്ത പ്രോത്സാഹനങ്ങൾ , സ്തുതിപാടകരുടെ സ്ഥാപിതതാല്പര്യങ്ങളോടെയുള്ള സുഖിപ്പിക്കലുകൾ സ്ഥായി അല്ല , അതിൽ വീഴരുതെന്ന സന്ദേശം. മുൻവിധികൾ ന്യായ വിധികളും ആൾക്കൂട്ട അന്യായങ്ങൾ ന്യായങ്ങളുമായി തീരുന്ന കാലഘട്ടത്തിൽ കാലത്തിന്റെ ചുവരെഴുത്തുകൾ വായിക്കാനുള്ള വിവേകവും അതിനോട് പ്രതികരിക്കാനുള്ള വിവേചനാ ശക്തിയും ആർജ്ജിക്കേണ്ടിയിരിക്കുന്നുവെന്നും ഓശാന് സന്ദേശമായി പറയുന്നു.

അതേസമയം, ക്രൂശിതനായ ക്രിസ്തുവിന്റെ പീഡാനുഭവ യാത്രയെ അനുസ്മരിച്ചുകൊണ്ട്, സഹനത്തിന്റെ വഴിയിലൂടെ ത്യാഗ നിർഭരമായ കുരിശിന്റെ വഴി ഒരുക്കി. കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ, നിലമ്പൂർ മേഖലയുടെ ആതിഥേയത്വത്തിൽ, മുട്ടിയേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നിന്ന് ആഢ്യൻപാറയിലേക്കാണ് നടത്തപ്പെട്ടത്. ജീവിത പ്രതിസന്ധികളിൽ വലയുമ്പോൾ കുരിശിനോട് ചേർന്ന് നിന്നുകൊണ്ട് കുരിശിന്റെ മഹത്വം ദർശിക്കാൻ നമുക്ക് കഴിയണമെന്നും, കുരിശിന്റെ വഴിയിലൂടെ ക്രിസ്തുവിനൊപ്പം മുന്നോട്ട് പോകാൻ കഴിയട്ടെ എന്നും മുഖ്യ സന്ദേശം നൽകിയ മുണ്ടേരി ഇടവക വികാരി ഫാ.ജിമ്മി ഓലിക്കൽ ആശംസിച്ചു.

കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാ.അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, നിലമ്പൂർ മേഖലയുടെയും മുട്ടിയേൽ യൂണിറ്റിൻ്റെയും ഡയറക്ടറായ ഫാ. നിഷ്‌വിൻ തേൻപള്ളിയിൽ, നിലമ്പൂർ ഫൊറോന അസി.വികാരി ഫാദർ റോബിൻസ് കുമ്പളക്കുഴി, ഫാ.പ്രിൻസ് തെക്കേതിൽ , എന്നിവർ സന്നിഹിതരായിരുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+