കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌കൂളിന് സമീപത്ത് പാന്‍ മസാല വില്‍പ്പന; നൂറോളം പാക്കറ്റുകളുമായി മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: സ്‌കൂളിന് സമീപത്ത് നിരോധിത പാന്‍മസാല കച്ചവടം നടത്തിയതിന് യുവാവ് പിടിയില്‍. മലപ്പുറം മേല്‍മുറി ചെറുപറമ്പ് സ്വദേശി പുള്ളിയില്‍ വീട്ടില്‍ ബഷീര്‍ (31) എന്നയാളാണ് പിടിയിലായത്. മേല്‍മുറി മഅ്ദിന്‍ സ്‌കൂളിന് സമീപത്തെ പ്രതി നടത്തുന്ന കടയില്‍ പാന്‍ മസാലയും മറ്റും വില്‍പ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയതില്‍ നൂറോളം പാക്കറ്റ് പാന്‍ മസാലകള്‍ സഹിതം പ്രതി പിടിയിലാവുകയായിരുന്നു.

കുടിവെള്ള വിതരണം മുടങ്ങി-വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചുകുടിവെള്ള വിതരണം മുടങ്ങി-വാട്ടർ അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയറെ ഉപരോധിച്ചു

പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ക്കും മറ്റും പാന്‍ ഉത്്പന്നങ്ങള്‍ വില്‍പന നടത്തുകയായിരുന്നു പ്രതി എന്നതിനാല്‍ പ്രതിയുടെ പേരില്‍ ബാല നീതി വകുപ്പുകള്‍ കൂടി ചുമത്തിയിട്ടുണ്ട്. മലപ്പുറം ജുഡീഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. മലപ്പുറം എസ്.ഐ ബി.എസ്.ബിനുവിന്റെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് അംഗം സ്രാമ്പിക്കല്‍ ശാക്കിര്‍, രജിന്ദ്രന്‍, ബിന്ദു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തുന്നത്.

 basheer

മലപ്പുറത്തെ വിവിധ സ്‌കൂളുകള്‍ക്ക് സമീപം ഇത്തരത്തില്‍ വന്‍തോതില്‍ പാന്‍മസാല വില്‍പനകള്‍ നടക്കുന്നുണ്ടെന്നു പരാതികളുണ്ടെങ്കിലും കാര്യമായ പരിശോധനയൊന്നും ഉണ്ടാകാറില്ല. പലപ്പോഴും പരാതിക്കാര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതികള്‍ നല്‍കുമ്പോള്‍ മാത്രമാണ് ഇത്തരം കടകളില്‍ റെയ്ഡുകള്‍വരെ നടത്താറുള്ളുവെന്നും ആക്ഷേപമുണ്ട്.

സ്പീക്കറുടെ ചെയറിൽ ഇരുന്ന് യുവാവിന്റെ ഫോട്ടോ; സുരക്ഷ വീഴ്ച, അന്വേഷണത്തിന് ഉത്തരവിട്ട് സ്പീക്കർസ്പീക്കറുടെ ചെയറിൽ ഇരുന്ന് യുവാവിന്റെ ഫോട്ടോ; സുരക്ഷ വീഴ്ച, അന്വേഷണത്തിന് ഉത്തരവിട്ട് സ്പീക്കർ

English summary
pan masala sale near school ground; youth arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X