മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തു! പാണക്കാട് റഷീദലി തങ്ങളെ മഹല്ല് സമ്മേളനത്തിൽ നിന്ന് ഒഴിവാക്കി...

  • Posted By:
Subscribe to Oneindia Malayalam

കോഴിക്കോട്: സമസ്തയുടെ എതിർപ്പ് മറികടന്ന് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത പാണക്കാട് റഷീദലി ശിഹാബ് തങ്ങൾക്ക് സമസ്ത യോഗത്തിൽ വിലക്ക്. തിങ്കളാഴ്ച മുക്കത്ത് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിൽ നിന്നാണ് റഷീദലി തങ്ങളെ ഒഴിവാക്കിയത്.

സാരിയുടുത്ത് സോഫിയ ഇന്ത്യയിലെത്തി; ഇടയ്ക്ക് 'ശ്വാസം' നിലച്ചു, വിവാഹം കഴിക്കാമോ എന്ന ചോദ്യവും...

മുസ്ലീം സ്ത്രീകൾക്ക് ഇത്തവണ ആൺതുണയില്ലാതെ ഹജ്ജിന് പോകാം! ശബരിമലയ്ക്ക് അഭിനന്ദനവും...

പാണക്കാട് റഷീദലി തങ്ങളും മുനവ്വറലി തങ്ങളും കഴിഞ്ഞദിവസം മലപ്പുറത്ത് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. സമസ്തയുടെ വിലക്ക് മറികടന്നാണ് ഇരുവരും മുജാഹിദ് സമ്മേളനത്തിനെത്തിയത്. എന്നാൽ വഖഫ് ബോർഡ് ചെയർമാൻ എന്ന നിലയിലാണ് താൻ സമ്മേളനത്തിൽ പങ്കെടുത്തതെന്നായിരുന്നു റഷീദലി തങ്ങളുടെ വിശദീകരണം. തന്റെ ആദർശങ്ങളും ആശയങ്ങളും ആർക്കു മുന്നിലും പണയംവച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മുക്കത്തെ യോഗത്തിൽ...

മുക്കത്തെ യോഗത്തിൽ...

തിങ്കളാഴ്ച മുക്കത്ത് നടക്കുന്ന സുന്നി മഹല്ല് ഫെഡറേഷൻ സമ്മേളനത്തിലാണ് പാണക്കാട് റഷീദലി തങ്ങൾക്ക് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത റഷീദലി തങ്ങൾ മുക്കത്തെ സമ്മേളനവേദിയിലേക്ക് വരേണ്ടതില്ലെന്നാണ് സംഘാടകരുടെ നിലപാട്.

 സമസ്ത നേതാക്കൾ...

സമസ്ത നേതാക്കൾ...

സമസ്ത കേന്ദ്ര മുശാവറ അംഗമായ ഉമർ ഫൈസി മുക്കം, സമസ്ത മാനേജർ കെ മോയിൻകുട്ടി മാസ്റ്റർ, നാസർ ഫൈസി കൂടത്തായി, കുഞ്ഞാലൻ കുട്ടി ഫൈസി, മുസ്തഫ മുണ്ടുപാറ തുടങ്ങിയവരാണ് മഹല്ല് ഫെഡറേഷൻ സമ്മേളനത്തിന്റെ സംഘാടക സമിതിയിലുള്ളത്. റഷീദലി തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തതാണ് സമസ്തയെ ചൊടിപ്പിച്ചിരിക്കുന്നത്.

മുജാഹിദ് സമ്മേളനത്തിൽ...

മുജാഹിദ് സമ്മേളനത്തിൽ...

മലപ്പുറം കൂരിയാട് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിലാണ് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ പങ്കെടുത്തത്. സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ മഹല്ല് സെമിനാറിൽ അദ്ദേഹം പ്രസംഗിക്കുകയും ചെയ്തു. വഖഫ് ബോർഡ് ചെയർമാൻ എന്ന സ്ഥാനം പരിഗണിച്ചാണ് റഷീദലി തങ്ങളെ മുജാഹിദ് സമ്മേളനത്തിന് ക്ഷണിച്ചത്.

ആദർശങ്ങൾ പണയംവച്ചിട്ടില്ല...

ആദർശങ്ങൾ പണയംവച്ചിട്ടില്ല...

മതസംഘടനകളിൽ നിന്നും ഭിന്നതയുടെ സ്വരമല്ല ഉയരേണ്ടതെന്ന് പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മുജാഹിദ് സമ്മേളനത്തിൽ പറഞ്ഞു. തന്റെ ആദർശങ്ങളും ആശയങ്ങളും ആർക്കുമുന്നിലും പണയം വെച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമസ്ത...

സമസ്ത...

അതേസമയം, റഷീദലി ശിഹാബ് തങ്ങൾ വിലക്ക് മറികടന്ന് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തത് സമസ്തയെ ചൊടിപ്പിച്ചിരുന്നു. അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് ഭൂരിപക്ഷം നേതാക്കളുടെയും ആവശ്യം. സുന്നി മഹല്ല് ഫെഡറേഷൻ മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് റഷീദലി തങ്ങളെ മാറ്റണമെന്നും സമസ്തയിൽ അഭിപ്രായമുണ്ട്.

 മുശാവറ യോഗം...

മുശാവറ യോഗം...

വിലക്ക് മറികടന്ന് മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്ത റഷീദലി തങ്ങൾക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്ന് ജനുവരി പത്തിന് നടക്കുന്ന മുശാവറ യോഗത്തിൽ തീരുമാനമെടുക്കും. അതുവരെ സംഭവത്തിൽ പരസ്യപ്രതികരണം വേണ്ടെന്നാണ് സമസ്ത നേത‍ൃത്വത്തിന്റെ തീരുമാനം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
panakkad rasheedali thangal deprecated from samastha meeting in mukkam.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്