ചാനലില്‍ വച്ച് പരസ്യമായി പന്തയം വച്ചു, വി ശിവന്‍കുട്ടീ...ആ മോതിരം വിവി രാജേഷിന് കൊടുക്കുമോ?
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുമ്പ് രണ്ട് പ്രമുഖ നേതാക്കള്‍ തമ്മില്‍ നടത്തിയ ഒരു പന്തയം, അതിന്റെ ക്‌ളൈമാക്‌സ് എന്താകും എന്നറിയാനുള്ള കാത്തിരിപ്പ് കൂടിയായി മാറുകയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ മത്സരം. കോര്‍പ്പറേഷനില്‍ ബിജെപിയ്ക്ക് 25 സീറ്റ് ലഭിച്ചാല്‍ വിവി രാജേഷിന് ഒരു പവന്‍െ സ്വര്‍ണ മോതിരം കൊടുക്കുമെന്ന് വി ശിവന്‍കുട്ടി എംഎല്‍എ പറഞ്ഞിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിയ്ക്കവെയാണ് സ്വര്‍ണ മോതിരം നല്‍കുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞത്.
തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ പുറത്ത് വരുമ്പോള്‍ തിരുവവന്തപുരം കോര്‍പ്പറേഷനില്‍ രണ്ടാം സ്ഥാനത്ത് ബിജെപിയാണ്. 25ലേറെ വാര്‍ഡുകളില്‍ ബിജെപി വ്യക്തമായ ലീഡ് നേടിക്കഴിഞ്ഞു. ഇനി അറിയേണ്ടത് ശിവന്‍കുട്ടി സ്വര്‍ണമോതിരം വിവി രാജേഷിന് നല്‍കുമോ എന്നതാണ്.

ശിവന്‍കുട്ടിയുടെ പന്തയത്തിന് മറുപടി നല്‍കാന്‍ വിവി രാജേഷ് അന്ന് തയ്യാറായിരുന്നില്ല. ഒരു പവന്റെ മോതിരം വിവി രാജേഷിന് നല്‍കുമെന്ന് പറഞ്ഞ ശിവന്‍ കുട്ടി അറുപത് സീറ്റിലധികം നേടി എല്‍ഡിഎഫ് ഭരണം നേടുമെന്ന് പറഞ്ഞിരുന്നു.ഇടത് മുന്നണി ഭൂരിപക്ഷം നേടിയില്ലെങ്കില്‍ രണ്ട് പവന്‍ സ്വര്‍ണം റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.

കഴിഞ്ഞ ത്രിതല തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വെറും ആറ് വാര്‍ഡുകളില്‍ മാത്രം വിജയിച്ച ബിജെപി മികച്ച മുന്നേറ്റമാണ് ഇത്തവണ നടത്തുന്നത്. ബിജെപിയുടെ മുന്നേറ്റം എല്‍ഡിഎഫിനെ കാര്യമായി ബാധിച്ചില്ലെങ്കിലും യുഡിഎഫിന് കനത്ത തിരിച്ചടിയാണ് നേരിടുന്നത്.












Click it and Unblock the Notifications