കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞോട്ടെ അപ്പോള്‍ കാണാം...പിണറായി

  • By Athul
Google Oneindia Malayalam News

കണ്ണൂര്‍: ഈ തദ്ദേശ തിരഞ്ഞെടുപ്പോടുകൂടി കേരളത്തില്‍ യുഡിഎഫ് തകരുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. രാവിലെ പിണറായിയില്‍ എത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പോടെ യുഡിഎഫ് ശിഥിലമാകും. കണ്ണൂരില്‍ ക്രമസമാധാന പ്രശ്‌നമുണ്ടായാല്‍ സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുക്കുമെന്ന് പറയുന്ന എസ്പി ക്കെതിരെയാണ് കേസെടുക്കേണ്ടത്. ക്രമസമാധാന നില ഉറപ്പുവരുത്തേണ്ടത് എസ്പിയാണ്. ആന്തൂരില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ കിട്ടാത്തതിന് സിപിഎമ്മിനെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. മുമ്പും ഇവിടെ സിപിഎം എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു എന്നും പിണറായി പറഞ്ഞു.

pinarayi

തിരഞ്ഞെടുപ്പ് യുഡിഎഫിനെ തകര്‍ക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും അഭിപ്രായപ്പെട്ടു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇത്തവണ 2005 ആവര്‍ത്തിക്കും. 14 ജില്ലകളില്‍ 13 ജില്ലയും അന്ന് എല്‍ഡിഎഫ് നേടിയിരുന്നു. ഈ തിരഞ്ഞെടുപ്പോടെ യുഡിഎഫിനെ തകര്‍ക്കും. ഇന്നത്തെ രീതിയില്‍ യുഡിഎഫിന് നിലനില്‍ക്കാനാവില്ല. അരുവിക്കരയില്‍ ഒരിക്കല്‍ ചക്ക വീണ് മുയല്‍ ചത്തു എന്നു കരുതി എപ്പോഴും അങ്ങനെ ആകില്ല കോടിയേരി പറഞ്ഞു.

kodiyeri

എസ്എന്‍ഡിപിയുടെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തോടൊപ്പമാണ് ബാക്കി രണ്ട് ശതമാനം മാത്രമാണ് വെള്ളാപ്പള്ളിക്കൊപ്പമുള്ളത്. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിയും മാണിയും രാജിവയ്‌ക്കേണ്ടി വരുമെന്നും കോടിയേരി പറഞ്ഞു.

English summary
CPM politburo member Pinarayi Vijayan said here on Monday that with this election, the UDF will be ravaged in Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X