കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ്-ബിജെപി പോരാട്ടാം, പിസി ജോര്‍ജ്ജ് വീണ്ടും 'മിണ്ടി തുടങ്ങി'

Google Oneindia Malayalam News

കോട്ടയം: തന്നെ എഴുതി തള്ളിയവര്‍ക്കുള്ള മറുപടിയാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലമെന്ന് പിസി ജോര്‍ജ്ജ്. പൂഞ്ഞാറില്‍ ജോര്‍ജ്ജിന്റെ സെക്യുലര്‍ പാര്‍ട്ടിയിലെ അഞ്ച് സ്ഥാനാര്‍ത്ഥികളില്‍ മൂന്ന് പേരും വിജയിച്ചു. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും ബിജെപിയും തമ്മിലായിരിയ്ക്കും മത്സരമെന്നും യുഡിഎഫ് ചിത്രത്തില്‍ ഉണ്ടാകില്ലെന്നും ജോര്‍ജ്ജ് പറഞ്ഞു .

രാജിക്കാര്യത്തില്‍ ഞായറാഴ്ച തീരുമാനം എടുക്കുമെന്ന് പിസി ജോര്‍ജ്ജ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സെക്യുലര്‍ നേതാക്കളുമായി കൊച്ചിയില്‍ ചര്‍ച്ച നടത്തും. അതിന് ശേഷമാകും രാജിക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയെന്നും ജോര്‍ജ്ജ് പറഞ്ഞു. ജോര്‍ജ്ജും എല്‍ഡിഎഫും തമ്മില്‍ ധാരണയില്‍ എത്തിയ ശേഷമായിരുന്നു പൂഞ്ഞാറില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് .

PC George

കേരള കോണ്‍ഗ്രസ് സെക്കുലര്‍ സ്ഥാനാര്‍ത്ഥി ലിസി സെബാസ്റ്റിയന്‍ പൂഞ്ഞാര്‍ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയിരുന്നു. സെക്യുലര്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിച്ച ശേഷം നടന്ന തിരഞ്ഞെടുപ്പില്‍ തന്നെ അക്കൗണ്ട് തുറക്കാനായത് ജോര്‍ജ്ജിന്റെ നേട്ടമായിട്ടാണ് രാഷ്ട്രീയ രംഗത്തെ വിദഗ്ദര്‍ വിലയിരുത്തുന്നത് . നിയമ സഭതിരഞ്ഞെടുപ്പിന് മുമ്പ് ജോര്‍ജ്ജ് തന്റെ നിലപാടുകള്‍ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത് .

English summary
PC George's reaction after Local Body Election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X