എല്ലാത്തിനും ഉത്തരം നൽകേണ്ടി വരും!!ആംബർ എല്ലിന് പോകാനാകില്ല!! നാവികരും കുടുങ്ങും!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: മത്സ്യ ബന്ധന ബോട്ടിൽ ഇടിച്ച് മൂന്ന് മത്സ്യത്തൊഴിലാളികളുടെ മരണത്തിന് ഇടയായ പനാമ കപ്പൽ ആംബർ എൽ തടഞ്ഞു വയ്കക്കാൻ നിർദേശം. മർക്കന്റൈൽ മറൈൻ ഡിപ്പാർട്ട്മെന്റാണ് നിർദേശം നൽകിയത്. അന്വേഷണം പൂർത്തിയാകുന്നത് വരെ കപ്പൽ പിടിച്ചിടും.

അപകടം സംബന്ധിച്ച് പ്രാഥമിക റിപ്പോർട്ട് കഴിഞ്ഞ ദിവസം ഷിപ്പിങ് ഡിജിപിക്ക്കൈമാറിയിരുന്നു. മീൻപിടിത്ത ബോട്ടിൽ ഇടിച്ചത് ആംബർ എൽ എന്നു തന്നെയാണ് പ്രാഥമിക റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മൊഴിയും കപ്പലിന്റെ മുൻവശത്തെ പാടും അടിസ്ഥാനമാക്കിയാണ് നിഗമനത്തിലെത്തിയിരിക്കുന്നത്.

boat

അപകടം നടക്കുമ്പോൾ ഗ്രീക്ക് പൗരന്മാരായ ക്യാപ്റ്റൻ ജോർജിയനാക്കിസ് അയോണിസ്, സെക്കൻഡ് ഓഫീസര്‍ ഗാൽനോസ് അത്നാനോയസ്, മ്യാൻമർപൗരനും പൗരനും നാവകനുമായ സെവാൻ എന്നിവരുടെ നിയന്ത്രണത്തിലായിരുന്നു കപ്പൽ . അതിനാൽ ഇവരെയും കസ്റ്റഡിയിലെടുത്തേക്കും.

സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമുണ്ട്. ഈ സാഹചര്യത്തിലാണ് കപ്പൽ തീരം വിട്ടു പോകരുതെന്ന നിർദേശം നൽകിയിരിക്കുന്നത്. കപ്പൽ പാതവിട്ടാണോ സഞ്ചരിച്ചത്, അപകടം ഒഴിവാക്കാൻ ശ്രമം നടത്തിയിരുന്നോ, അപകടത്തിനു ശേഷം കപ്പൽ നിർത്താതെ പോയത് എന്തുകൊണ്ട് തുടങ്ങിയ സംശയങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അതിന് ശാസ്ത്രീയ പരിശോധന തന്നെ വേണം.

അതിനായി ഇലക്ട്രോണിക് രേഖകൾ പരിശോധിക്കുന്നതിന് ഹൈക്കോടതിയിൽ ഹർജി നൽകിയിരിക്കുകയാണ്. ശാസ്തത്രീയ രേഖകൾ പരിശോധിക്കാൻ രണ്ടു ദിവസമെടുക്കും. ഏത് കപ്പലാണ് ഇടിച്ചതെന്നറിഞ്ഞാൽ മാത്രമേ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ കഴിയുകയുള്ളൂ. ഇലക്ട്രോണിക് ഡേറ്റ ലഭിച്ചാൽ മാത്രമേ ശാസ്ത്രീയ തെളിവുകൾ ലഭിക്കുകയുള്ളൂ.

ജൂൺ 11നാണ് മത്സ്യ ബന്ധന ബോട്ടായ കാർമൽ മാതാ ബോട്ടിൽ പനാമയിൽ നിന്നുള്ള കപ്പലായ എംവി- ആംബർ എൽ ഇടിച്ചത്. അപകട സമയത്ത് 14 തൊഴിലാളികളാണ് കപ്പലിൽ ഉണ്ടായിരുന്നത്. മൂന്നു പേർ അപകടത്തിൽ മരിച്ചിരുന്നു. മരിച്ച അസം സ്വദേശി മോത്തി ദാസിൻറെ മൃതദേഹം ഇതുവരെ കണ്ടെത്തിയിട്ടില്ല.

English summary
panama ship amber l stayed in kochi.
Please Wait while comments are loading...