മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതിന് പാണക്കാട് തങ്ങള്‍മാര്‍ സമസ്തയോട് ഖേദംപ്രകടിപ്പിച്ചു, പ്രശ്‌നം അവസാനിച്ചതായി സമസ്ത

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തതിന് പാണക്കാട് റഷീദലി ശിഹാബ് തങ്ങളും പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും സമസ്ത നേതാക്കളോട് ഖേദംപ്രകടിപ്പിച്ചു. ഇതോടെ സമസ്തയുമായണ്ടായ താല്‍ക്കാലിക അസ്വാരസ്യത്തിന് വിരാമമായി.

മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തത് സംബന്ധിച്ച് റഷീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളുമായി ഇന്നലെ സമസ്തയുടെ നേതാക്കള്‍ ചര്‍ച്ച നടത്തി. ചര്‍ച്ചയില്‍ സമസ്തയുടെ ആശയാദര്‍ശങ്ങളില്‍ ഉറച്ചു വിശ്വസിക്കുന്നവരും അതിന്‌വേണ്ടി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്നവരുമാണെന്നും തങ്ങളുടെ പിതാക്കളും, പിതാമഹന്മാരും നടന്ന് വന്ന വഴിയില്‍ നിന്ന് ഞങ്ങള്‍ക്ക് യാതൊരു വ്യതിയാനവും ഉണ്ടാവുകയില്ലെന്നും അവര്‍ വ്യക്തമാക്കി.

samastha

മുജാഹിദ് സമ്മേളനത്തില്‍ പങ്കെടുത്തതിന് പാണക്കാട് തങ്ങള്‍മാര്‍ പങ്കെടുത്ത വിഷയം ചര്‍ച്ച ചെയ്ത ശേഷം നേതാക്കള്‍ പത്രസമ്മേളനം നടത്തുന്നു.

പാണക്കാട്് കുടുംബത്തോട് സമസ്തയും അതിന്റെ നേതാക്കളും പ്രവര്‍ത്തകരും കാണിച്ചുകൊണ്ടിരിക്കുന്ന സ്‌നേഹാദരവുകള്‍ അവര്‍ ഉള്‍കൊള്ളുന്നവരും അക്കാര്യത്തില്‍ കൃതജ്ഞത ഉള്ളവരുമാണ് എന്നവര്‍ വ്യക്തമാക്കിയതായി തുടര്‍ന്ന് സമസ്തയുടെ നേതാക്കള്‍ വ്യക്തമാക്കി.

എന്നാല്‍ കൂരിയാട് നടന്ന മുജാഹിദ് സമ്മേളനത്തില്‍ അവരിരുവരും പങ്കെടുത്തത് സമസ്ത നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും വളരെ വേദന ഉണ്ടാക്കിയത് ഉള്‍ക്കൊള്ളുന്നതായും അവര്‍ അറിയിച്ചു. ഭാവിയില്‍ സമസ്ത നേതൃത്വവുമായി കൂടിയാലോചിച്ചു മാത്രം ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുമെന്നും അവര്‍ അറിയിച്ചു. പാണക്കാട്് ഹൈദരലി ശിഹാബ് തങ്ങള്‍, ജിഫ്‌രി മുത്തുക്കോയ തങ്ങള്‍,സാദിഖലി ശിഹാബ് തങ്ങള്‍, പ്രൊഫ. ആലിക്കുട്ടി മുസ്‌ലിയാര്‍, എം ടി

അബ്ദുല്ല മുസ്‌ലിയാര്‍, ബഹാഉദ്ദീന്‍ നദ്‌വി കൂരിയാട്, പി കെ.കുഞ്ഞാലിക്കുട്ടി, ജബ്ബാര്‍ഹാജി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഇത് സംബന്ധമായ സോഷ്യല്‍ മീഡിയയിലും മറ്റും വരുന്ന വിവാദ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് നേതാക്കള്‍ നിര്‍ദ്ദേശിച്ചു.

സമസ്തയുടെ വിലക്ക് ലംഘിച്ച് പാണക്കാട് തങ്ങള്‍ കുടുംബത്തില്‍ നിന്നും പാണക്കാട് റഷീദലി ശിഹാബ് തങ്ങളും മുനവ്വറലി ശിഹാബ് തങ്ങളും മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത വിഷയത്തിലെ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ പി.കെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നിരുന്നു.

വിഷയത്തില്‍ സമസ്തയുടെ നിലപാടറിയാന്‍ കുഞ്ഞാലിക്കുട്ടി സസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് സമസ്ത വിഷയത്തില്‍ തീരുമാനമെടുക്കാന്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചത്.

നക്‌സല്‍ സ്വാധീനത്തില്‍ നിന്നും വിദ്യാര്‍ത്ഥി സമൂഹത്തെ രക്ഷിച്ചത് കെഎസ് യു: ഉമ്മന്‍ ചാണ്ടി

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Panakkad thangal expressed grievance on particiapating in Mujahid convention

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്