കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഅ്ദനി വര്‍ഗീയവാദിയും വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും പറഞ്ഞ പാണക്കാട് ഹൈദരലി തങ്ങള്‍ മഅ്ദനിയെ വീട്ടിലെത്തി സന്ദര്‍ശിച്ചു, പ്രാര്‍ഥനയും നടത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി വര്‍ഗീയവാദിയും വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും പറഞ്ഞ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി തങ്ങള്‍ മഅ്ദനിയെ വീട്ടിലെത്തി സന്ദര്‍ശിച്ചു, പ്രാര്‍ഥനയും നടത്തി.

ബാംഗ്ലൂരിലെ മഅദനിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. ഇന്നലെ വൈകുന്നേരമാണ് അദ്ദേഹം മഅദനിയെ സന്ദര്‍ശിച്ചത്.പത്തു വര്‍ഷത്തിനു ശേഷമാണ് മുസ്ലിംലീഗിന്റെ സംസ്ഥാന അധ്യക്ഷന്‍ മഅദനിയുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. ഇരുവരും തമ്മില്‍ ചര്‍ച്ച ചെയ്ത വിവരങ്ങള്‍ അറിവായിട്ടില്ല. മഅദനിയോടെ എന്നും നയപരമായ അകല്‍ച്ച പാലിക്കുന്ന മുസ്ലിം ലീഗ് എന്ന പ്രസ്ഥാനത്തിന്റെ സംസ്ഥാന പ്രസിഡന്റും, ദേശീയ രാഷ്ട്രീയകാര്യ സമിതിയുടെ അധ്യക്ഷനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സന്ദര്‍ശനം പ്രതിപക്ഷ കക്ഷികള്‍ അടക്കം വരും ദിവസങ്ങളില്‍ ചര്‍ച്ചയാക്കും.

pics

യു ഡി എഫിനോടും, മുസ്ലിം ലീഗിനോടും അകലം സൂക്ഷിച്ചിട്ടുള്ള പി ഡി പിയുടെ നിലപാടിലും മാറ്റമുണ്ടായോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്. മഅ്ദനി വര്‍ഗീയവാദിയാണെന്നും വിശ്വസിക്കാന്‍ കൊള്ളത്തവനാണെന്നുമായിരുന്നു മുമ്പ് ഹൈദരലി തങ്ങള്‍ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞിരുന്നത്.

pic

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുമായി കൂടിക്കാഴ്ച്ച നടത്തുന്നു.

ബാംഗ്ലൂര്‍ ബെന്‍സല്‍ ടൗണിലെ മഅദനിയുടെ താല്‍ക്കാലിക വസതിയിലായിരുന്നു കൂടിക്കാഴ്ച്ച. ബംഗളൂരു സ്‌ഫോടനക്കേസില്‍ ഏഴുവര്‍ഷം വിചാരണത്തടവുകാരനായിരുന്ന മഅ്ദനി മാസങ്ങള്‍ക്ക് മുമ്പാണു ജാമ്യത്തിലിറങ്ങിയത്. അതേ സമയം ജാമ്യം ലഭിച്ചെങ്കിലും മഅ്ദനിക്ക് ബംഗളൂരു വിട്ടുപോകാന്‍ കോടതി അനുമതി നല്‍കിയിട്ടില്ല. മുസ്ലിംലീഗ് ദേശീയ സെക്രട്ടറി സിറാജ് സേട്ട്, ബംഗളൂരു കെ.എം.സി.സി സെക്രട്ടറി എം.കെ നൗഷാദ്, എസ്.വൈ.എസ് സംസ്ഥാന നേതാവ് നാസര്‍ ഫൈസി കൂടത്തായി എന്നിവരും ഹൈദരലി തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.

ഒത്തുകളി: വാതുവയ്പ്പുകാര്‍ ഇന്ത്യന്‍ വംശജര്‍... ഒരാള്‍ വിരാട് കോലിയുടെ മുന്‍ ടീമംഗം!!

English summary
Panakkad Haiderali Thangal who blamed Maadhani visited his home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X