കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പഞ്ചായത്ത് തിരഞ്ഞെടുപ്പിന് തിരശ്ശീല വീഴുന്പോള്‍ അന്തിമ ഫലം ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം അന്തിമ ഘട്ടത്തിലേയ്ക്ക് അടുക്കുമ്പോള്‍ ശക്തമായ മേല്‍ക്കൈ നേടി ഇടതുമുന്നണി.സംസ്ഥാനത്തെ 941 പഞ്ചായത്തുകളില്‍ ഒടുവില്‍ ഫലം ലഭിയ്ക്കുമ്പോള്‍ 546 പഞ്ചായത്തുകളും എല്‍ഡിഎഫ് നേടിക്കഴിഞ്ഞു. 364 പഞ്ചായത്തുകള്‍ കോണ്‍ഗ്രസും 13 പഞ്ചായത്തുകള്‍ ബിജെപിയും നേടി.

ആറ് കോര്‍പ്പറേഷനുകളില്‍ രണ്ടെണ്ണം യുഡിഎഫും രണ്ടെണ്ണം എല്‍ഡിഎഫും നേടി. തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകളിലെ അന്തിമ ചിത്രം വ്യക്തമായിട്ടില്ല. ജില്ലാ പഞ്ചായത്തുകളില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പമാണ്. എല്‍ഡിഎഫിനും യുഡിഎഫിനും ഏഴ് വീതം ജില്ലാപഞ്ചായത്തുകളിലെ ഭരണം നേടാന്‍ സാധിച്ചു.

CPM

86 മുന്‍സിപ്പാലിറ്റികളില്‍ 44 ഇടത്ത് എല്‍ഡിഎഫ് വിജയിച്ചു. കോണ്‍ഗ്രസ് 41 മുന്‍സിപ്പാലിറ്റികളിലും ബിജെപി ഒരിടത്തും വിജയിച്ചു. 152 ബ്‌ളോക്ക് പഞ്ചായത്തുകളില്‍ 91 പഞ്ചാത്തുകളിലും എല്‍ഡിഎഫ് ജയിച്ചപ്പോള്‍ വെറും 60 സ്ഥലങ്ങളില്‍ മാത്രമാണ് യുഡിഎഫ് വിജയിച്ചത്. മറ്റുള്ളവയ്ക്ക് ഒരു സീറ്റും ലഭിച്ചു.

ത്രിതല തിരഞ്ഞെടുപ്പ് അവസാനിയ്ക്കുമ്പോള്‍ കോണ്‍ഗ്രസിനെതിരായ ഭരണ വിരുദ്ധ വികാരം തന്നെയാണ് പലയിടത്തും നിഴലിച്ചത്. പുതിയ സഖ്യങ്ങള്‍ പരീക്ഷിച്ച ബിജെപി നില മെ്ച്ചപ്പെടുത്തി. ഭരണവിരുദ്ധ വികാരം ശക്തമായി ഉപയോഗിച്ച എല്‍ഡിഎഫ് തങ്ങളുടെ കരുത്ത് തെളിയിച്ചു.

English summary
Panchayat Election 2015: LDF makes comeback; UDF loses key boroughs over saffron surge
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X