കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒഞ്ചിയത്ത് ആര്‍എംപിയെക്കാള്‍ മുന്നില്‍ സിപിഎം?ടിപിയുടെ വാര്‍ഡിലും സിപിഎം?

Google Oneindia Malayalam News

കോഴിക്കോട്: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കേരളം ഏറെ ഉറ്റുനോക്കിയ പഞ്ചായത്തുകളിലൊന്നായ ഒഞ്ചിയത്ത് ആര്‍എംപി, സിപിഎമ്മിന് പിന്നാലാണെന്ന് സൂചന. നിലവിലെ ഫലസൂചനകള്‍ അനുസരിച്ച് ഏഴ് വാര്‍ഡുകളില്‍ സിപിഎം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ആറിടങ്ങളില്‍ ആര്‍എംപിയും നാലിടത്ത് കോണ്‍ഗ്രസും വിജയിച്ചു.

ഒഞ്ചിയത്ത് കോണ്‍ഗ്രസ് പിന്തുണയോടെ ആര്‍എംപിയ്ക്ക് ഭരിയ്ക്കാനുള്ള സാധ്യത ഇതോടെ തെളിഞ്ഞ് കഴിഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധത്തിന് ശേഷം ഒഞ്ചിയത്ത് സിപിഎമ്മിന് നേരിയ മുന്‍തൂക്കം ലഭിയ്ക്കുന്നത് പോലും രാഷ്ട്രീയ കേരളം ഏറെ സൂക്ഷ്മതയോടെയാണ് നിരീക്ഷിയ്ക്കുന്നത്. ടിപി വധത്തിന് ശേഷം നടക്കുന്ന ആദ്യത്തെ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്.

CPM

ടിപി കൊല്ലപ്പെട്ട വള്ളിക്കാട് ആര്‍എംപി ജയിച്ചു. അതേ സമയം അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ത്ഥി ജയിച്ചതായാണ് സൂചന. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭ്യമല്ല.

English summary
Panchayat Election 2015; CPM got seven seats in Onchiam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X